നേരത്തെ നിശ്ചയിച്ച പ്രകാരം ഹോട്ടലിൻ്റെ ബാറിൽ വെച്ചാണ് മീറ്റിങ്. സലീം ആകട്ടെ സുബൈർ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി. ഔപചാരിക സംഭാഷണങ്ങൾക്ക് ശേഷം അവർ നേരെ ബിസിനസ് കാര്യങ്ങളിലേക്ക് കടന്നു
“meth അധവാ ക്രിസ്റ്റൽ എന്നറിയപ്പെടുന്ന സിന്തറ്റിക് ഡ്രഗ് കുറഞ്ഞ വിലക്ക് എത്തിക്കാമെന്നും പകരം ഹെറോയിൻ നൽകണം”
യാതൊരു സംശയവും തോന്നാത്ത രീതിയിൽ തന്നെ സലീം കാര്യങ്ങൾ അവതരിപ്പിച്ചു.
“സുബൈർ ഭായി ഡീൽ എനിക്ക് ഇഷ്ടപ്പെട്ടു പക്ഷേ ഹേറോയിന് വില ഭയങ്കര കൂടുതലാണ്. അപ്പോൾ meth വളരെയധികം സപ്ലൈ വരും എനിക്ക് ഇവിടെ അത്രക്ക് വലിയ മാർക്കറ്റ് ഇല്ല.”
“അത് കുഴപ്പമില്ല. ആവിശ്യത്തിന് എടുത്താൽ മതി ബാക്കി ക്യാഷ് ആയി തരാം “
“സാമ്പിൾ എപ്പോൾ കാണിക്കും?”
ഭരത് അത് ചോദിച്ചപ്പോൾ സലീമിന് അത് ഒരു അവസരമായി തോന്നി. ഒരു ചുണ്ട ഇട്ട് നോക്കാമെന്ന് തീരുമാനിച്ചു.
“സാമ്പിൾ ഇവിടെ ചെന്നൈയിൽ ഉണ്ട്. നമ്മുടെ ഒരാളുടെ വീട്ടിലാണ് ഇരിക്കുന്നത്.”
“എന്നാൽ വാ നമുക്ക് ഇപ്പോൾ തന്നെ അങ്ങോട്ട് പോകാം ഭായി”
ഭരത് അത് പറഞ്ഞതും സലീമിൻ്റെ മനസ്സിൽ സന്തോഷം തോന്നി. ഭരതിനെ ഒറ്റക്ക് കിട്ടാനുള്ള അവസരം.
“ഓക്കേ എന്നാൽ നമുക്ക് അങ്ങോട്ട് പോകാം,”
“എൻ്റെ വാഹനത്തിൽ പോകാം.”
ബില്ല് ഒക്കെ അടച്ചു ഹോട്ടലിൻ്റെ വെളിയിലേക്കിറങ്ങിയതും ഭരത് ഡ്രൈവറിനെ വിളിച്ചു. ഉടനെ ഒരു ലാൻഡ് റോവർ വന്ന് നിർത്തി. പതിനഞ്ചു മിനിറ്റു കൊണ്ട് ഇരുവരും അദീലും ജാഫറും താമസിച്ചിരുന്ന വീട് എത്തും വാഹനത്തിൽ കയറിയതും സലീം ഡ്രൈവറിന് അങ്ങോട്ടുള്ള വഴി പറഞ്ഞു കൊടുത്തു.
‘നല്ല പോലെ പ്ലാൻ ചെയ്‌താൽ അതികം താമസിക്കാതെ ലക്ഷ്യത്തിൽ എത്തിച്ചേരാം. ഇത്രയും എളുപ്പം കാര്യം സാധിക്കുമെന്ന് സലീം പോലും കരുതിയില്ല. ദൈവം വരെ ഈ സാത്താനൊപ്പമാണ്. അവന് മനസ്സിൽ സന്തോഷം തോന്നി.
ഒരു കോളനി പോലെ ഉള്ള സ്ഥലത്താണ് അദീലും ജാഫറും താമസിക്കുന്നത്. വലിയ വാഹങ്ങൾ പോകാൻ പ്രയാസമുള്ള വഴി. അതു കൊണ്ട് സ്ഥലത്തു എത്തിയപ്പോൾ മെയിൻ റോഡിൽ വാഹനം നിർത്തി, ഒരു 150 മീറ്റർ നടക്കണം എന്ന് ഭരതിനോട് പറഞ്ഞു.