വായിലേക്ക് തുണി തിരികെ കയറി. ഒപ്പം അദീലിൻ്റെ വക ചെകിടത്തു അടിയും. ഭരത് പേടിയോടെ സലീമിനെ നോക്കി. മുഖത്തു ഒരു ഭാവ വ്യത്യാസവുമില്ല. സലീം ശബ്‌ദിക്കരുത് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
ഈ തവണ വായിൽ തിരുകിയ തുണി കഷ്‌ണം മാറ്റിയപ്പോൾ ഭരത് ഒന്നും മിണ്ടിയില്ല.
“ബ്ലൂ റോസ് ക്ലൈൻ്റെ ലിസ്റ്റ് എവിടെയാണ് ഉള്ളത്?”
ഭരത് ഒന്നമ്പരുന്നു പോയി. പണം അല്ലെങ്കിൽ സ്റ്റഫ് ആവിശ്യപ്പെടുമെന്നാണ് അവൻ വിചാരിച്ചത് ക്ലൈൻ്റെ ലിസ്റ്റ് വെച്ച് ബിസിനസ്സ് പിടിച്ചടക്കാൻ പറ്റില്ല. കാരണം സപ്ലൈ മുതൽ പല കാര്യങ്ങളുണ്ട്. അവൻ അതിൻ്റെ അമ്പരപ്പിൽ ആയിരുന്നു.
വായിലേക്ക് തുണി വീണ്ടും വരുന്നത് കണ്ടപ്പോളാണ് ഭരത് ഉണർന്നത്
“സാർ ഞാൻ പറയാം ഞാൻ തരാം. എൻ്റെ ഫോണിൽ തന്നെയുണ്ട് “
സലീം ഭരതിൻ്റെ ഫേസ് ഐഡി ഉപയോഗിച്ചു ഫോൺ അൺലോക്ക് ചെയ്‌ത
“സാർ zeus എന്ന ആപ്പ് ഒന്ന് തുറക്കാമോ. പാസ്സ്‌വേർഡ് king888”
ആപ്പ് തുറന്നു കണ്ടതും സലീം അതിശയിച്ചു പോയി. മയക്കു മരുന്ന് കച്ചവടം നിയന്ത്രിക്കാൻ ആയി അതി നൂതനമായ ആപ്പ്. ആളുടെ പേരൊന്നുമില്ല പകരം അക്ഷരത്തോടെയുള്ള നമ്പർ മാത്രം. അക്ഷരം ഏത് ടൈപ്പ് സ്റ്റഫ് ആണ് എടുക്കുന്നത് എന്നതിനെ സൂചിപ്പിക്കുന്നു . പക്ഷേ സലീം പെട്ടന്ന് തന്നെ ചിദംബരൻ്റെ അഡ്രസ്സ് കണ്ടെടുത്തു. കാരണം ദുബായിൽ വെച്ച് ബ്ലൂ റോസിന് ബിറ്റ് കോയിൻ പേയ്മെന്റ് നടത്തിയ ഡേറ്റുകൾ അവനറിയാം. അത് കൊണ്ട് പെട്ടന്ന് തന്നെ ചിദംബരനെ കണ്ടു പിടിച്ചു. അല്ലെങ്കിൽ ചിദംബരനെ സൂചിപ്പിക്കുന്ന കോഡും അഡ്രസ്സും കണ്ടെത്തി. അണ്ണാ നഗറുള്ള ഏതോ ഫ്ലാറ്റിൻ്റെ postbox ആണ്. മൊത്തം നോക്കിയപ്പോൾ റെഗുലറായി വാങ്ങുന്നുണ്ട്. ബ്ലൂ റോസിൻ്റെ വിലപ്പെട്ട ക്ലയൻ്റെ. അതു കൊണ്ട് സ്ഥിരമായി ഒരു ഡെലിവറി ബോയ് തന്നെയുണ്ട് ഒരു ശരത്.
സലീം ആദിലിനെ മാറ്റി നിർത്തി ഇനി എന്തു ചെയ്യണം എന്ന് ഡിസ്‌ക്കസ്സ് ചെയ്‌തു.
തിരികെ വന്ന ആദീൽ ഭരതിൻ്റെ വായിലേക്ക് വീണ്ടും തുണി തിരുകി. എന്നിട്ട് ശക്തമായി വയറിൽ ഇടിച്ചു, താഴെ വീണ് വേദനയിൽ നരങ്ങുമ്പോഴും തന്നെ നോക്കി പുഞ്ചിരിക്കുന്ന സലീമിനെ ആണ് അവൻ കണ്ടത്. ആദീൽ അപ്പോഴേക്കും ഒരു പുറത്തിടുന്ന ടൈപ്പ് ബാഗും പിന്നെ ഒരു ബോംബും എടുത്തു കൊണ്ട് വന്നു.