ഞങ്ങളെ കണ്ടതും ജേക്കബ് അച്ചായൻ പറഞ്ഞു.”
“ഇപ്പോൾ വിശക്കുന്നില്ല. അച്ചായാ “
നല്ല വിശപ്പുണ്ടെങ്കിലും ഞാൻ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി. കഴിക്കാൻ മുന്നോട്ട് കാല് വെച്ച രാഹുലും വിശക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് എൻ്റെ പിന്നാലെയിറങ്ങി.
“ഡാ നീ എന്തിനാ വിശക്കുന്നില്ല എന്ന് പറഞ്ഞേ. അവളുണ്ട് തീറ്റ കണ്ടിട്ട് ഒന്നും ബാക്കി കാണുമെന്നുതോന്നുന്നില്ല.”
“നീ എന്തിനാ എൻ്റെ പിന്നാലെ വന്നേ അവിടെ പോയിരുന്നു തിന്നാൻപാടില്ലായിരുന്നോ.”
പിന്നെ കുറച്ചുനേരത്തേക്ക് അവൻ ഒന്നും മിണ്ടിയില്ല
ഞങ്ങൾ അവിടെ വരാന്തയിൽ തന്നെ ഇരുന്നു. ദീപുവിനെയും കീർത്തനയെയും എന്തൊക്കെയോ ചെയ്യണമെന്നൊക്കെ രാഹുൽ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. എങ്കിലും എൻ്റെ മനസ്സിൽ അന്നയെ കുറിച്ചായിരുന്നു ചിന്ത. എന്തിനായിരിക്കും അവൾ എൻ്റെ ഒപ്പം വന്നത്. ഇവളെ എവിടെ കൊണ്ട് പോയി ആക്കും. സ്റ്റീഫനെ വിളിച്ചു വരുത്തിയാൽ ഇവൾ കൂടെ പോകുമോ?
കുറച്ചു നേരം കഴിഞ്ഞു അച്ചായനും അന്നയും കൂടെ അങ്ങോട്ടക്ക് വന്നു. അവളുടെ മുഖത്തു ജീവനൊക്കെ വെച്ചിട്ടുണ്ട്.
“അപ്പം കുറച്ചു കുറവാണ്, എന്നാലും ആവിശ്യത്തിന് ഉണ്ട് വേഗം പോയി കഴിക്ക്.”
ജേക്കബ് അച്ചായൻ ഞങ്ങളോടെ പറഞ്ഞപ്പോൾ അന്നയുടെ മുഖത്തു ഒരു ചിരി ഉണ്ടായോ എന്നൊരു സംശയം. ഞങ്ങൾ ഒന്നും മിണ്ടിയില്ല നേരെ ഡൈനിങ്ങ് ടേബിളിലേക്ക് വെച്ചു പിടിച്ചു. രാഹുൽ പാത്രം തുറന്നപ്പോൾ തന്നെ മസസ്സിലായി ജേക്കബ് അച്ചായൻ ഞങ്ങൾക്കിട്ട് വെച്ചതാണെന്ന്.ആവിശ്യത്തിന് ഭക്ഷണം ഉണ്ട്. പിന്നെ ഒന്നും നോക്കിയില്ല മുഴുവൻ കഴിച്ചു തീർത്തു.
തിരിച്ചു പുറത്തേക്കിറങ്ങിയപ്പോൾ ജേക്കബ് അച്ചായനെയും അന്നയെയും കണ്ടില്ല. എസ്റ്റേറ്റ് ചുറ്റി കാണിക്കാൻ കൊണ്ട് പോയി കാണുമെന്ന് മനസ്സിലായി.
ഞാനും രാഹുലും അവിടെ തന്നെ ഇരുന്നു.
“ഡാ ഈ കുരിശിനെ എങ്ങനെ ഒഴുവാക്കും. “
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അവൻ ഓരോ ഓരോ മണ്ടൻ ഐഡിയകൾ പറയുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അച്ചായനും അന്നയും നടന്നു വന്നു. അവൾ ഒന്നും പറയാതെ അകത്തേക്ക് പോയി.
“ഞങ്ങൾ കുമിളി ടൗൺ വരെ പോകുകയാണ്. അവൾക്ക് കുറച്ചു ഡ്രസ്സ് ഒക്കെ വാങ്ങണം. നിങ്ങൾ വരുന്നുണ്ടോ? “
പോയില്ലെങ്കിൽ സംഭവം പാളും. അകെ അഞ്ചു ദിവസത്തെ ഡ്രസ്സ് മാത്രമേ ഉള്ളു അത് മിക്കതും മുഷിഞ്ഞിരിക്കുന്നു. എങ്കിലും വരുന്നില്ല എന്ന് ഞങ്ങൾ രണ്ട് പേരും പറഞ്ഞു. അച്ചായൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല അടുക്കളയിലെ പാചകം ചെയ്യുന്ന ജോയ് ചേട്ടൻ്റെ അടുത്തു നിന്ന് വാങ്ങാനുള്ള സദാനങ്ങളുടെ ലിസ്റ്റുമെടുത്തു.