ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാൽ എല്ലാവരും ടൂർ അവസാനിപ്പിച്ച് തിരിച്ചു പോകുകയാണ് എന്ന് മാത്രം ബീന മിസ്സ് പറഞ്ഞിട്ടുണ്ട്. എന്തായാലും അർജ്ജുവിൻ്റെ മുൻപിൽ ചെന്ന് ചാടും. ഇനി ഒരു വഴിയേ ഉള്ളു. ബ്ലാക്ക് മെയിലിംഗ്. കഴിക്കാൻ വന്നതും അവൾ കീർത്തനയുടെ ഫോണിൽ നിന്ന് രണ്ട് ഫോട്ടോസ് അവൻ്റെ ഫോണിലേക്ക് whatsapp അയച്ചു. എന്നിട്ട് അത് അർജ്ജുവിൻ്റെയും അന്നയുടെയും ഫോണിലേക്ക് ഫോർവേഡ് ചെയ്‌തു.
കൂടെ ഒരു മെസ്സേജും.
“നീ എന്തെങ്കിലും ചെയ്‌താൽ ഈ ഫോട്ടോസ് എല്ലാവരും കാണും. ക്ലാസ്സിൽ ഉള്ളവർ മാത്രമല്ല നാട്ടുകാരും.”
കുറച്ചു നേരം കഴിഞ്ഞിട്ടും അർജ്ജു ഫോട്ടോസ് കണ്ടിട്ടില്ല. അത് കൊണ്ട് അവൻ ഒരു മിസ്സ് കാൽ വിളിച്ചു.”
രാഹുലാണ് വിളിക്കുന്നത് എന്ന് കരുതിയാണ് അർജ്ജുൻ ഫോൺ എടുത്തത്.
നോക്കിയപ്പോൾ ദീപു. whatsappil അവൻ്റെ മെസ്സേജും വന്നു കിടക്കുന്നു. രണ്ട് ഫോട്ടോയും ഊച്ചാളി ഭീക്ഷിണിയം. എനിക്ക് തരിച്ചു കയറി. പുറത്തേക്കിറങ്ങാൻ പോയതും ബീന മിസ്സ് വീണ്ടും തടഞ്ഞു.
“അർജ്ജു പ്ലസ്…”
അന്നയുടെ ശബ്‌ദമാണ് കേട്ടത്. അവളുടെ കണ്ണുകൾ എന്നെ നോക്കി യാചിക്കുകയാണ്.
ശരിയാണ് അന്നയെ പോലെയുള്ള ഒരു സുന്ദരിയുടെ ഇത് പോലത്തെ ഫോട്ടോസ് പുറത്തായാൽ സംഭവം വൈറൽ ആകും. പോരാത്തതിന് രാഷ്ട്രീയകാരൻ്റെ മകളും. മീഡിയയും ശത്രുക്കളും വരെ അത് എടുത്ത് ഉപയോഗിക്കും. അത് കൊണ്ട് ബുദ്ധി കൊണ്ട് മാത്രമേ നേരിടാവു. അവൾക്ക് ഇനിയും മാനക്കേട് ഉണ്ടാകരുത്.
കുറച്ചു കഴിഞ്ഞപ്പോൾ അരുൺ സർ കയറി വന്നു.
“സിസിടീവി റെക്കോഡിങ് ഉണ്ട് ഞാൻ കണ്ടിരുന്നു. പക്ഷേ ഹോട്ടലുകാർ പോലീസ് കേസില്ലാതെ സംഭവം നമുക്ക് തരില്ല. അത് കൊണ്ട് ഞാൻ ഫോണിൽ റെക്കോർഡ് ചെയ്‌തു. തത്ക്കാലം തെളിവിനു ഇത് മതി.:
സാറ് ബീന മിസ്സിന് വീഡിയോ കാണിച്ചു കൊടുത്തു. മിസ്സിന് അപ്പോഴാണ് ഞങ്ങൾ ഇരുവരും നിരപരാധികൾ ആണെന്ന് വിശ്വാസമയത്. ഞാനും ഫോൺ വാങ്ങി വീഡിയോ കണ്ടു. ദീപുവും കീർത്തനയും കൂടി അന്നയെ താങ്ങി പിടിച്ചു എൻ്റെ റൂമിലേക്ക് കൊണ്ടുപോകുന്നതാണ് വിഡിയോയിൽ ഉള്ളത്. കോറിഡോറിലെ ക്യാമറ ആണെന്ന് തോന്നുന്നു. അത്ര വ്യക്തമല്ല എങ്കിലും അവരെ തിരിച്ചറിയാൻ പറ്റുന്നുണ്ട്.