എന്നാൽ ലെന വേറെ രീതിയിലാണ് ചിന്തിച്ചത്.
ഈ രാജീവ് കുമാറിന് ADGP യെ അറിയാമായിരിക്കും. അതായിരിക്കും ഓരോ പ്രവിശ്യവും തന്നെ തടഞ്ഞത്. എങ്കിലും ജോസിൻ്റെ ഗുണ്ടകളെ തല്ലിയതാരായിരിക്കും? ഒരു എത്തും പിടിയും കിട്ടുന്നില്ല. അവൾക്ക് അന്നയെ കുറിച്ചോർത്തപ്പോൾ പേടി തോന്നി. അർജ്ജുവിനെ കുറിച്ചും രാജീവ് കുമാറിനെ കുറിച്ചും രഹസ്യമായി അന്വേഷിക്കാൻ ലെന തീരുമാനിച്ചു.
MLA കുരിയനെക്കാൾ വാശി ജോസിന് ആയിരുന്നു. കാരണം ആദ്യമായിട്ടാണ് ഗുണ്ടായിസം ഇറക്കിയിട്ട് അയാൾ തോൽക്കുന്നത്.
“അച്ചായാ നമുക്ക് പുതിയ ടീമിനെ ഇറക്കിയാലോ. ലെന ലൊക്കേഷൻ പറഞ്ഞാൽ മാത്രം മതി. ഇരു ചെവിയറിയാതെ ആ ചെക്കനെ തീർത്തിട്ട് അന്നയെ കൊണ്ട് വരാം.”
കുരിയൻ അല്പമൊന്നു ആലോചിച്ചു. ചെറുതായി പാളിയാൽ തന്നെ നഷ്‌ടം മുഴവൻ തനിക്കായിരിക്കും. മാനനഷ്‌ടം പണം നഷ്‌ടം പിന്നെ ജയിലും എല്ലാം ഒരുമിച്ചു അനുഭവിക്കേണ്ടി വരും. മാർക്കോസറിഞ്ഞാൽ ഒരു പക്ഷേ കല്യാണം മുടങ്ങും എന്നാലും കുറച്ചു കാശ് കൂടുതൽ നൽകിയാൽ വിദേശത്തുള്ള ആരെയെങ്കിലും കൊണ്ട് അന്നയെ കെട്ടിക്കാം.
“അച്ചായാ നമുക്ക് സ്‌റ്റീഫനെ കൊണ്ട് അന്നയെ വിളിപ്പിച്ചാലോ? അവൻ വിളിച്ചാൽ അന്ന എന്തായാലും വരും. “
ലെനയാണ് അത് പറഞ്ഞത്. അത് നല്ല ഐഡിയ ആണെന്ന് ജോസിനും തോന്നി.
കുരിയൻ ഉടനെ സ്റ്റീഫനെ വിളിച്ചു അപ്പച്ചിയുടെ വീട്ടിലേക്ക് വരാൻ പറഞ്ഞു. അതിനു ശേഷം കുര്യൻ മാർക്കോസിനെ വിളിച്ചു നേരിൽ കാണണം എന്ന് ആവിശ്യപ്പെട്ട്.
******************
ജീവയുടെ നിർദേശ പ്രകാരം ദീപുവിൻ്റെ അടുത്തു നിന്ന് ഫോൺ വീണ്ടെടുക്കാൻ അരുൺ ഹോസ്റ്റലിൽ എത്തി. ബീന മിസ്സിനെ വീട്ടിൽ കൊണ്ട് പോയി ആക്കിയത് കൊണ്ട് അല്പം വൈക്കിയിരുന്നു.
“ദീപുവിനെ കിട്ടിയാൽ രണ്ടെണ്ണം പൊട്ടിക്കണം.”
അരുൺ മനസ്സിൽ കരുതി.
വാർഡനെ കണ്ട് ദീപുവിനെ ഉടനെ കാണണം എന്ന് പറഞ്ഞപ്പോൾ പുള്ളി സമ്മതിച്ചില്ല. പിന്നെ മീര മാഡത്തിൻ്റെ പേരൊക്കെ പറഞ്ഞു സ്വല്പം ഭീക്ഷിണി പോലെ പറഞ്ഞപ്പോൾ പുള്ളി വഴങ്ങി, നേരെ ദീപുവിൻ്റെ റൂമിലേക്ക്.
അവിടെ ചെന്ന് വാതിൽ തട്ടി വിളിച്ചപ്പോൾ രമേഷ് വന്ന് വാതിൽ തുറന്നു.
“ദീപു എവിടെ?”
“അവൻ രാവിലെ തന്നെ വീട്ടിൽ പോയല്ലോ.”