ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Posted by

അന്ന അപ്പോഴേക്കും ഡ്രസ്സ് മാറി ഒരു ജീൻസും ടോപ്പുമിട്ട് വന്നു, വലിയ കാശു കാരി അച്ചായത്തി ജീപ്പിൽ കയറാൻ ബുദ്ധിമുട്ടും എന്നൊക്കെയാണ് ഞാനും രാഹുലും കരുതിയത്. എന്നാൽ അവൾ ഞങ്ങളെ മൈൻഡ് ചെയ്യാതെ ജീപ്പിൻ്റെ ഫ്രണ്ട് സീറ്റിൽ കയറി അച്ചായൻ്റെ ഒപ്പം പോയി. എന്തായാലും  അവർ തിരിച്ചെത്താൻ സമയം എടുക്കും.

***************************************

ഇതേ സമയം അന്നയുടെ അപ്പച്ചി ലെനയുടെ വീട്ടിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. മാർക്കോസും എത്തിയിട്ടുണ്ട്.

ജോണിയെ കൊണ്ട് തന്നെ അന്നയെ കെട്ടിക്കണം എന്നാണ് മാർക്കോസിൻ്റെ കണക്ക് കൂട്ടൽ. ആ പേരും പറഞ്ഞു കുര്യൻ്റെ കൈയിൽ നിന്ന് സ്ത്രീധനം കൂടുതൽ വാങ്ങാം. അത് പറഞ്ഞില്ലെങ്കിലും അതിൻ്റെ ആവേശം അയാൾക്കുണ്ട്. അവരെ ഒതുക്കാൻ പുതിയ ടീമിനെ ഇറക്കാമെന്നായി മാർക്കോസ്. ജോസ് അതിനോട് പൂർണ്ണമായി യോജിച്ചു. കാര്യങ്ങൾ ശരിക്കും മനസിലാക്കിയിട്ട് മതി എന്നായി കുരിയൻ.   സൈബർ സെല്ലിൽ വിളിച്ചു ലൊക്കേഷൻ കിട്ടിയില്ല എന്ന് ലെന കള്ളം പറഞ്ഞു.

സംഭവം പുറത്തറിയാതിരിക്കാൻ പോലീസ് വഴിയുള്ള അന്വേഷണം വേണ്ട എന്ന് തീരുമാനിച്ചു. പകരം വിശ്വസ്‌തരായ ആളുകളെ മാത്രം ഉപയോഗിച്ചു.

ഡയറക്ടർ മീരയെ വിളിച്ചു അർജ്ജുവിൻ്റെ രാഹുലിൻ്റെയും ഡീറ്റെയിൽസ് ഒക്കെ എടുത്തു. അർജ്ജുവിൻ്റെ  പെറൻറ്റ്സ് അമേരിക്കയിൽ ആയത് കൊണ്ട് അവിടെ പരിചയത്തിലുള്ളവരെ വെച്ചു അവരെ കുറിച്ചറിയാൻ തീരുമാനമായി. അർജ്ജുവിൻ്റെ ലോക്കൽ ഗാർഡിയൻ്റെ അടുത്ത് അന്വേഷിക്കാനായി ഒരാളെ വിട്ടു.

അപ്പോഴേക്കും  സ്റ്റീഫൻ എത്തി. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ അവന് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായി. ഗോവയിൽ നടന്ന സംഭവങ്ങൾ സ്റ്റീഫൻ അറിഞ്ഞിരുന്നില്ല. കുരിയനും കൂട്ടരും അത് അവനിൽ നിന്ന് മറച്ചു വെച്ചു. കോളേജിന് പുറത്തു നടന്ന സംഘർഷത്തെ കുറിച്ചും അവനോട് പറഞ്ഞില്ല ടൂർ കഴിഞ്ഞു വന്നപ്പോൾ അന്ന അർജ്ജുവിൻ്റെ ഒപ്പം പോയി എന്ന് മാത്രമാണ് അവർ പറഞ്ഞത്. അന്നയുടെ കല്യാണം ഉടനെ നടത്താൻ നിർബന്ധിച്ചതാകും അവൾ അർജ്ജുവിൻ്റെ ഒപ്പം പോകാനുള്ള കാരണമായി പറഞ്ഞത്. അന്നയെ കല്യാണത്തിന് നിർബന്ധിച്ചതിന് വഴക്കായി. അതോടെ മാർക്കോസ് പതുക്കെ സ്ഥലം കാലിയാക്കി.

അന്നയും അർജ്ജുവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംശയം ഉണ്ടായിരുന്നെങ്കിലും അവൻ അത് അവരുടെ അടുത്ത് പറഞ്ഞില്ല. ജോസ് കൊച്ചാപ്പയുടെ സ്വഭാവം വെച്ച് സമയം വൈകും തോറും കാര്യങ്ങൾ കൈ വിട്ടു പോകുമെന്ന് സ്റ്റീഫന് മനസ്സിലായി. അവൻ  ഒരു പരിഹാരം എന്ന രീതിയിൽ അവരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *