പിന്നീട് എപ്പോഴോ ഞാൻ ഉണർന്നപ്പോൾ അന്ന ഉറക്കത്തിൽ നിന്ന് എഴുന്നേറ്റിരിക്കുന്നത് കണ്ടു. ബസിനകത്തു ഇരുട്ടാണെങ്കിലും റോഡിൽ നിന്നുള്ള അവളുടെ മുഖംവാഹനങ്ങളുടെ വെട്ടത്തിൽ അവളുടെ മുഖം ഇടയ്ക്കിടെ തെളിഞ്ഞു കാണാം.
വിളറി വെളുത്തിരുന്നു. കണ്ണുകളിൽ ഭയം നിഴലിക്കുന്നുണ്ട്. ബസ്സിൽ കയറാൻ നേരമുണ്ടായ ധൈര്യം ഒന്നും കാണാനില്ല. സമയം വെച്ച് നോക്കിയാൽ എത്താൻ അധികം നേരം വേണ്ട
സാർ പുള്ളിയുടെ ഫോണുമായി എൻ്റെ അടുത്തേക്ക് വന്നു. എന്നിട്ട് ഫോൺ കൈയ്യിൽ തന്നു
“ഹലോ അർജ്ജുൻ ജീവയാണ്. അർജ്ജുൻ ബസ്സിൽ നിന്നിറങ്ങണം രാഹുലിനയെയും വിളിച്ചേരെ. എറണാകുളത്ത നിങ്ങളെ കാത്തു അന്നയുടെ കൊച്ചച്ചൻ വിട്ട ഗുണ്ടകൾ നിൽക്കുന്നുണ്ട്.”
ഞാൻ സാറിനെ നോക്കി. അപ്പോഴാണ് പുള്ളി ജീവയുടെ ആളാണ് എന്ന് എനിക്ക് കത്തിയത്. ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ പുള്ളി ഡ്രൈവറിൻ്റെ അടുത്തേക്ക് പോയി. ഞാൻ അന്നയെ ഒന്ന് നോക്കി അവൾ എന്നെ നോക്കിയിരിക്കുകയാണ്. ഞാൻ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ അവൾ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.
ബസ്സ് സൈഡാക്കി ഒതുക്കി. ഡ്രൈവർ ലൈറ്റ് ഓണാക്കിയതും എല്ലാവരും ഉണർന്നു, അരുൺ സാർ എല്ലാവരോടും ഇരിക്കാൻ പറയുന്നുണ്ട്. പെട്ടന്ന് രണ്ട് വാഹനങ്ങൾ വന്ന് ബസിൻ്റെ മുൻപിലായി നിർത്തി. ഒരു ഇന്നോവ കാറും ഒരു ബെൻസ് G വാഗൺ ജീപ്പും. അന്നാ പേടിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. ബാക്കി എല്ലാവരും എനിക്കിട്ടുള്ള പണിയാണ് എന്നാണ് വിചാരിച്ചിരിക്കുന്നത്. എല്ലാവരും പുറത്തെ വണ്ടിയിൽ നിന്ന് ഗുണ്ടകൾ ഇപ്പോൾ ഇറങ്ങുമോ എന്നാണ് നോക്കുന്നത്. രാഹുൽ ജെന്നിയുടെ അടുത്തു നിന്ന് എഴുന്നേറ്റ് വേഗം എൻ്റെ അരികിലേക്ക് വന്നു. അവൻ്റെ മുഖത്തും അന്ധാളിപ്പ് ഉണ്ട്. എങ്കിലും എല്ലാം ഒരുമിച്ചു നേരിടാൻ അവൻ കാണും
“ഡാ നീ ബാഗ് എടുക്കു നമ്മക്ക് പോകാനുള്ള കാർ ആണ്. ജീവ അയച്ചതാണ്.”
ഒന്നും മിണ്ടാതെ അവൻ ബാഗെടുക്കൻ പോയി. പോകാൻ നേരം ഞാൻ അന്നയെ ഒന്നു കൂടി നോക്കി അവൾ തിരിഞ്ഞിരിക്കുകയാണ്. എങ്കിലും ഗ്ലാസ്സിൽ അവളുടെ റിഫ്ലക്ഷൻ വ്യക്തമായി കാണാം.
കണ്ണിൽ നിന്ന് കണ്ണീർ മഴ പെയ്‌തു തുടങ്ങി. മുഖത്തു ദയനീയ ഭാവം. എനിക്കെന്തോ അവളെ ഒറ്റക്ക് വിട്ടിട്ടു പോകാൻ തോന്നിയില്ല. രണ്ടു പേരും കൂടി വീണ കുഴിയിൽ നിന്ന് ഒറ്റക്ക് രക്ഷപെടേണ്ട എന്ന് എനിക്ക് തോന്നി. ഞാൻ അവിടെ ഇരുന്നു. അരുൺ സർ വന്നതും ഞാൻ ഇപ്പോൾ ഇറങ്ങുന്നില്ല എന്ന് പറഞ്ഞു. പുള്ളി അന്നയെ ഒന്ന് നോക്കി അതോടെ പുള്ളിക്ക് കാര്യം മനസ്സിലായി.