എന്നിട്ട്
എന്നിട്ട് പുള്ളിക്കാരൻ അടുത്ത് വന്നു ഇരുന്നു
ടെൻഷൻ ഉണ്ടോ
ഞാൻ ഇല്ലെന്നു തലയാട്ടി
താൻ പേടിക്കണ്ടടൊ നമുക്ക് എന്തേലും ഒക്കെ മിൻഡിം പറഞ്ഞും ഇരിക്കാം
ചേട്ടൻ പില്ലോ എടുത്തു കട്ടിലിൽ ചാരി വച്ച് ഹാഫ് പൊസിഷനിൽ കിടന്നു
ഞാൻ കിടക്കണപോലെ അല്ലെടി
ആ അങ്ങനെ തന്നെ …എന്നിട്ടു എന്നെ വിളിച്ചു അടുത്ത് കിടത്തി
പാല്
എന്താ
പാല് വേണ്ടേ
പിന്നെ വേണ്ടേ ഇങ്ങോട്ട് എടുത്തോ
ഞാൻ പാലെടുത്തു ഏട്ടന് കൊടുത്തു ഏട്ടൻ എന്നെയും കുടിപ്പിച്ചു ഏട്ടനും കുടിച്ചു
പിന്നെ ഞങ്ങൾ കിടന്നു നേരത്തേത് പോലെ
സമയം എത്രയായി
9 45
അത്രേ ആയുള്ളോ
അനു എങ്ങനെ നേരത്തെ ഉറങ്ങുമോ
അങ്ങനെ ഒന്നൂല്യ ഉറക്കം വരുമ്പോ
ആ ഉറക്കം എപ്പോഴാ വരാറ്
ഒരു 11 ഒക്കെ ആവുമ്പൊ കിടക്കും
അപ്പോ സമയം ഒരുപാടുണ്ടല്ലോ എന്ന പറ തന്നെകുറിച്ചു …തന്റെ മൊബൈൽ എവിടെ
ബാഗിൽ ആണ്
ബാഗ് എവിടെ
താഴെ
അതുശരി മൊബൈൽ എടുക്കാതെ ആണോ വന്നത് ആരേലും വിളിച്ചാലോ ..ഞാൻ പോയി എടുത്തോണ്ട് വരാം
പുള്ളിക്കാരൻ ഫോൺ എടുക്കാൻ താഴെ പോയി സത്യം പറഞ്ഞാൽ ഞാൻ ഒന്ന് റിലാക്സ് ആയി ..ആള് തിരികെ എന്റെ ഫോണുമായി വന്നു എനിക്ക് തന്നു .
വീട്ടിൽ വിളിക്കണേൽ വിളിച്ചോ
ഞാൻ ഫോൺ ഓണാക്കി എപ്പോഴോ സ്വിച്ച് ഓഫ് ആക്കി ബാഗിൽ വച്ചതാ …ടെൻഷൻ കാരണം അതൊന്നും ഓർത്തില്ല .ഫോൺ ഓണാക്കി അമ്മയെ വിളിച്ചു സംസാരിച്ചു ചേട്ടനും അമ്മയോട് സംസാരിച്ചു അതികം നേരമൊന്നും എടുത്തില്ല വേഗം ഗുഡ് നൈറ്റ് പറഞ്ഞു കട്ടുചെയ്തു ..എന്റെ ടെൻഷൻ അപ്പോഴും ബാക്കിയായിരുന്നു
ഇനി ആരെയെങ്കിലും വിളിക്കാനുണ്ടോ അനു
ഇല്ല
എന്ന സൈലന്റ് ആക്കട്ടെ …സ്വർഗത്തിൽ കട്ടുറുമ്പാവാൻ ആരും വരണ്ട
ഞാൻ പതിയെ ചിരിച്ചുകൊണ്ട് മൂളി
തനിക്കെന്താ പേടിയാണോ
ഞാൻ ഇല്ലെന്നു തലയാട്ടി
ശെടാ താനൊന്നും മിണ്ടില്ല ….കോളേജിൽ ഒക്കെ പഠിക്കുന്ന പെൺകുട്ടി എന്നുകേട്ടപ്പോൾ ഞാൻ കരുതി ചറപറാ ആലപ്പു ടീമ്സ് ആയിരിക്കുമെന്ന് ,ഇതിപ്പോ നല്ല കഥയായി ..ഞാൻ അത്രയ്ക്ക് ഭീകരൻ ഒന്നുമല്ലെടോ