ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Posted by

ബീന മിസ്സിനോട് തിരിച്ചു പോകുന്ന കാര്യം എല്ലാവരെയും അറിയിക്കാൻ പറഞ്ഞു. അന്ന ടോയ്‌ലെറ്റിൽ പോയി ഫ്രഷായി വന്നു. എങ്കിലും മുഖം മ്ലാനതയിൽ ആണ്. എന്തെങ്കിലും പറഞ്ഞാശ്വസിപ്പിക്കണം എന്നുണ്ട്. പക്ഷേ എന്തു പറയാനാണ്.  എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. ദീപുവിനെയും കീർത്തനയെയും വെറുതെ വിട്ടാൽ പറ്റില്ല. ഞാൻ തീരുമാനിച്ചുറപ്പിച്ചു.

സാർ ഞങ്ങൾക്കുള്ള ബ്രേക്ക് ഫാസ്റ്റ് റൂമിലേക്ക് വരുത്തിച്ചു. തലേ ദിവസം രാത്രി ഒന്നും കഴിക്കാത്തത് കൊണ്ട് ഞാൻ ഫുഡ് കഴിച്ചു. അരുൺ സർ നിർബന്ധിച്ചപ്പോൾ അന്ന കഴിച്ചു എന്ന് വരുത്തി. കുറച്ചു കഴിഞ്ഞു ബീന മിസ്സ് അന്നയുടെ ബാഗുമായി വന്നു. ഡ്രസ്സ് ഒക്കെ മാറി റെഡിയാകാൻ പറഞ്ഞു. അവള് മാറാനുള്ളത് എടുത്ത് ടോയ്ലറ്റിലേക്ക് പോയി. സാർ സിസിടീവീ ഫുറ്റേജ് കിട്ടുമോ എന്ന് നോക്കിയിട്ട് വരാമെന്ന് പറഞ്ഞു പുറത്തേക്ക് പോയി.

അരുൺ താഴെ എത്തിയപ്പോൾ ഹരിയും റിഷിയും വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു കൂടെ ഹോട്ടൽ സ്റ്റാഫും പിന്നെ മാനേജറും,

“ഫുറ്റേജ് കിട്ടിയോ.?”

വൈകിട്ട് ഏഴു മണി  മുതൽ രാത്രി രണ്ടു മണി വരെയുള്ള എല്ലാം കളക്ട ചെയ്‌തിട്ടുണ്ട്‌. സംഭവം ട്രാപ്പിങ്‌ ആണ്.

അരുൺ വീഡിയോ  ഫാസ്റ്റായി പ്ലേയ് ചെയ്യാൻ ആവിശ്യപ്പെട്ട്. എന്നിട്ട് ദീപുവും കീർത്തനയും അന്നയെ തൂക്കി പിടിച്ചോണ്ട് പോകുന്ന ഭാഗം മാത്രം ഫോണിൽ റെക്കോർഡ് ചെയ്‌തു.

ഹോട്ടൽ ബാക്കപ്പ് മുഴുവൻ ഡിലീറ്റ് ചെയ്‌തിട്ട് ആ ഹാർഡ്‌ ഡിസ്ക് എടുത്തേക്കണം. ഇവർക്ക് കോമ്പൻസേഷൻ എന്താണ് എന്ന് വെച്ചാൽ കൊടുത്തേരെ. രണ്ട് പേരും വേഗം തന്നെ കൊച്ചിയിലേക്ക് തിരിച്ചു പൊക്കോ ബാക്കി കാര്യങ്ങൾ അറിയിക്കാം കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ല എന്ന് ദീപുവിന് മനസ്സിലായി. കീർത്തനയാണെങ്കിൽ എപ്പോൾ വേണെമെങ്കിലും പൊട്ടുമെന്ന അവസ്ഥയിലാണ്. പിന്നെ രാഹുലിൻ്റെ കൈയിൽ എങ്ങാനും പെട്ടാൽ കഥ തീരും. പിടിച്ചു മാറ്റാൻ അരുൺ സർ പോലുമില്ല. കോളേജിൽ എത്തി പെട്ടാൽ രക്ഷപെടാം. മീര മിസ്സ് അവരെ രണ്ട് പേരെയും പുറത്താക്കും. ഇനി അതവ പിടിക്കപ്പെട്ടാൽ തന്നെ കീർത്തന ഉള്ളത് കൊണ്ട് പുള്ളിക്കാരി കേസ് ഒതിക്കികൊള്ളും അത് വരെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം.

Leave a Reply

Your email address will not be published. Required fields are marked *