ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Posted by

കുര്യൻ്റെ സംഭാഷണം മുഴുവൻ അതേ പോലെ ജീവിയുടെ ഫോണിൽ എത്തി. അതിനു ശേഷം ജോസ് സംസാരിച്ച കാര്യങ്ങളും. ജോസ് നാട്ടിൽ തന്നെ ഉള്ള ഒന്ന് രണ്ട് ക്വാറ്റേഷൻ ടീമസിനെ സെറ്റ് ആകുന്നുണ്ട്.

അർജ്ജു അവരുടെ കയ്യിൽ പെട്ടാൽ കാര്യങ്ങൾ കൈ വിട്ടു പോകും. കൊച്ചിയിൽ ആൾ ബലം കുറവാണ്. അതു കൊണ്ട് ജീവ വേഗം തന്നെ ബാംഗ്ലൂർ കോയമ്പത്തൂർ  ഉള്ള കോബ്ര ടീമുകളോട് എത്രയും വേഗം കൊച്ചിയിൽ  എത്താൻ നിർദേശം നൽകി. ഇരു ചെവിയറിയാതെ  അർജ്ജുവിനെയും ആ പെണ്ണിനേയും രാവിലെ  തന്നെ ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിക്കണം.

അർജ്ജുവിനെ കുറച്ചു നാളേക്ക് എവിടേക്കെങ്കിലും മാറ്റണം അല്ലെങ്കിൽ അപകടമാണ്.  MLA യെയും അയാളുടെ അനിയനെയും നിലക്ക് നിർത്താവുന്നതേയുള്ളൂ  പക്ഷേ അതിന് കുറച്ചു സമയം വേണം.

ജീവ മുംബയിൽ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ ഫ്ലൈറ്റിൽ തന്നെ പോകാൻ തീരുമാനിച്ചു.

 

രാവിലെ ഏഴു മണിയപ്പോൾ ബീന മിസ്സ് എഴുന്നേറ്റു. അർജ്ജുവും അന്നയും സുഖ നിദ്രയിൽ തന്നയാണ്. അരുൺ നമുക്ക് ഇവരെ ഉണർത്തേണ്ടേ. അരുൺ സർ ബോട്ടിൽ തുറന്ന് വെള്ളമെടുത്തു ആദ്യം അർജ്ജുവിൻ്റെ മുഖത്തു തളിച്ചു. അവൻ എഴുന്നേറ്റുകൊണ്ടിരുന്നപ്പോൾ തന്നെ അന്നയുടെയും.

ഞാൻ എഴുന്നേറ്റപ്പോൾ ഭയങ്കര തലവേദന തോന്നി. സൈഡിലായി അന്നയും ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന. അകെ റിലേ പോയ അവസ്‌ഥ എന്താണ് സംഭവിക്കുന്നത് എന്ന്   മനസ്സിലാകുന്നില്ല. അന്നയും ഇതേ അവസ്ഥയിലാണ് അത്ഭുതത്തോടെ ചുറ്റും നോക്കുന്നുണ്ട്.

തന്നെ നോക്കി നിൽക്കുന്ന അരുൺ സാറിനെയും ബീന മിസ്സിനെയും കണ്ടു. രണ്ട് പേരുടെയും മുഖത്തു തെളിച്ചമില്ല. ബീന മിസ്സ് ആണെങ്കിൽ നെറ്റിയിൽ ആണ്. രാത്രി രണ്ടു പേരും കാര്യമായി ഉറങ്ങിയിട്ടില്ല എന്ന് വ്യക്തം. ഞാൻ എന്തോ ചോദിക്കാൻ തുടങ്ങിയപ്പോളേക്കും അന്ന വാവിട്ട കരയാൻ തുടങ്ങി. അതോടെ ബീന മിസ്സ് എന്നെ രൂക്ഷമായി നോക്കി. സംഗതിയുടെ കിടപ്പ് എനിക്ക് ഏകദേശം മനസ്സിലായി.

അവനാണ് ആ തെണ്ടി ദീപു. പുറത്തേക്കിറങ്ങാൻ തുടങ്ങിയതും അരുൺ സർ എന്നെ വട്ടം പിടിച്ചു.

“ഇപ്പോൾ ഒന്നും ചെയ്യരുത്. ഒരു പെണ്ണിൻ്റെ ജീവിതം കുളമാകും.”

Leave a Reply

Your email address will not be published. Required fields are marked *