അത് കേട്ടപ്പോൾ ജോസിന് വീണ്ടും ധൈര്യമായി.
വെളുപ്പിനെ ഉറങ്ങി കൊണ്ടിരുന്ന ലെന IPS ഫോൺ റിംഗ് ചെയുന്നത് കേട്ടാണ് എഴുന്നേറ്റത്.
“ഹലോ അച്ചായൻ എന്താണ് ഈ നേരത്തു എന്തെങ്കിലും അത്യാവശ്യം?”
“ആ അത്യാവശ്യ കാര്യം ഉണ്ട് നീ അന്ന പഠിക്കുന്ന കോളേജിലേക്ക് ഇപ്പോൾ തന്നെ കുറച്ചു പോലീസിനെ അയക്കണം. എന്നിട്ട് അർജ്ജുൻ എന്നോ മറ്റോ പേരുള്ള ഒരുത്തൻ ഉണ്ട് അവനെ കസ്റ്റഡിയിൽ എടുക്കണം. ജോസ് അവിടെ ഉണ്ട്. അവൻ്റെ ഒപ്പം അന്നയെ എങ്ങനെയെങ്കിലും പറഞ്ഞയക്കണം. ബാക്കി ഒക്കെ നേരിട്ട് പറയാം.”
അർജ്ജുൻ എന്ന പേര് കേട്ടപ്പോൾ തന്നെ ലെന ഒന്ന് ഞെട്ടി. അന്ന ഗോവക്ക് ട്രിപ്പ് പോയിരിക്കുകയാണ് എന്ന് അറിയാം. ഇനി അവനുമായിട്ടു വീണ്ടും പ്രശ്നമുണ്ടായോ. പോരാത്തത്തിന് ജോസച്ചായൻ അവിടെ എത്തിയിട്ടുണ്ട്. പുള്ളി ഇടപെട്ടാൽ സംഭവം കൈ വിട്ട് പോകും.
അച്ചായൻൻ്റെ അടുത്തു പറഞ്ഞാലും കാര്യമില്ല. അത് കൊണ്ട് അവൾ ഓക്കേ പറഞ്ഞു എന്നിട്ട് വേഗം ഡ്രസ്സ് മാറി. കാവൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനെ കൂട്ടി കാർ എടുത്ത് കോളേജിലിക്ക് പാഞ്ഞു.
അതേ സമയം ബസ്സിൽ നിന്ന് ഓരോരുത്തരായി ഇറങ്ങി തുടങ്ങി. അപ്പോഴേക്കും രണ്ടാമത്തെ വാഹനമായ ട്രാവലറും എത്തി ചേർന്നു. അതിന് പിന്നാലെ ഒരു ഇന്നോവയും കറുത്ത ബെൻസ് ജി വാഗൺ ജീപ്പും കടന്ന് വന്നു. രണ്ടു വാഹനവും കുറച്ചു മാറി ഇരുട്ടിലായി നിർത്തി. രണ്ട് വണ്ടിയിൽ നിന്നും ആരും തന്നെ ഇറങ്ങിയില്ല.
ആരാണ് എന്ന് അന്വേഷിക്കാൻ സെക്യൂരിറ്റികാരൻ പോകാൻ തുടങ്ങിയതും മീര മാം അവരെ വിലക്കി. അർജ്ജുവിനെ തല്ലാൻ ജോസ് കൊണ്ട് വന്ന ആളുകളായിരിക്കും എന്നാണ് മീരയും അവരുടെ കെട്ടിയവൻ സുരേഷും കരുതിയത്. കാരണം സുരേഷിനെ അറിയാവുന്ന ജോസ് അവിടെ വെച്ച് ചെറിയ സൂചന നൽകിയിരുന്നു. അർജ്ജുനെ സസ്‌പെൻഡ് ചെയ്‌തപ്പോൾ നടന്ന കാര്യങ്ങളൊന്നും അവർ ജോസിനെ അറിയിച്ചില്ല. അവരുടെ കൈയിൽ നിന്ന് അർജ്ജുവിന് രണ്ടെണ്ണം കിട്ടണേൽ കിട്ടട്ടെ എന്ന് അവർ കരുതി,
ആ രണ്ട് വണ്ടികളുടെ പ്രത്യകിച്ചും ആ കറുത്ത ബെൻസ് G വാഗൺൻ്റെ സാന്നിദ്യവും ജോസിനെ അമ്പരിപ്പിച്ചു.