അന്ന:- ആരോടെങ്കിലും ഇഷ്ടം?
ഞാൻ :-ഉണ്ടായിരുന്നു.
അന്ന:- അപ്പോൾ,ഇപ്പോൾ ഇല്ലേ..
ഞാൻ :-കെട്ടി പോയി അവൾ.
അന്ന:- അപ്പോൾ ഇഷ്ടവും പോയോ..?
ഞാൻ :- ആഹ്.. പോയി 😌
അന്ന:- അപ്പോൾ നിനക്കിപ്പോൾ എന്നോട് ഇഷ്ടമില്ലേ…?
ആ ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി.
ഞാൻ :-ങേ.. ന.. നീ എന്തൊക്കെയാ…
അന്ന:-നിനക്കെന്നെ ഇഷ്ടമായിരുന്നല്ലേ..
എനിക്ക് മറുപടി പറയാൻ ഇല്ലായിരുന്നു.
അന്ന :- എനിക്കും ഇഷ്ടമായിരുന്നെടാ
ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ആയിരുന്നു പതിഞ്ഞത്. ഇടിവെട്ടിയത് പോലെ ഞാൻ ഞെട്ടിത്തിരിഞ്ഞു അന്നയെ നോക്കി. രണ്ട് പേരുടെ കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങി.
ഞാൻ :-അന്നാ…
അവളെ ഞാനെന്റെ അടുക്കലേക്ക് അടുപ്പിക്കാൻ നോക്കി. എന്നാലവൾ എന്നിൽ നിന്ന് അകന്ന് പോയി.
അന്ന:-വേണ്ട. ഒരുപാട് വൈകി പോയി.
ഞാൻ :-മോളേ…
അന്ന:-ഏയ്.. I am ok. പിന്നെ എനിക്കിപ്പോഴും ഇഷ്ടമാണ് നിന്നെ, പക്ഷെ ഈ ജന്മത്തിലിനി എപ്പോൾ ഒന്നാകാൻ..
ഒരു അവിഹിതത്തിനൊന്നും എനിക്ക് മൂഡില്ല.
തമാശ രൂപേനെ അവൾ പറഞ്ഞു.
അന്ന:- നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ഇപ്പോഴെങ്കിലും ഇക്കാര്യം പറയണമെന്ന് തോന്നി.
എനിക്ക് മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു.
“ഈ ടെറസിൽ നിന്നും ഇറങ്ങുബോൾ എല്ലാം നമ്മൾ മറക്കണം. പഴയത് പോലെ സുഹൃത്തുക്കൾ ആയി തന്നെ നമ്മളിരിക്കണം. ഇപ്പോൾ ഞാനിത് പറഞ്ഞില്ലെങ്കിൽ നമ്മളെങ്ങനിരുന്നോ.. അത് പോലെ തന്നെ ഇരിക്കണം.”
അതും പറഞ്ഞവൾ എന്റെ നെറ്റിൽ ഒരു ചുംബനം നൽകി.
അന്ന :- എന്റെ മനസ്സിലെ ഭാരമിറക്കാൻ വേണ്ടി മാത്രമാണ് ഞാനിതിപ്പോൾ പറഞ്ഞത്. ഇപ്പോളെന്തോ…നല്ല ആശ്വാസം.. ഞാൻ പോട്ടെ…
അവൾ താഴേക്ക് പോയി.
വല്ലാത്ത മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ. ഇതിപ്പോൾ എന്താ ഇവിടെ നടന്നത് 🙄.
പെട്ടെന്ന് ഇടി വെട്ടി മഴ പെയ്തിട്ട് അത് നിന്ന അവസ്ഥയിൽ ആയി ഞാൻ…