“അവളുടെ കൈലിരിപ്പ് കൊണ്ട് നീയും പെട്ടു “
അത് പറഞ്ഞതെ അവന് ഓർമ്മയുണ്ടായിരുന്നുള്ളു. ജേക്കബ് അച്ചായൻ്റെ വക ചീത്ത . അടി കിട്ടിയില്ലന്നേ ഉള്ളു.
“ആ പാവം പിടിച്ച കൊച്ചിനെ വല്ലതും പറഞ്ഞാലുണ്ടല്ലോ @#%%*($@%”
രാഹുൽ ഞെട്ടി പോയി അവൻ അത് പ്രതീക്ഷിച്ചില്ല. സഹായത്തിന് എന്നെ നോക്കി. എന്തെങ്കിലും പറഞ്ഞാൽ എനിക്കും കിട്ടുമെന്ന് മനസ്സിലായി. അത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.
രാഹുൽ വേഗം തന്നെ കുളിക്കാനുള്ള ഭാവത്തിൽ ബാത്‌റൂമിൽ കയറി.
ജേക്കബ് അച്ചായൻ പുറത്തേക്ക് പോയി. ഞാൻ ഓരോന്നാലോചിച്ചു അവിടെ കട്ടിലിൽ കിടന്നു. ഇതൊക്കെ അന്നക്കും അറിയാമെല്ലോ പിന്നെ അവൾ ഞങ്ങളുടെ ഒപ്പം ചാടി കയറി വന്നത് എന്തിനാണ് എന്ന് മാത്രം പിടികിട്ടിയില്ല.
രാഹുലിൻ്റെ അടുത്തു നിന്ന് തൊഴി കിട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത്. അവൻ കുളിച്ചിട്ട് നിൽക്കുന്നുണ്ട്. ഞാൻ ക്ഷീണം കാരണം മയങ്ങി പോയിരിക്കുന്നു. ജേക്കബ് അച്ചായൻ ചീത്ത വിളിച്ചപ്പോൾ രക്ഷക്ക് എത്താത്തതിന് അവൻ്റെ വക കുറച്ചു പ്രാക്ക് കേട്ടു. ഞാൻ അത് മൈൻഡ് ചെയ്യാതെ കുളിക്കാനായി പോയി.
“ഡാ നീ വരുമ്പോളേക്കും ഞാൻ ഫുഡ് എല്ലാം തീർക്കും”
അവൻ വിളിച്ചു പറഞ്ഞു. ഞാൻ കുളിച്ചിറങ്ങിയപ്പോൾ രാഹുൽ അവിടെ തന്നെ ഇരിക്കുന്നുണ്ട്. മുഖത്തു ഒരു വളിച്ച ചിരിയുണ്ട്. എന്തെ ഫുഡ് അടിക്കാൻ പോയില്ലേ എന്ന മട്ടിൽ ഞാൻ അവനെ നോക്കി. ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ കാര്യം മനസ്സിലായി.
അന്ന അവിടെ ഇരുന്ന് അപ്പവും മുട്ടയും വലിച്ചു കയറ്റുന്നുണ്ട്. ജേക്കബ് അച്ചായൻ അടുത്തിരുന്ന ഓരോ തമാശ ഒക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു. ഞങ്ങളെ കണ്ട ഭാവം ഒന്നുമില്ല. ഇങ്ങോട്ട് ഒന്ന് നോക്കുന്നു പോലുമില്ല. ഇന്നലെ അവൾ ഒന്നും കഴിച്ചിട്ടില്ല അതായിരിക്കും മൈൻഡ് ചെയ്യാതെ ഇരുന്ന് തിന്നുന്നത്.
ഒരു ബ്ലാക്ക് ഡ്രസ്സ് ആണ് അവളിട്ടിരിക്കുന്നത് ആദ്യമായിട്ടാണ് അന്നയെ മേക് അപ് ഒന്നുമില്ലാതെ കാണുന്നത്. എങ്കിലും അവളുടെ സൗന്ദര്യം കൂടിയതായി എനിക്ക് തോന്നി
“ഇവൾ ഇത്ര പെട്ടന്ന് ജേക്കബ് അച്ചായനെ കയ്യിലെടുത്തോ? “
രാഹുൽ എൻ്റെ ചെവിയയിൽ [പറഞ്ഞു
“ഡാ പിള്ളേരെ വന്നിരിരുന്ന കഴിക്ക്.”