പരീക്ഷ അടുക്കും തോറും രാഹുലിന് ടെൻഷൻ കൂടി തുടങ്ങി. അർജ്ജുവാകട്ടെ ഒന്നും പഠിക്കാതെ നടക്കുകയാണ്. പിന്നെ പരീക്ഷക്കിടയിൽ ഓരോ ദിവസത്തെ ഗ്യാപ് ഉണ്ട്. ഒറ്റ പ്രശ്‍നം മാത്രമേ ഉള്ളു പരീക്ഷ കഴിയുന്നതിൻ്റെ പിറ്റേ ദിവസം തന്നെ അടുത്ത സെമസ്റ്റർ ആരംഭിക്കും. പത്താം തിയതി മുതൽ പരീക്ഷ തുടങ്ങി. എല്ലാവർക്കും വളരെ എളുപ്പമായിരുന്നു.
പരീക്ഷൾക്കിടയിൽ അന്നയെ കണ്ടിരുന്നെങ്കിലും അർജ്ജുൻ മൈൻഡ് ചെയ്യാൻ പോയില്ല. അന്ന തിരിച്ചും. പക്ഷേ അവളുടെ മുഖത്തു നിഗൂഡമായ ഒരു പുഞ്ചിരി ഉള്ളതായി അർജ്ജുവിന് തോന്നി. ഇനി അടുത്ത വല്ല പാരാ പണിയാനാണോ ആവൊ? കീർത്തന അന്നയെ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അന്ന അർജ്ജുവിനെ ഇടക്ക് പാളി നോക്കുന്നത് അവൾ കണ്ടിരുന്നു. അവളുടെ ഉള്ളിൽ അന്നയോടുള്ള ദേഷ്യം വർദ്ധിച്ചു. എങ്കിലുമതവൾ ഭംഗിയായി ഒളിപ്പിച്ചു.
പുതിയ സെമസ്റ്റർ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സംസാരത്തിനിടയിൽ ദീപുവിനോട് കീർത്തന അർജ്ജുവിനായി അന്ന വാങ്ങിയ ഗിഫ്റ്റനെ പറ്റി പറഞ്ഞു. അവളുടെ വാക്കുകളിൽ നിന്ന് തന്നെ അന്നയോടുള്ള ദേഷ്യവും ദീപു വായിച്ചെടുത്തു.
“എന്നെ പറ്റിച്ച അന്നയെ ഒരു പാഠം പഠിപ്പിക്കണം. അതിന് നിൻ്റെ സഹായം വേണം”
ദീപുവിൻ്റെ മനസ്സിൽ ലഡ്ഡുക്കൾ പൊട്ടിയെങ്കിലും അവൻ ഒന്നുമറിയാത്ത പോലെ നല്ല പിള്ള ചമഞ്ഞു
“അത് വേണോ കീർത്തു ?”
“അവളല്ലേ നിനക്ക് പെണ്ണുപിടിയൻ എന്ന പട്ടം ചാർത്തി തന്നത്.”
“ശരി ഞാൻ ഹെല്പ് ചെയ്യാം. ആദ്യം നീ തഞ്ചത്തിൽ നിന്നിട്ട് അന്നയെ കുറിച്ച് എന്ധെങ്കിലും രഹസ്യം കണ്ട് പിടിക്ക്. ഒന്നുമല്ലെങ്കിലും അവളിപ്പോളും നിൻ്റെ കൂട്ടുകാരിയല്ലേ.”
പെട്ടന്നാണ് കീർത്തനക്ക് ആ വീഡിയോയുടെ കാര്യം ഓർമ്മ വന്നത്. അവൾ അതിനെക്കുറിച്ചു ദീപുവിനോട് പറഞ്ഞു.
“ഡാ നമുക്ക് അത് ക്ലാസ്സ് whatsapp ഗ്രൂപ്പിൽ ഇടം എല്ലാവരുടെയും മുൻപിൽ അവൾ ഒന്ന് കൂടി നാണം കെടട്ടെ.”
വരും വരായകളെ കുറിച്ചാലോചിക്കാതെയാണ് കീർത്തന അത് പറഞ്ഞത്. അന്നയോടുള്ള പകയിൽ അർജ്ജു എന്ന വ്യക്തിയെ കുറിച്ച് അവൾ ഓർത്തില്ല
“നീ ആദ്യം ആ വീഡിയോയോ ഒപ്പിച്ചെടുക്ക്. ഒന്നെങ്കിൽ അവളുടെ കമ്പ്യൂട്ടറിൽ നിന്ന് അല്ലെങ്കിൽ കോളേജ് വക ബാക്കപ്പിൽ നിന്ന്. എന്നിട്ട് തീരുമാനിക്കാം എന്തു ചെയ്യണമെന്ന്.”