മതി …ഞാൻ ഏട്ടനെ വിളിക്കട്ടെ എന്നിട്ടു പറയാം
എന്തായി
പുള്ളി സമ്മതിച്ചു
അപ്പൊ എങ്ങനെയാ എന്തായാലും,ട്രീറ്റ് എന്നല്ലേ പറഞ്ഞത് അങ്ങനെതന്നെ ആകട്ടെ
ഉച്ചത്തെ ഫുഡിന് ഓർഡർ കൊടുകാം എന്തൊക്കെ വേണമെന്ന് പറ
മണവാട്ടി പറ എന്താണ് വേണ്ടത്
എനിക്കങ്ങനെ ഒന്നുല്ലെടി എന്തായാലും മതി
അതൊന്നും പറ്റില്ല നീ പറ
kfc ആയാലോ
ഓക്കേ അതാവുമ്പോ എളുപ്പമുണ്ട്
എല്ലാര്ക്കും ഓക്കേ അല്ലെ
മണവാട്ടി അനന്യ അനു എന്ന് വിളിക്കും ,ഡിഗ്രി ഫൈനൽ ഇയർ 2 മാസം മുന്നേ ആയിരുന്നു കല്യാണം .പയ്യൻ ജയേഷ് ഷിപ്പിൽ ആണ് 4 മാസം അവധിക്ക് വന്നതാണ് അപ്പോഴായിരുന്നു കല്യാണം .ഇനി ഒരുമാസത്തെ അവധി കൂടി ബാക്കിയുണ്ട് .അനുവിന്റെ ഉറ്റസുഹൃത്തുക്കളാണ് സജീന ഷംന ഷിബി .4 പേരും ഒരേ ക്ളാസിൽ പഠിക്കുന്നു .നല്ല പിള്ളേരാണ് പേരുദോഷം ഒന്നും കേൾപ്പിച്ചിട്ടില്ല .എല്ലാവർക്കും വല്യ കാര്യമാണ് ..ഷിബിയുടെ അമ്മ ബാങ്കിൽ ആണ് ഒറ്റമോളാണ് .അച്ഛൻ വിദേശത്താണ് അമ്മയും മോളും തനിച്ചാണ് താമസം പേടിക്കാനൊന്നുമില്ല ഫ്ലാറ്റ് ആയതോണ്ട് ആരെയും പേടിക്കണ്ട സെകുരിറ്റി ഉള്ളത്കൊണ്ട് ദൈര്യമായി താമസിക്കാം ..അത്യാവശ്യം സൗകര്യം ഉള്ള ഫ്ലാറ്റ് ആണ് രണ്ടുമുറി രണ്ടും നല്ല വലിയ മുറികൾ ആണ് .അച്ഛൻ വരുമ്പോൾ ഷിബി കിടത്തം തനിച്ചാകും .അല്ലാത്തപ്പോൾ അമ്മയും മകളും ഒന്നിച്ചാണ് കിടത്തം .സജീന കാറിലാണ് കോളേജിൽ വരാറ് അവളുടെ വീട് കോളേജിൽ നിന്നും കുറച്ചു ദൂരെയാണ് അനു ആദ്യം സജീനയുടെ കൂടെ കാറിലാണ് പൊയ്ക്കൊണ്ടിരുന്നത് .ജയേഷ് പോകുന്നത് വരെ അവൻ വന്നു കൊണ്ടുപൊക്കോളും രാവിലെ കൊണ്ടുവിടുന്നതും അവൻ തന്നെയാണ് .ഷിബിയും ഷംനയും സ്കൂട്ടി യിലാണ് വരുന്നത് .
അപ്പൊ മക്കളേ നിങ്ങൾ വണ്ടിയെടുത്തു പോരെ ..ഇവക്കെടെ വീട്ടിനു വൈകിട്ട് പോകാം
ആ അങ്ങനെ മതി എന്ന നിങ്ങൾ രണ്ടും വിട്ടോ
കാറിൽ സജീനയും അനുവും യാത്ര തുടങ്ങി
ഡി എന്നിട്ട് സുഗാണോടി നിനക്ക്
ആടി ജയേഷേട്ടൻ നല്ല കയറിങ് ആണ്
ദേഷ്യം വരുന്ന ടൈപ്പ് ആണോ
അതുപിന്നെ മനുഷ്യൻ ആയ ദേഷ്യം വരൂലേ ,,എന്നുവെച്ചു വല്യ ദേഷ്യക്കാരൻ ഒന്നുമല്ല ..ഒരുമയമൊക്കെ ഉണ്ട്