ദീപക്കാണെങ്കിൽ കേട്ട ഭാവം തന്നെയില്ല. ഞാൻ ജീവയെ വിളിച്ചു പുള്ളി ഫോൺ എടുക്കുന്നില്ല. അവസാനം വേറെ വഴി ഇല്ലാത്തത് കൊണ്ട് ദീപു അയച്ച ഫോട്ടോസ് ഫോർവേഡ് ചെയ്‌തു. കൂടെ ഈ ഫോട്ടോസ് ഹോസ്റ്റലിൽ ഒരാളുടെ കൈയിൽ നിന്ന് വീണ്ടെടുക്കണം എന്ന മെസ്സേജും.
ഫോൺ നമ്പറും പേരും ചോദിച്ചു എനിക്ക് തിരിച്ച മെസ്സേജ് വന്നു.
ഞാനത് അയച്ചു കൊടുത്തു.
പിന്നാലെ ദീപക്കിന് ഫോൺ എത്തി. ദീപക്ക് ബ്ലൂ ടൂത്ത ഇയർഫോൺ ആയത് കൊണ്ട് എന്താണ് പറഞ്ഞത് എന്ന് വ്യക്തമല്ല.
എനിക്ക് ജീവയുടെ മെസ്സേജും വന്നു
“ഞാൻ നോക്കിക്കോളാം”
“ഫോൺ എല്ലാം സ്വിച്ച് ഓഫ് ചെയ്‌തു വെക്കാൻ ജീവ സാർ പറഞ്ഞു..” ദീപക്കാവരോട് പറഞ്ഞു
അന്നയുടെ ഫോൺ നേരത്തെ തന്നെ ഓഫായിരുന്നു. അർജ്ജുവും രാഹുലും ഫോൺ സ്വിച്ച് ഓഫ് ചെയ്‌തു വെച്ചു
ഞാൻ കരുതിയത് വാഹനം തിരിക്കുമെന്നാണ് എന്നാൽ അത് ഉണ്ടായില്ല. ജേക്കബ് അച്ചായൻ്റെ വീട്ടിലേക്ക് വണ്ടി പാഞ്ഞു.
എൻ്റെ ചിന്ത മുഴുവൻ കോളേജിൽ എന്താണ് സംഭവിക്കുന്നത് എന്നായിരുന്നു.
തുടരും …