ദീപു ചാർജ് ചെയ്യാൻ കുത്തിയിട്ട് ഫോൺ ഓണക്കാൻ നോക്കി. എത്ര ശ്രമിച്ചിട്ടും നടന്നില്ല. അവൻ വീട് പൂട്ടി ടൗണിൽ ഉള്ള മൊബൈൽ റിപ്പയറിങ് ഷോപ്പിലേക്ക് പോയി.
ചേട്ടാ ഈ മൊബൈൽ വർക്ക് ചെയ്യുന്നില്ല ഒന്ന് നോക്കാമോ ?
കുറച്ചു നേരം വെയിറ്റ് ചെയ്യൂ.
ടെക്‌നീഷൻ ഫോൺ പരിശോദിച്ചു. എത്ര ശ്രമിച്ചിട്ടും ഓണക്കാൻ ആയില്ല.
ഇത് സമയമെടുക്കും ഞാൻ നോക്കിയിട്ടു വിളിച്ചാൽ മതിയോ.
എന്നാൽ അന്നയുടെയും അർജ്ജുവിൻ്റെയും ഫോട്ടോസ് ഉള്ള ഫോൺ കൊടുക്കുന്നത് സേഫ് അല്ല. അത് കൊണ്ട് അവൻ അത് തിരികെ വാങ്ങി.
‘തത്കാലം പുതിയ ഒരു ഫോൺ വാങ്ങാം. എന്നിട്ട് കീർത്തനയോട് ഫോട്ടോസ് ഒന്ന് കൂടി അയക്കാൻ പറയാം. ‘
അവൻ പുതിയ ഒരു ഫോൺ വാങ്ങി. സിം അതിലേക്കിട്ടു. കാര്യങ്ങൾ അറിയാൻ ആയി രമേഷിനെ വിളിച്ചു.
“ഡാ നീ എവിടെയാ. അകെ പ്രശ്നമാണ് രാവിലെ തന്നെ അരുൺ സാർ നിന്നെ തിരക്കി വന്നിരുന്നു. പുള്ളി നല്ല കലിപ്പാണ്. നിൻ്റെ അഡ്രസ്സും വാങ്ങി പോയിട്ടുണ്ട്.”
ദീപു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. തത്കാലം വീട്ടിൽ പോകേണ്ട എന്ന് തീരുമാനിച്ചു. പകരം തേക്കിൻകാട് മൈതാനത്തു പോയിരിക്കാം. നൂൺ ഷോ തുടങ്ങുമ്പോൾ ഏതെങ്കിലും സിനിമക്കും കയറാം. അവൻ അവിടെ ഒരു മരത്തിൻ്റെ ചോട്ടിൽ പോയിരുന്നു. അവിടെയിരുന്ന അവൻ പല പ്രാവിശ്യം കീർത്തനയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല. അവളായിരിക്കും എല്ലാം പറഞ്ഞു കാണും. അവന് അവളോട് ദേഷ്യം തോന്നി.
ദീപു വീട്ടിൽ നിന്നിറങ്ങി അൽപ്പ നേരം കഴിഞ്ഞപ്പോളാണ് അരുൺ അവിടെ എത്തിയത്. വീട് പൂട്ടിയിരിക്കുന്നത് കണ്ട കാരണം അയൽ വീട്ടിൽ അന്വേഷിച്ചു. വീട്ടുകാർ ജോലിക്ക് പോയതാണ് എന്ന് മനസ്സിലായി.
ദീപു വേറെ എവിടേക്കോ ആണ് മുങ്ങിയത് എന്ന് കരുതി അരുൺ തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ആണ് ടെക്ക് ടീം വിളിച്ചത്.
സാർ സിം ആക്റ്റീവ് ആയിട്ടുണ്ട്. പുതിയ മൊബൈൽ ആണ്. ടൗണിലെ സിറ്റി സെൻറർ ഷോപ്പിങ് മാൾ അടുത്തുള്ള ടവർ ആണ് കാണിക്കുന്നത്. കുറച്ചു കൂടി അക്ക്യൂറേറ്റ ആയി ലൊക്കേഷൻ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാം. സിഗ്നൽ ട്രിൻഗ്ലെലേഷൻ നടന്നുകൊണ്ടിരിക്കുകയാണ്