ബെൻസ് കാർ ഞങ്ങളുടെ അടുത്തേക്ക് വേഗത്തിൽ നീങ്ങി. അരുൺ സാർ ഞങ്ങളോടെ വേഗം കയറാൻ പറഞ്ഞു. രാഹുൽ ചാടി ഫ്രണ്ട് സീറ്റിൽ കയറി. ഞാൻ എന്തിന് ഓടി പോണം എന്ന് ചിന്തയിൽ അവിടെ തന്നെ നിന്നു. ബാക്ക് ഡോർ തുറന്നു പിടിച്ചിരിക്കുകയാണ് വേറെ ആരുമല്ല അവൾ അന്ന.
“അർജ്ജു വേഗം പോകൂ ഇവിടെ നിൽക്കുന്നത് അപകടമാണ്”
അരുൺ സാർ വന്ന് എന്നെ ഉന്തി തള്ളി കയറ്റി ഡോർ അടച്ചുതും ബെൻസ് അതി വേഗം കുതിച്ചു.
ഞങ്ങളെ തടയാൻ ഓടി വരുന്ന അവളുടെ ചെറിയച്ഛൻ്റെ മുൻപിലേക്ക് ഇന്നോവ കാർ വന്ന് ചവിട്ടി നിർത്തി അതോടെ അയാളുടെ ആവേശം തീർന്നു. അപ്പോഴേക്കും ഞങ്ങളുടെ വാഹനം ഗേറ്റും കടന്ന് പുറത്തേക്ക് പോയി. പിന്നാലെ ഇന്നോവയും.
വാഹനകത്തു ജീവ കാണുമെന്നാണ് ഞാൻ വിചാരിച്ചത് എന്നാൽ ജീവ ഇല്ല. അന്ന് ഞങ്ങളെ ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിച്ചു ദീപക്ക് മാത്രം. പുള്ളി മുഖത്തു ഒരു വളിച്ച ചിരിയുണ്ട്. പെണ്ണിനെ അടിച്ചോണ്ട് വന്നവനെ നോക്കി ചിരിക്കുന്ന വളിച്ച ചിരി.
“നീ എന്തിനാടി ഇതിലോട്ട് ചാടി കയറിയത്. “
രാഹുലാണ് അവളോട് ചോദിച്ചത്. അന്ന അവനെ മൈൻഡ് ചെയ്‌തു കൂടി ഇല്ല. ഞാൻ അവളെ നോക്കി അതേ ചോദ്യം ചോദിക്കണം എന്നുണ്ട്. ഞാൻ ചോദിക്കാതെ തന്നെ അവൾക്ക് മനസ്സിലായി എന്ന് തോന്നുന്നു. അവൾ എൻ്റെ മുഖത്തു നോക്കിയിട്ട് പറഞ്ഞു.
“അങ്ങനെ നീ മാത്രം രക്ഷപെടെണ്ടാ. “
അതും പറഞ്ഞിട്ട് അവൾ പുറത്തേക്ക് നോക്കിയിരുന്നു. രാഹുൽ തിരിരിഞ്ഞിരുന്ന എന്നെ നോക്കുന്നുണ്ട്,. ഞാൻ ഒന്നും പറയാൻ പോയില്ല.
“ദീപക്ക് ഭായി നമ്മൾ എങ്ങോട്ടാണ് പോകുന്നത്.“ രാഹുലാണ് ചോദിച്ചത്
“ഒരു ഇടുക്കി അഡ്രസ്സ് തന്നിട്ടുണ്ട് ഒരു ജേക്കബ് സാർൻ്റെ അവിടെ ഡ്രോപ്പ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്.”
“ചേട്ടാ വണ്ടി ഒന്ന് തിരിക്കാമോ ഒരു അത്യവിശ്യാ കാര്യമുണ്ട്. “
രാഹുലും അന്നയും എന്താണ് എന്ന മട്ടിൽ നോക്കുന്നുണ്ട് . അവളുടെ മുഖത്തു ഒരു പേടി വന്നിട്ടുണ്ട്. തിരിച്ചു കൊണ്ട് പോയി വിടാനാണോ എന്നായിരിക്കും അവളുടെ ചിന്ത.