ഞാൻ അന്നയെ നോക്കി അവൾ ഇപ്പോഴും കരച്ചിലാണ്. ബീന മിസ്സ് വെള്ളമൊക്കെ കൊടുക്കുന്നുണ്ട്. കരയരുത് എന്ന് പറയുന്നുണ്ട്. എൻ്റെ തൊണ്ട വരണ്ടിരിക്കുകയാണ്. മൂത്രമൊഴിക്കാൻ മുട്ടിയിട്ടു വയ്യ, ഞാൻ അരുൺ സാറിൻ്റെ പിടി വിടീച്ചിട്ട് നേരെ ടോയ്‌ലെറ്റിൽ കയറി കാര്യം സാധിച്ചു. എന്നിട്ട് മുഖത്തും തലയിൽ കൂടിയും വെള്ളം ഒഴിചു കുറച്ചു നേരം കണ്ണാടിയിൽ തന്നെ നോക്കി നിന്നു. എൻ്റെ കാര്യത്തിൽ എനിക്ക് ഒരു വിഷമവും തോന്നിയില്ല. പക്ഷേ അവൾ ഒന്നുമില്ലെങ്കിലും ഒരു പെണ്ണല്ലേ. ക്ലാസ്സ് മൊത്തം അറിഞ്ഞു കാണും. ടോയ്‌ലെറ്റിൻ്റെ വാതിലിൽ കൊട്ടി വിളിക്കുന്നത് കേട്ടപ്പോളാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. പുറത്തേക്കിറങ്ങിയപ്പോൾ ആദ്യം അവളെയാണ് നോക്കിയത്. കരച്ചിലിന് ഇപ്പോൾ ശബ്ദമൊന്നുമില്ല. ഒരു മരവിച്ച അവസ്ഥയിൽ ഇരിക്കുകയാണ്. കണ്ണിൽ നിന്ന് കണ്ണീർ ഒഴുകുന്നുണ്ട്.
സാർ കൂൾ ആയിട്ടാണ് നിൽപ്പ്. പുള്ളി റൂം സർവിസിൽ വിളിച്ചു നാല് കാപ്പി ഓർഡർ ചെയ്‌തു. കാപ്പി വന്നപ്പോൾ വാതിൽ തുറന്നപ്പോൾ രാഹുൽ അവിടെ നിൽക്കുന്നത് കണ്ടു. കൂടെ വേറെ ആരുമില്ല. എല്ലാവരെയും അവൻ വിരട്ടി കാണണം. സാർ പക്ഷേ അവനെ റൂമിൽ കയറാൻ അനുവദിച്ചില്ല. വീണ്ടും വാതിൽ അടച്ചു.
കാപ്പി കുടിക്ക് അർജ്ജുൻ. അതും പറഞ്ഞിട്ട് പുള്ളി ഒരു കപ്പ് എൻ്റെ നേരെ നീട്ടി. ഞാൻ വാങ്ങിയില്ല. അന്നയും വാങ്ങിയില്ല ബീന മിസ്സ് അത് വാങ്ങി കൈയിൽ വെച്ചു.
കാര്യങ്ങൾ പറഞ്ഞു തുടങ്ങിക്കൊള്ളാൻ പുള്ളി ആംഗ്യം കാണിച്ചു. ഞാൻ റ്റിറ്റൊസ് മുതൽ ബോധം മറയുന്നത് വരെ ഉണ്ടായ സംഭവങ്ങൾ വിവരിച്ചു. കീർത്തനക്ക് പങ്കുണ്ട് എന്ന് പകൽ പോലെ വ്യക്തമാണ് അല്ലാതെ അവളുടെ റൂമിൽ കിടന്ന അന്ന ഇവിടെ എത്തില്ലെല്ലോ. അത് അന്നക്കും മനസ്സിലായി കാണണം അവളുടെ കണ്ണീർ മഴ വീണ്ടും തുടങ്ങി.
ബീന മിസ്സ് ഉടനെ മീരാ മാമിനെ വിളിക്കാൻ ഫോണെടുത്തുതും അരുൺ സർ തടഞ്ഞു.
“ഇപ്പോൾ വേണ്ട നമ്മുടെ കൈയിൽ തെളിവൊന്നുമില്ലല്ലോ. പോകുന്നതിന് മുൻപ് സിസിടിവ് ഫുറ്റേജ് കിട്ടുമോ എന്ന് നോക്കാം. ”
അർജ്ജു നമ്മുടെ ട്രിപ്പ് ഇവിടെ അവസാനിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ ഇവിടെ നിന്നു പോകും. കോളേജിൽ എത്തുന്നത് വരെ നിങ്ങൾ പ്രതികരിക്കരുത്. ആരോടും ഒന്നും പറയാനും നിൽക്കേണ്ട.