അമ്മെ അമ്മ എന്താണീ പറയുന്നത് അതു അന്യനൊന്നുമല്ലല്ലോ എന്റെ സ്വന്തം അച്ഛൻ തന്നെയല്ലേ ഇനിയും ‘അമ്മ അച്ഛനെപ്പറ്റി ഇങ്ങിനെ മോശമായി പറഞ്ഞാൽ ഞാനതു കേട്ടുനിലയ്ക്കില്ല .. ദേഷ്യത്തോടെ എന്തോ പറയാനൊരുങ്ങിയ ലക്ഷ്മിയെ സഹോദരൻ പ്രഭാകർ വിളിച്ചു മതി ലക്ഷ്മി നീ വണ്ടിയിൽ കയറിക്കെ എല്ലാം തീരുമാനമായില്ല ഇനി വീണ്ടും അവളെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു അവളെ നമ്മുടെ ശത്രുക്കളാക്കി മാറ്റണ്ട .. അവർ എല്ലവരും വണ്ടിയിൽ കയറി വീട്ടിലേക്കു തിരിച്ചു ..
… വീട്ടിൽ തിരിച്ചെത്തിയ മഹി വളരെ സന്തോഷത്തിലായിരുന്നു .. തന്റെ ഏകമകൾ ഇഷ അവളെ തനിക്കു തിരിച്ചു കിട്ടിയിരിക്കുന്നു പൂർണമായുമല്ല എന്നാലും ഇനിയെന്നും അവളും തന്റെ കൂടെയുണ്ടാകും .. മകൾ ഇഷക്കു 8 വയസ്സു പ്രായമുള്ളപ്പോഴാണ് അവളും കുടുംബവും തനിക്കു നഷ്ടമാകുന്നത് .. ഇപ്പോൾ പന്ത്രണ്ടു വർഷത്തിന് ശേഷമാണ് മകളെ അയാൾക്കു തിരികെ കിട്ടുന്നത് ..
ആറുമാസത്തോളമായി കോടതിയിൽ ഇതിന്റെ കേസ് നടക്കുകയായിരുന്നു .. ഇന്നാണ് വിധി തനിക്കു അനുകൂലമായത് .. മഹിയുടെ ഭാര്യയും കുടുംബവും തനിക്കു നഷ്ട്ടമാകുന്നത് പന്ത്രണ്ടു വര്ഷങ്ങള്ക്കുമുന്നെ യാണ് അന്നു ഒരു ഞായറാഴ്ചദിവസം ലക്ഷ്മിക്ക് ഒരു കാൾ വരുന്നു പോലീസ് സ്റ്റേഷനിൽ നിന്നും .. വിവരം കേട്ട് അവർ ശെരിക്കും ഞെട്ടി .. മഹിയെയും അയാളുടെ ഒരുസുഹൃത്തി എയും ഒരു സ്റ്റാർ ഹോട്ടലിൽ നിന്നും പീഡനകേസിൽ അറസ്റ്റു ചെയ്തിരിക്കുന്നു .. കൂടെയുണ്ടായിരുന്ന സുഹൃത്തു ബാംഗ്ളൂർ സെറ്റിൽഡ് ആണ് പേര് സെബാസ്റ്റ്യൻ അവിവാഹിതൻ മഹിയുടെ അതെ പ്രായം 36
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണു കേസ് .. വിവരം അറിഞ്ഞ ലക്ഷ്മി ആകെ തകർന്നു പോയി .. ആ സമയം ലക്ഷ്മി അവളുടെ വീട്ടിലായിരുന്നു .. അവൾ എന്തു ചെയ്യണമെന്നറിയാതെ .. സഹോദരൻ പ്രഭാകരനെ വിളിച്ചു അയാൾ ഔട്ട് ഓഫ് റേഞ്ചിൽ .. പിന്നീട് നടന്നതെല്ലാം വിചിത്രമായ സംഭവങ്ങളായിരുന്നു .. കേസും കോടതിയും വിചാരണ അവ സാനം പീഡിപ്പിക്കപ്പെട്ട പെണ്ണിന്റെ അനുകൂല മൊഴി അയാളെ രക്ഷിച്ചു പക്ഷെ അപ്പോയെക്കും മഹിയുടെ കുടുംബം അയാൾക്കു നഷ്ടമായിരുന്നു .. അതിനു ശേഷം ആ നാട്ടിൽ നിന്നും മടങ്ങിയ മഹി പന്ത്രണ്ടു വർഷക്കാലം ബാംഗ്ളൂരിൽ സെബാസ്റ്റിൻറെ കൂടെയായിരുന്നു അവിടെയുള്ള ട്രാവൽ ആൻഡ് ടൂറിസ്റ്റു ബിസിനസ് അവർ ഒരുമിച്ചു നടത്തി …