ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Posted by

വണ്ടി നിർത്തിയതും ഭരത് ഡാഷ് ബോർഡ് തുറന്നു ഒരു റിവോൾവർ എടുത്തു അരയിൽ തിരുകി. എന്നിട്ട്  വാഹനത്തിൽ ഇറങ്ങി സലീമിൻ്റെ പിന്നാലെ നടന്നു. നാട്ടുകാർ ഒക്കെ വലിയ വാഹനവും പരിചയമില്ലാത്ത മുഖങ്ങൾ കണ്ട് തുറിച്ചു നോക്കുന്നുണ്ട്. വീട് എത്തിയപ്പോൾ സലീം വാതിലിൽ രണ്ടു പ്രാവിശ്യം മുട്ടി. വീട്ടിൽ ആരുമില്ലെന്ന് അവനറിയാം എങ്കിലും അവൻ നല്ല അഭിനയം കാഴ്ച വെച്ചു.

“ഭരത് ഭായി, ആൾ സ്ഥലത്തു ഇല്ലെന്ന് തോന്നുന്നു. ഞാൻ ഒന്ന് ഫോൺ വിളിക്കട്ടെ.”

സലീം ആദിലിനെ വിളിച്ചു പെട്ടന്ന് തന്നെ വീട്ടിലേക്ക് എത്താൻ പറഞ്ഞു

“വാ നമുക്ക് ഒന്ന് പുകച്ചിട്ടു വരാം”

അവർ തിരികെ മെയിൻ റോഡിൽ പോയി അവിടെ ഉള്ള ഒരു പെട്ടിക്കടയിൽ നിന്ന് സിഗരറ്റ് വാങ്ങി പുകച്ചുകൊണ്ട് നിന്നു. ആദീൽ വരുന്നത്  കണ്ടതും സലീം ഭരതിനെ കൂട്ടി തിരികെ നടന്നു.

അവർ എത്തിയതും ആദീൽ പെട്ടന്ന് തന്നെ വീടിൻ്റെ വാതിൽ തുറന്നു അകത്തേക്ക് കയറി. കൂടെ സലീമും ഭരതും.

“അദീലെ നീ നമ്മുടെ സാധനം  ഇങ്ങോട്ട് എടുത്തേ.”

ആദീൽ അടുക്കളയിലേക്ക് പോയതിൻ്റെ പിന്നാലെ സലീമും കയറി. എന്നിട്ട് സലീം  ഭരതിനെ അങ്ങോട്ട് വിളിച്ചു.

“ഭരത് ഇങ്ങോട്ട് വരൂ.”

അകത്തു കയറിയ ഭരതിന് തലയുടെ പിന്നിൽ ശക്തമായി അടി വീണു ബോധം മറയുമ്പോളും എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല.

ബോധം തെളിഞ്ഞപ്പോൾ ഭരത് ബന്ധനസ്ഥനായി തറയിൽ കിടക്കുകയാണ് . വായിൽ തുണിയും തിരുകിയിട്ടുണ്ട്. നേരെ മുൻപിൽ ഒരു കസേരയിലായിലായി  സുബൈർ ചിരിച്ചുകൊണ്ടിരിക്കുന്നു. .  തൻ്റെ ഫോണും തോക്കും സുബൈറിൻ്റെ കൈയിലാണ്.  സൈഡിലായി നേരത്തെ കണ്ട സഹായി നിൽക്കുന്നുണ്ട്. സലീം ആംഗ്യം കാണിച്ചതും  ഭരതിൻ്റെ   വയറിനിട്ട് ആദീൽ രണ്ട് തോഴി വെച്ച് കൊടുത്തു. ഭരത് വേദനയിൽ ചുരുണ്ട് കൂടി  വായിൽ നിന്ന് ശബ്ദമൊന്നും പുറത്തുവന്നില്ല.

ആദീൽ അവനെ പിടിച്ചിരുത്തി.

“നിൻറെ വായിൽ നിന്ന് ചോദിക്കുന്നതിനല്ലതെ ഒരു ശബ്‌ദം പോലും വരരുത്.”

ഭരത് പേടിച്ചു തലയാട്ടി.

ആദീൽ വായിൽ തിരുകിയ തുണി പുറത്തേക്ക് എടുത്തു.

“സാർ എത്ര പണം വേണെമെങ്കിലും തരാം ഒന്നും %^$^$ “

Leave a Reply

Your email address will not be published. Required fields are marked *