“സാറേ ഇത് ചതിയാണ് ഇവൾ എന്തോ കൊടുത്തു മയക്കിയിരിക്കുകയാണ്. ഞങ്ങൾ കുലുക്കി വിളിച്ചിട്ടും എഴുനേൽക്കുന്നില്ല.”
രാഹുൽ അന്നയെ കുറ്റപ്പെടുത്തി പറഞ്ഞു.
അരുൺ വന്ന് ഇരുവരുടെയും പൾസ് ഒക്കെ നോക്കി രണ്ടു പേർക്കും കുഴപ്പമില്ല മയങ്ങാനുള്ള എന്തോ നൽകിയിട്ടുണ്ട്. പുള്ളി പുറത്തേക്കിറങ്ങി എല്ലാവരോടും റൂമിൽ പോകാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും ബീന മിസ്സ് മീര മാമിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അതോടെ രാവിലെ തന്നെ ടൂർ അവസാനിപ്പിച്ച് തിരിച്ചു പോരണം എന്ന് കർശന നിർദേശം കിട്ടി.
അരുൺ സാർ റൂമിൽ നിന്നിറങ്ങി വന്ന് ബീന മിസ്സിനെ മാറ്റി നിർത്തി സംസാരിച്ചു.
“മിസ്സ് വിചാരിക്കുന്നത് പോലെ അല്ല.രണ്ട് പേർക്കും എന്തോ മയക്കു മരുന്ന് കൊടുത്ത മയക്കിയതാണ്. ഇപ്പോൾ റൂമിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകേണ്ട. അത് കൊണ്ട് നമുക്ക് രണ്ട് പേർക്കും അവിടെ ഇരിക്കാം രാവിലെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാം.”
ബീന മിസ്സും അരുൺ സാറും അകത്തു കയറി എന്നിട്ട് മാത്യവിനോടും ടോണിയോട് പുള്ളിയുടെ മുറിയിൽ പോയി കിടക്കാൻ പറഞ്ഞു, രാഹുലിനെ നിർബന്ധിച്ച അവൻ്റെ റൂമിലേക്കും.
റൂമിൽ നിന്നിറങ്ങിയതും രാഹുൽ ഭയങ്കര ദേഷ്യത്തിലാണ്. അന്ന മനഃപൂർവം അർജ്ജുവിനെ കുരുക്കിയതാണ് എന്ന് അവൻ വിശ്വസിച്ചു. അല്ലാതെ അർജ്ജുവിൻ്റെ റൂമിൽ അവൾ എത്തില്ലെല്ലോ. അവൻ്റെ ദേഷ്യം കണ്ടപ്പോൾ ദീപുവിന് പേടി തോന്നി. രാവിലെ അവൻ അറിഞ്ഞാൽ എന്തു സംഭവിക്കുമെന്ന ചിന്തയിലായി അവൻ.
ബീന മിസ്സ് ഇപ്പോഴും ദേഷ്യത്തിലാണ്. അരുൺ സർ പറഞ്ഞത് പോലെയാകാനാണ് വഴി. എങ്കിലും മുൻപിൽ മയങ്ങി കിടന്നുറങ്ങുന്ന രണ്ട് പേരും വാശിയോടെ പര്യയങ്ങൾ ആണ്
“ആദ്യം നമ്മക്ക് ഇവരെ ഒന്ന് അകത്തി കിടത്തം”
അരുൺ സാർ അർജ്ജുവിനെ ബെഡിൻ്റെ ഒരു സൈഡിലേക്ക് മാറ്റി കടത്തി. എന്നിട്ട് ഇരുവരെയും പുതപ്പ് എടുത്ത് പുതപ്പിച്ചു.
അരുൺ സാറും ബീന മിസ്സും അവിടെ കസേരയിൽ തന്നെ ഇരുന്നു. ബീന മിസ്സ് ഉറങ്ങിയതും അരുൺ ജീവിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
രാത്രിയുള്ള കാൾ കണ്ട് ജീവ ഞെട്ടി. അർജ്ജുവിനു മേൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായോ എന്നായിരുന്നു പുള്ളിയുടെ പേടി. അരുൺ കാര്യങ്ങൾ വിശദമായി പറഞ്ഞപ്പോളാണ് ആശ്വാസമായത്.