കിട്ടിയ സമയം അർജ്ജുവിനെ കുറിച്ച് എന്തെങ്കിലും അറിയാനായി അടുത്ത ശ്രമം. അവർ പെട്ടന്നു തന്നെ മുറികൾ പരിശോധിക്കാൻ തുടങ്ങി . മൂന്ന് ബെഡ്‌റൂം ഉണ്ട്. എല്ലാം അടുക്കി ഭംഗിയായി വെച്ചിട്ടുണ്ട്. ഒരു ബെഡ്‌റൂമിൽ മാത്രമേ കിടക്കാൻ ഉപയോഗിക്കുന്നുള്ളു. അതിൽ ഒന്ന് രണ്ട് ഷെൽഫ് ഒക്കെ തുറന്നു നോക്കി. കാര്യമായി ഒന്നുമില്ല. കുറച്ചു ഡ്രസ്സ് മാത്രം. അലമാരിയുടെ അകത്തു ഒരു ലോക്കർ ഉണ്ട്. തുറക്കണമെങ്കിൽ ഫിംഗർ പ്രിന്റ് വേണം. അതിൽ പണം കാണാൻ ചാൻസ് ഉണ്ട്. രണ്ടാമത്തെ റൂം പഠനത്തിന് മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലായി മേശയിൽ കോളേജ് ലാപ്ടോപ്പ്. ബുക്‌സും അടുക്കി വെച്ചിട്ടുണ്ട്. മേശ വലിപ്പിൽ വലിപ്പമുള്ള ഒരു മൊബൈൽ ഫോൺ കിടക്കുന്നുണ്ട് കീപാഡ് ഒക്കെയുള്ള പഴയ മോഡൽ പാസ്സ്‌വേർഡ് പ്രൊട്ടക്ടഡ് ആണ് തുറക്കാൻ കഴിഞ്ഞില്ല. പിന്നെ കുറച്ചധികം പണം. ഒരു ലക്ഷം രൂപയുടെ അടുത്തുണ്ട്. ലെന തൊട്ടു നോക്കി കള്ളനോട്ടല്ല. പിന്നെ മൂന്നാല് വണ്ടികളുടെ കീ, നാല് ചെക്ക് ബുക്കുകൾ ഉണ്ട്. മൂന്നെണ്ണവും അർജ്ജുൻ ദേവ് എന്ന പേരിൽ. ഒരെണ്ണം രാഹുൽ കൃഷ്ണ എന്ന പേരിലും. ലെന വേഗം തന്നെ അക്കൗണ്ട് നമ്പറുകൾക്ക് വേണ്ടി ഓരോ ചെക്ക് ലീഫിൻ്റെ ഫോട്ടോസ് എടുത്തു. എന്നിട്ട് എല്ലാം പഴയതു പോലെ വെച്ചിട്ട് ഒന്നുമറിയാത്ത പോലെ ബാൽക്കണിയിൽ പോയി നിന്നു.
പിന്നെ ചായ ഒക്കെ കുടിച്ചു കുറച്ചു കുശലവും ഒക്കെ പറഞ്ഞു നിന്നു. ലിഫ്റ്റിൽ എത്തിയപ്പോഴേക്കും സ്റ്റീഫൻ്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു. അന്ന ചേച്ചി അവിടെ കാണുമെന്നാണ് അവൻ കരുതിയത്, ലെന ഒരു തരത്തിൽ ആശ്വസിപ്പിച്ചു അവനെ കൂട്ടി തിരിച്ചു പോയി. ഇനി എന്തു ചെയ്യും എന്ന ചിന്തയിലായിരുന്നു ലെന IPS.
അർജ്ജുവിനെ കുറിച്ച് ബാംഗ്ലൂരിൽ അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങൾ അപ്പച്ചിയുടെ അടുത്ത് പറയാനോ എന്നായി സ്റ്റീഫൻ്റെ ചിന്ത. പിന്നെ അന്നയെ നേരിട്ട് കണ്ട് കാര്യങ്ങൾ അറിഞ്ഞതിനു ശേഷം മതി എന്നവൻ തീരുമാനിച്ചു
അതേ സമയം തന്നെ കുരിയനും ജോസും കൂടി ഒരു തീരുമാനത്തിൽ എത്തി. ഇരു ചെവിയറിയാതെ അർജ്ജുവിനെ എങ്ങനെയെങ്ങിലും വക വരുത്തണം എന്ന്. അതും ഒരു അപകട മരണം എന്ന രീതിയിൽ ആർക്കും സംശയം തോന്നാത്ത വിധം . അതിന് പറ്റിയ ടീമിനെ കണ്ടു പിടിക്കാം എന്ന് ജോസ് ഏറ്റു.