“സംശയിക്കേണ്ട ബോംബ് തന്നയാണ്. ഇതിൻ്റെ റിമോട്ട് എൻ്റെ കയ്യിലുണ്ടാകും.”
ബോംബ് ആക്ടിവേറ്റ് ചെയ്‌ത ശേഷം അത് എടുത്ത് ബാഗിലേക്ക് വെച്ചു.
ബോംബ് കണ്ടതോടെ ഭരത് കൂടുതൽ ഭയത്തിലായി. ഇവര് സാദാരണക്കാരല്ല എന്ന് മനസ്സിലായി.
പിന്നെ തോക്കിൻമുനയിൽ നിർത്തി ആദീൽ കെട്ടുകൾ അഴിച്ചു. വായിൽ തിരുകിയ തുണിയും മാറ്റി. പിന്നെ ഒരു തണ്ണി പാക്കറ്റ് എടുത്ത് കുറച്ചു വെള്ളവും കൊടുത്ത്. ഭരത് വെള്ളം കഴിഞ്ഞപ്പോളേക്കും അദീലിൻ്റെ നിർദേശം വന്നു
“ഇനി ആ ബാഗ് എടുത്തു പുറത്തിട്ടോളു.”
ഭരത് ബാഗ് പുറത്തിട്ടതും ആദീൽ ചെറിയ രണ്ടു കയർ എടുത്തു ബാഗിൻ്റെ വള്ളി ഭരതിൻ്റെ നെൻജിൻ്റെ ഭാഗത്തായി തമ്മിൽ കെട്ടി. ഇനി പെട്ടന്ന് ബാഗ് ഊരാൻ സാധിക്കില്ല.
സലീം മുൻപിലായി നടന്നു..
പിന്നിലായി അദീലും ഭരതും. വഴിയിൽ നിൽക്കുന്നവരുടെ നോട്ടമെല്ലാം അവരിലായി. പക്ഷേ അതൊന്നും വക വെക്കാതെ സലീം നേരെ മെയിൻ റോഡിൻ്റെ അങ്ങോട്ട് പോയി ഭരതിൻ്റെ വാഹനത്തിൽ പിൻ സീറ്റിൽ കയറി ഡ്രൈവർ സിറ്റിൻ്റെ പിന്നിലായിരുന്നു.
വാഹനത്തിന് അടുത്ത് എത്തിയതും ആദീൽ പെട്ടന്ന് തന്നെ ഭരതിനെ തിരിച്ചു നിർത്തി ബാഗിൻ്റെ വള്ളികൾ തമ്മിൽ കെട്ടിയ കയറു അറുത്തു മാറ്റി. പക്ഷേ ബാഗ് ഊരിമാറ്റിയില്ല.
“മുൻപിലെ സീറ്റിൽ ബാഗ് മടിയിൽ വെച്ചിരുന്നാൽ മതി.”
അദീലിൻ്റെ നിർദേശപ്രകാരം ഭരത് മുന്നിലെ സീറ്റിൽ കയറിയിരുന്നു. ഭരതിൻ്റെ ഡ്രൈവർ അയാളുടെ മുഖത്തെ പരിഭ്രാന്തി തിരിച്ചറിഞ്ഞു. പക്ഷേ ഭരതിനെ പേടിച്ചു അയാൾ ഒന്നും തന്നെ ചോദിച്ചില്ല.
ആദീൽ രാജയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. അതികം വൈകാതെ അവർ അവിടെ എത്തി.
ഭരതിന് രാജയുടെ വീട് കണ്ടപ്പോൾ തന്നെ മനസ്സിലായി.
അപ്പോൾ ഇത് രാജയുടെ പണിയായിരിക്കും. എന്നെ വക വരുത്തി ബിസിനസ്സ് കൈക്കലാക്കാനുള്ള തന്ത്രം.
വീടിനകത്തു പ്രവേശിച്ചപ്പോളാണ് ചെകുത്താനെ നേരിൽ കണ്ട പോലെയാണ് രാജ സലീമിനെ പേടിയോടെ നോക്കിയത്. രാജയുടെ മുഖത്തെ ഭയം കണ്ടപ്പോഴാണ് താൻ വിചാരിച്ചിരുന്ന പോലെയല്ല കാര്യങ്ങൾ എന്ന് ഭരതിന് മനസ്സിലായത്. അപ്പോഴേക്കും അദീലും ജാഫറും കൂടി രണ്ടു പേരുടെ കൈകൾ കയറു കൊണ്ടുവന്നു വീണ്ടും ബന്ധിച്ചു.