ഞാൻ പ്രതീകരിക്കുമെന്ന് തോന്നിയത് കൊണ്ട് രാഹുൽ എൻ്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്. പിടിച്ചില്ലെങ്കിലും ഞാൻ ഒന്നും ചെയ്യുമായിരുന്നില്ല കാരണം ഒരു മരവിച്ച അവസ്ഥയിലായിരുന്നു ഞാനും. ഡയറക്ടർ പെണ്ണുമ്പിള്ളയുടെ കെട്ടിയോൻ വന്ന് അങ്ങേരുടെ ചെവിയിൽ എന്തോ പറഞ്ഞുവെന്ന് തോന്നുന്നു പുള്ളി തിരിച്ചു വണ്ടിക്കരികിൽ പോയി നിന്നു. എന്നെ ചിറഞ്ഞു നോക്കാൻ തുടങ്ങി.
അപ്പോഴാണ് അടുത്ത കഥാപാത്രത്തിൻ്റെ രംഗ പ്രവേശനം. അന്നയുടെ അപ്പച്ചി സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ. ബീക്കൺ ലൈറ്റ് ഒക്കെ ഇട്ട് പറപ്പിച്ചാണ് വന്നത്. നേരെ അന്നയുടെ ഇളയച്ചൻ്റെ കാറിൻ്റെ അടുത്ത് തന്നെ നിർത്തി. പോലീസ് യൂണിഫോമിൽ ഒന്നുമല്ല ഒരു ചുരിദാർ ആണ് വേഷം. ഉറക്കത്തിൽ നിന്ന് നേരെയുള്ള വരവാണ്. കൂടെ ഒരു പോലീസ് ഡ്രൈവർ ആണെന്ന് തോന്നുന്നു. വേറെ പോലീസ് പടയൊന്നുമില്ല
ഇപ്പോൾ ഇങ്ങോട്ട് ഓടി വന്ന് അടുത്ത ഷോ തുടങ്ങുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അങ്ങനെ ഉണ്ടായില്ല വണ്ടിയിൽ നിന്നിറങ്ങി ആദ്യം ഞങ്ങളെ ഒന്ന് നോക്കി. പിന്നെ നേരെ അവളുടെ ഇളയച്ചൻ്റെ അടുത്ത് പോയി എന്തോ സംസാരിക്കുന്നുണ്ട്. ഞങ്ങളെ നോക്കിക്കൊണ്ടാണ് സംസാരം. ഇരുട്ടിൽ നിർത്തിയിട്ടിരുന്ന രണ്ടു വണ്ടി ചൂണ്ടി കാണിച്ചു അവളുടെ ഇളയച്ഛൻ എന്തോ പറഞ്ഞെന്ന് തോന്നുന്നു അവരുടെ മുഖമൊക്കെ മാറി. അന്നേരമാണ് ഞാനും അത് ശ്രദ്ധിച്ചത് നേരത്തെ എനിക്ക് പോകാനായി വന്ന ഇന്നോവയും ബെൻസും.
ജീവയുടെ ടീം ആണ്.
ഞാൻ രാഹുലിനെ കൈയകൊണ്ട് മുട്ടിയിട്ട് കൊണ്ട് കാറുകൾ നിൽക്കുന്ന ഭാഗത്തേക്ക് നോക്കാൻ ആംഗ്യം കാണിച്ചു. അതോടെ അവൻ്റെ ധൈര്യം ഇരട്ടിയായി.
അരുൺ സർ ഞങ്ങളുടെ അടുത്ത് വന്നു പതുക്കെ പറഞ്ഞു.
“കാർ വന്നിട്ടുണ്ട് നിങ്ങൾ എത്രയും വേഗം പോണം .”
പക്ഷേ കാര്യങ്ങൾ തീരുമാനമാകാതെ എങ്ങനെ പോകും. മാത്രമല്ല ആ തെണ്ടി ദീപുവിൻ്റെ അടുത്ത് നിന്ന് എങ്ങനെയെങ്കിലും എൻ്റെയും അന്നയുടെയും ഫോട്ടോസ് ഉള്ള ഫോൺ വീണ്ടെടുക്കണം.
ഞാൻ ആ തെണ്ടിയെ തിരഞ്ഞു. അവനും രമേഷും പിള്ളേരുടെ ഇടയിൽ ഏറ്റവും പിന്നിലായി നിൽക്കുന്നുണ്ട്.
എൻ്റെ മനസ്സ് വായിച്ചപോലെ അരുൺ സാർ വീണ്ടും പറഞ്ഞു