ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Posted by

അരുണിന് ആദ്യം വിശ്വാസം ആയില്ല. അവൻ രമേഷിൻ്റെ ഫോൺ വാങ്ങി  ദീപുവിനെ വിളിച്ചു. ഫോൺ സ്വിച്ചഡ് ഓഫാണ്.  ദീപുവിൻ്റെ വീട് എവിടെയാണ് എന്ന് ചോദിച്ചു മനസ്സിലാക്കി.

എന്നിട്ട് അവൻ പുറത്തിറങ്ങിയ ഉടനെ ടെക്ക് ടീമിനെ വിളിച്ചു.

“ഞാൻ ഒരു നമ്പർ തരാം.  ഫോൺ  ഓൺ ആയാൽ ഉടനെ തന്നെ ലൊക്കേഷൻ എടുക്കണം. എന്നിട്ട് ഹരിയെ വേഗം തന്നെ അങ്ങോട്ട് വിടണം. “

“ജീവ സർ നിർദേശിച്ച പ്രകാരം ഈ നമ്പർ സ്പൈക്ക് ചെയ്‌തു. ഇനി സിം വേറെ മൊബൈലിൽ ഇടാതെ ലൊക്കേഷൻ എടുക്കാൻ സാധിക്കില്ല. പിന്നെ ഹരിയും ടീമും ഇവിടയില്ല. അർജ്ജുവിന് എസ്കോർട് ആയി ഇടുക്കി വരെ പോയിരിക്കുകയാണ്.”

വേറെ വഴിയില്ലാത്തത് കൊണ്ട് അരുൺ നേരിട്ട് പോകാൻ തീരുമാനിച്ചു.

*******************

കുമളി :

രാവിലെ 8 മണിയോടെ തന്നെ അർജ്ജുവും രാഹുലും അന്നയെയും കൊണ്ട് ജേക്കബ് അച്ചായൻ്റെ വീട്ടിലെത്തി.    അവരെ കാത്തു ജേക്കബ് അച്ചായൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു.

ദീപക്ക് അച്ചായൻ്റെ അടുത്തു എന്തോ പറഞ്ഞിട്ട് വേഗം തന്നെ അവിടന്ന് തിരിച്ചു പോയി. അച്ചായൻ അല്‌പം ഗൗരവത്തിലാണ് എന്നും കാണുന്ന ചിരി ഒന്നും മുഖത്തില്ല. ഇനി ഞാൻ പെണ്ണിനെ കടത്തി കൊണ്ട് വന്നു എന്ന് അച്ചായനും കരുതുന്നുണ്ടാകുമോ?

“അന്ന അല്ലേ ?”

അന്ന ഒന്നും മിണ്ടിയില്ല അതെ എന്ന് തലയാട്ടി.

“ഇവിടെ ചോദിച്ചാൽ വാ തുറന്നു ഉത്തരം പറയണം. അല്ലാതെ പാവ കളി ഒന്നും വേണ്ട”

പുള്ളി സ്വൽപ്പം ഗൗരവത്തിൽ അന്നയോടെ പറഞ്ഞു

“മൂന്നു പേരും മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്തിട്ട് ഇങ്ങോട്ട് തന്നേരെ. തിരിച്ചു പോകാൻ നേരം തന്നേക്കാം.”

അതും പറഞ്ഞു ഞങ്ങളുടെ മൊബൈൽ ഫോൺ ഒക്കെ വാങ്ങി വെച്ചു . “പോയി കുളിച്ചിട്ടു വാ അത് കഴിഞ്ഞു ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് ബാക്കി കാര്യങ്ങൾ. “

 

ഞങ്ങൾ അകത്തേക്ക് കയറി. അച്ചായൻ അന്നക്ക് ഗസ്റ്റ്  റൂം  തന്നെ കൊടുത്തു.

ഞങ്ങളെ പുള്ളിയുടെ റൂമിലേക്കും ആനയിച്ചു.  എന്നിട്ട് എന്നോട് സംഭവങ്ങൾ ഒക്കെ ചോദിച്ചു. ഞാൻ നടന്ന കാര്യങ്ങൾ അതേ പോലെ തന്നെ പറഞ്ഞു. ഞങ്ങളെ ചതിച്ചതാണ് എന്നറിഞ്ഞപ്പോൾ പുള്ളിയുടെ മുഖം കോപത്താൽ ചുവന്നു. ആ ദീപുവോ കീർത്തനയോ അവിടെ അപ്പോൾ ഉണ്ടായിരുന്നെങ്കിൽ അങ്ങേര് അപ്പോൾ തന്നെ വെടി വെച്ച് കൊന്നേനെ. രാഹുലും കാര്യങ്ങളൊക്കെ അപ്പോഴാണ് അറിഞ്ഞത്. അവനും ദേഷ്യത്തിലാണ്. എങ്കിലും അവൻ അന്നയെ പഴിച്ചു .

Leave a Reply

Your email address will not be published. Required fields are marked *