“B14? 14 എന്നുടെ ലക്കി നമ്പർ”
“സാർ B14 കാലി താൻ. അവർ US ൽ ആണ് B15 അവരുടെ റിലേഷൻ താൻ ഞാൻ കേട്ട് പാക്കലാം”
ഇപ്പൊ വേണ്ട നമുക്ക് B5 ഇപ്പോൾ പാക്കലാം
സലീം ദുരൈക്ക് ഒപ്പം B5 ഫ്ലാറ്റ് കയറി കണ്ടു. rent കാര്യങ്ങൾ ഒക്കെ സംസാരിച്ചു. എന്നിട്ട് അവിടന്ന് ഇറങ്ങി.
അന്ന് രാത്രി തന്നെ പിസ്സ ഡെലിവറി എന്ന വ്യാജേനെ ആദീൽ എത്തി. ബെൽ അടിച്ചു. വാതിൽ തുറന്നത് 30 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. കൈയിൽ ഒക്കെ ടാറ്റൂ ചെയ്‌തിട്ടുണ്ട്. ആദീൽ അകത്തേക്ക് നോക്കി ഒറ്റക്കാണ് താമസം എന്ന് തോന്നുന്നു. വേറെ ആരുമില്ല.
സാർ പിസ്സ.
ഞാൻ പിസ്സ ഒന്നും ഓർഡർ ചെയ്തിട്ടില്ല. നിങ്ങൾക്ക് ഫ്ലാറ്റ് മാറിയതായിരിക്കും.
സോറി സാർ
സാർ ഭയങ്കര ദാഹം കുറച്ചു വെള്ളം തരാമോ. .
വെള്ളമെടുക്കാൻ തിരിഞ്ഞതും ആദീൽ അയാളെ പിന്നിൽ നിന്ന് ബലമായി പിടിച്ചു മയങ്ങാനുള്ള മരുന്ന് കുത്തി വെച്ചു. പക്ഷേ കഞ്ചാവിന് അടിമയായിട്ടുള്ള അയാൾ ആദീൽ വിചാരിച്ച പോലെ അയാൾ മയങ്ങിയില്ല എന്ന് മാത്രമല്ല അദീലിനെ ശക്തമായി തിരിച്ചാക്രമിക്കാൻ ശ്രമിച്ചു. എങ്കിലും വലിയ താമസമില്ലാതെ കീഴടക്കി. അവനെ ബന്ധിച്ച ശേഷം സലീമിനെ വിളിച്ചു.
സലീം വന്നപ്പോൾ തന്നെ ഒരു കാര്യം മനസ്സിലായി. ഭരതിനെയും രാജയെയും ഒക്കെ പോലെ അല്ല അവൻ. മരണഭയമില്ല. ശബ്ദമുണ്ടാക്കിയാൽ എല്ലാം തീരും. ഇവിടന്ന് ഇവനെ കൊണ്ട് പോകാനും സാധിക്കില്ല. സലീം റൂമുകൾ മൊത്തം ഒന്ന് പരതി. ഒന്നിലധികം ലാപ്‌ടോപ്പുകൾ ഉണ്ട്. എല്ലാത്തിലും മദൻ എന്ന പേരിൽ ഡിജിറ്റൽ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്. മദൻ തന്നയാണോ ചിദംബരൻ?
സലീം കൈയിൽ കരുതിയ crack എന്ന ഡ്രഗ് എടുത്തു ചിദംബരൻ്റെ മുൻപിലേക്ക് വെച്ച്. അത് കണ്ടതും അവൻ്റെ കണ്ണ് വിടർന്നു.
ഹെലോ ചിദംബരൻ ഞങ്ങൾ നിന്നെ ഉപദ്രവിക്കാൻ വന്നതല്ല. ശത്രുക്കളുമല്ല. നമ്മൾ മുൻപ് ബിസിനസ്സ് ചെയ്തിട്ടുണ്ട്. റിയാസിന് വേണ്ടി.
എനിക്ക് ഈ നമ്പറിൻ്റെ exact ലൊക്കേഷൻ എടുത്തു തരണം. റിയൽ ടൈമിൽ.