രണ്ടു പേരും ഇങ്ങോട്ടിരിക്ക്.
അവിടത്തെ സോഫ ചൂണ്ടി കാണിച്ചു കൊണ്ട് സലീം പറഞ്ഞു.
ഡാ ആ ഡ്രൈവറിനെ അങ്ങ് കൊന്നേരെ. കാർ വൃത്തികേട് ആക്കരുത്. ID ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ട് ശവം എവിടെയെങ്കിലും കളഞ്ഞേരെ.
സലീം ലാഘവത്തോടെ അത് പറഞ്ഞപ്പോൾ ഭരത് ഞെട്ടി.
കേട്ട മാത്രയിൽ ആദീൽ ഒരു പ്ലാസ്റ്റിക് കയർ മടക്കി അരയിൽ തിരുകി പുറത്തേക്കിറങ്ങി.
“ഇനി നമുക്ക് കാര്യങ്ങളിലേക്ക് കിടക്കാം. ഈ G1024. ബോക്സ് B14 അനുരാധ അപ്പാർട്മെന്റ് കോംപ്ലക്സ് അണ്ണാ നഗർ എന്ന നിൻ്റെ കസ്റ്റമേറെ കുറിച്ച് എന്തറിയാം. “
“സാർ പേര് അറിയില്ല ആദ്യം എന്തോ പറഞ്ഞിരുന്നു. പക്ഷേ ഞാൻ പേര് ഉയോഗിക്കാറില്ല. ആദ്യ കാലം മുതൽ ഉള്ള കസ്റ്റമർ ആണ്. ആൾ താമസിക്കുന്ന ഫ്ലാറ്റ് ആകണം. എങ്കിലും നേരിട്ട് കണ്ടിട്ടില്ല. കോംപ്ലെക്സിലെ ഡ്രോപ്പ് ബോക്സ് വഴി ആണ്.”
“ഡ്രോപ്പ് ബോക്സ് എന്നാൽ ?”
“സാർ അവിടെ pvt പോസ്റ്റ് ബോക്സ് ഉണ്ടാകും. എൻ്റെ ആൾ സാധനം അതിനുള്ളിൽ നിക്ഷേപിക്കും.”
“ശരത് എന്ന നിൻ്റെ കൊറിയറെ അയാളെ കണ്ടിട്ടുണ്ടോ?”
“ഇല്ല കാണേണ്ട കാര്യമില്ല. അതു കൊണ്ട് കണ്ടിരിക്കാനുള്ള ചാൻസ് കുറവാണ്”
“അടുത്ത ഡ്രോപ്പ് എന്നായിരിക്കും. “
“സാർ ഇത് വരെ ഒന്നുമില്ല. അടുത്ത ആഴ്ച്ച എന്തായാലും ചാൻസ് ഉണ്ട്. “ന്യൂയെർ ഒക്കെ വരികയല്ലേ
“അടുത്തയാഴ്ച്ച എൻ്റെ ആള് പോകും. “
“സാർ ഏജന്റ് അസൈൻ ചെയ്യുന്നതെല്ലാം മൊബൈൽ ആപ്പ് വഴിയാണ്. ഞാൻ ചെയ്യാം ഇപ്പോൾ എന്നെ വെറുതെ വിട്. “
“നിൻ്റെ G1024നെ കിട്ടി കഴിയുമ്പോൾ വെറുതെ വിടാം. അത് വരെ നീ ഇവിടെ ഇരുന്ന് ബിസിനസ്സ് ചെയ്താൽ മതി.”
കൊച്ചി:
പുതു വർഷം പുതിയ പ്രതീക്ഷകൾ കൃത്യം രണ്ടാം തിയതി തന്നെ കോളേജ്ജ് തുറന്നു. എല്ലാവരും പോയി ഹാൾ ടിക്കറ്റ് ഒക്കെ വാങ്ങി. പത്താം തിയതി പരീക്ഷ തുടങ്ങും അർജ്ജുവും രാഹുലും ജേക്കബ് അച്ചായൻ്റെ അടുത്ത് നിന്ന് തിരിച്ചെത്താൻ വൈകിയിരുന്നു.
രാഹുൽ വളരെ സന്തോഷത്തിലാണ്. കുറെ നാളുകൾക്ക് ശേഷം അവന് അച്ഛനും അമ്മയെയും കാണാൻ പറ്റി കൂടെ ഫ്രീ ആയിട്ട് ഒരു വെക്കേഷനും.