നേരത്തെ സാബുവിനും കൂട്ടർക്കും ഉണ്ടായ അനുഭവം വെച് അത് ആ പയ്യൻ്റെ ആളുകളായിരിക്കും. പോലീസ് വരാതെ ഇടപെടുന്നത് ബുദ്ധിയല്ല. ലെന എന്താണ് പോലീസിനെ അയക്കാത്തത്. എന്തും ചാടി കയറി നേരിടുന്ന ജോസിന് ആദ്യമായി സ്വയം നിയന്ത്രണം വേണ്ടി വന്നു
.
അപ്പോഴാണ് ജോസിൻ്റെ ഫോണിൽ ലെന വിളിച്ചത്
“ലെന. നീ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞില്ലേ “
“ജോസ് അച്ഛയാ ഞാൻ പത്തു മിനിറ്റിൽ അവിടെ എത്തും. ഞാൻ എത്താതെ ജോസച്ചായൻ ഒന്നും ചെയ്യരുത്.”
അതും പറഞ്ഞു ഫോൺ കട്ടാക്കി
ചെറിയമ്മയെ കണ്ടതും കീർത്തന വേഗം അവരുടെ അടുത്തേക്ക് ഓടി. അപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. ബാക്കി പിള്ളേരൊക്ക ചെറിയ ചെറിയ ഗ്രൂപ്പുകളായി നിന്ന് സംസാരിക്കുന്നുണ്ട്. എല്ലാവരും ഇനി എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിലാണ്. ചിലർ മീര മാമിനെ നോക്കുന്നുണ്ട്.
ഒരുവിധം എല്ലാവരും ബസിൽ നിന്ന് ഇറങ്ങി അർജ്ജുവും അന്നയും ഇറങ്ങിയിട്ടില്ല . അരുൺ സാറും രാഹുലും മുൻപിലായി വെയ്റ്റ് ചെയുന്നുണ്ട്. അന്നയുടെ മനസ്സ് കലുഷിതമാണ്. ഗേറ്റ് കടന്ന് വന്നപ്പോഴേ കൊച്ചാപ്പയുടെ കാർ കിടക്കുന്നത് കണ്ടു. കൂട്ടികൊണ്ട് പോകാൻ വന്നതാണ്. ഇനി അർജ്ജുൻ ഇടപെടാൻ സാദ്യതയില്ല. ഇവിടെന്ന് പോയാൽ പിന്നെ കല്യാണം.
“അന്നേ ഇറങ്ങുന്നില്ലേ ?”
അരുൺ സാറാണ് ചോദിച്ചത്. അർജ്ജു എൻ്റെയും അവൻ്റെയും ബാഗും പിടിച്ചു കൊണ്ട് നിൽക്കുകയാണ്. ഞാൻ എഴുന്നേറ്റതും അവൻ പതുക്കെ മുൻപിലേക്ക് നടന്നു. പിന്നാലേ ഞാനും.
ഞാനും അന്നയും ബസ്സിൽ നിന്നിറങ്ങിയപ്പോൾ എല്ലാവരും സംസാരം നിർത്തി ഞങ്ങളെ നോക്കുകയാണ്. മീര മാം ചവിട്ടി തുള്ളി വരുന്നുണ്ട്. പക്ഷേ എൻ്റെ അടുത്തേക്കല്ല നേരേ അരുൺ സാറിൻ്റെയും ബീന മിസ്സ്ൻ്റെ അടുത്തേക്ക്. പിന്നാലെ കെട്ടിയോനുമുണ്ട്. പെണ്ണുമ്പിള്ള പട്ടി ഷോ തുടങ്ങി
“You two immediately report to my office
നിങ്ങൾ രണ്ട് പേരും ഇപ്പോൾ തന്നെ എൻ്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.”
അത് പറഞ്ഞിട്ട് എന്നെയും അന്നയും രൂക്ഷമായി ഒന്ന് നോക്കി. പക്ഷേ ഒന്നും പറഞ്ഞില്ല. പിന്നെ കൂട്ടം കൂടി നിന്ന് പിള്ളേരുടെ അടുത്തായി അങ്കം.