ലെനയും സ്റ്റീഫനും തിരിച്ചെത്തി അർജ്ജുവിനെ കണ്ടെത്താൻ സാധിച്ചില്ല എന്ന് പറഞ്ഞതും കുര്യൻ നല്ലൊരു അഭിനയം കാഴ്ച്ച വെച്ചു. കാരണം മകൻ സ്റ്റീഫൻ്റെയും പെങ്ങൾ ലെനയെയും തെറ്റിദ്ധരിപ്പിക്കേണ്ടത് അത്യാവിശ്യമായിരുന്നു. അർജ്ജുവിൻ്റെ കഥ കഴിയുമ്പോൾ താനാണ് ഇതിന് പിന്നിൽ എന്ന് സംശയം തോന്നരുത്.
ഒളിച്ചോടി പോയ മകളുടെ അപ്പൻ്റെ ഭാവത്തിൽ അയാൾ തകർത്തഭിനയിച്ചു . സങ്കടവും നിരാശയും കലർത്തി അയാൾ തെറ്റ് ഏറ്റു പറഞ്ഞു പറഞ്ഞു.
“എല്ലാം എൻ്റെ തെറ്റാണ്. ഇഷ്ടമില്ലാത്ത കല്യാണം ആണെന്ന് ഞാൻ അറിഞ്ഞില്ല. അവൾ ആരുടെ ഒപ്പമെങ്കിലും ജീവിക്കട്ടെ തിരിച്ചു വരണമെന്ന് തോന്നുമ്പോൾ വരട്ടെ. ”
അയാൾ വിതുമ്പി കൊണ്ട് പറഞ്ഞു.
കുരിയൻ കണ്ണു നിറച്ചതും ജോസ് ചേട്ടനെ ആശ്വസിപ്പിക്കാൻ എന്ന പോലെ ബാക്കി റോൾ ഭംഗിയായി ചെയ്‌തു. ആ അഭിനയത്തിൽ സ്റ്റീഫൻ വീണു. പക്ഷേ ലെന IPS വീണില്ല.
ചേട്ടന്മാർ രണ്ട് പേരും കൂടി എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട് എന്ന് ലെനയ്ക്ക് മനസ്സിലായി. എങ്കിലും അറിഞ്ഞതായി ഭാവിച്ചില്ല.
അൽപ്പ നേരം കഴിഞ്ഞു കുരിയനും ജോസും കൂടി പാലയിലേക്ക് തിരിച്ചു.
സ്റ്റീഫനെ ലെന വിട്ടില്ല. അപ്പച്ചിയുടെ കൂടെ നിൽക്കട്ടെ എന്ന് പറഞ്ഞവിടെ പിടിച്ചു നിർത്തി. ലെന പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു അർജ്ജുവും അന്നയും പോയ വാഹനങ്ങളെ കുറിച്ച് വിവരം കിട്ടിയോ എന്ന് അന്വേഷിച്ചു.
അത് മാഡം വിളിച്ചതിന് പിന്നാലെ ADGP വിളിച്ചു സ്റ്റേഷനിലേക്ക് മെസ്സേജ് പാസ്സ് ചെയ്യണ്ടതില്ല എന്ന് പറഞ്ഞായിരുന്നു ”
അതോടെ ലെനക്ക് കാര്യം മനസ്സിലായി. സിറ്റി പോലീസ് കമ്മിഷണർ ആയിട്ടു കൂടി തൻ്റെ ഫോൺ ചോർത്തുന്നുണ്ട്. രാജീവ് കുമാർ എന്ന അർജ്ജുവിൻ്റെ കസിൻ സിസാരക്കാരനല്ല. അയാൾക്ക് പോലീസിൽ നല്ല സ്വാധീനം ഉണ്ട്. അല്ലാതെ ഇതൊന്നും നടക്കില്ല
ലെന ഗാർഡ് ഡ്യൂട്ടിയിലുള്ള പോലീസിനെ വിളിച്ചിട്ടു അയാളുടെ ഫോൺ വാങ്ങി. എന്നിട്ട് വിശ്വാസമുള്ള ഒരു സി.ഐ യെ വിളിച്ചു ഫ്ലാറ്റിൽ നിന്ന് ലഭിച്ച അക്കൗണ്ട് നമ്പറുകൾ കൈമാറി. എന്നിട്ട് രഹസ്യമായി അക്കൗണ്ട് സ്റ്റേറ്റ്മെൻ്റെകൾ എടുക്കാൻ ആവശ്യപ്പെട്ടു.
ത്രിശൂർ:
ദീപു വീട്ടിലെത്തി അവൻ്റെ അച്ഛനും അമ്മയുടെയും അടുത്തു കുറച്ചു നേരം വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു. ടൂർ കഴിഞ്ഞു മൂന്നു ദിവസം അവധിയാണെന്ന് അവൻ നുണ പറഞ്ഞു. പതിവ് പോലെ അവർ ഓഫീസിൽ പോയി.