രമേഷ് ഇതൊക്കെ കേട്ട് അന്ധാളിച്ചു നിൽക്കുകയാണ്. അവൻ വെളിയിൽ ഇറങ്ങാൻ പോയപ്പോൾ ദീപു തടഞ്ഞു.
കീർത്തന വേഗം തന്നെ ബീന മിസ്സിനെ വിളിച്ചു. കുറച്ചു റിങ് ചെയ്‌ത ശേഷമാണ് ബീന മിസ്സ് ഫോൺ എടുത്തത്. കീർത്തന വേഗം മിസ്സിനോട് അന്ന റൂമിൽ ഇല്ലെന്ന് പറഞ്ഞു.
അതേ സമയം രാഹുൽ മാത്യവിൻ്റെ റൂമിൽ എത്തി അതേ കാഴ്ച്ച കണ്ട് ഞെട്ടി നിൽക്കുകയാണ്. അവനും ആ കാഴ്ച്ച വിശ്വസിക്കാനായില്ല.അവൻ വേഗം ചെന്ന് അർജ്ജുവിനെ കുലുക്കി വിളിച്ചു. രാഹുലിന് മദ്യത്തിൻ്റെ മണം കിട്ടി അർജ്ജു ജീവൻ പോയാലും കുടിക്കാത്തവൻ ആണ്. ഇത് ചതി ആണെന്ന് അവന് മനസ്സിലായി.
അതേ സമയം ബീന മിസ്സ് തൊട്ടടുത്തുള്ള നേരെ അമൃതയുടെയും അനുപമയുടെയും റൂമിലേക്കാണ് ഓടിയത്. അന്ന അവിടെ ഇല്ലെങ്കിൽ മാത്രം എല്ലാവരെയും വിളിച്ചാൽ മതി. വാതിൽ തുറന്നതും ബീന മിസ്സ് പരിഭ്രമത്തോടെ ചോദിച്ചു
“അന്ന റൂമിൽ ഉണ്ടോ ?”
“ഇല്ല മിസ്സ് എന്താണ് കാര്യം?”
മിസ്സ് ഒന്നും മിണ്ടാതെ അരുൺ സാറിൻ്റെ റൂമിലേക്ക് ഓടി. പിന്നാലെ അമൃതയും അനുപമയും. അരുൺ സാറിൻ്റെ റൂമാകട്ടെ അർജ്ജുവിൻ്റെ തൊട്ടടുത്തുള്ള റൂം ആണ്. അവിടെ എത്തിയപ്പോൾ അർജ്ജുവിൻ്റെ റൂമിന് ഉള്ളിൽ മാത്യവും രാഹുലും ഒക്കെ എന്തോ സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ട്. തന്നെ കണ്ടതും അവരുടെ മുഖത്തെ പരുങ്ങൽ കണ്ടതും ബീന മിസ്സ് അകത്തേക്ക് കയറി. കട്ടിലിൽ കെട്ടിപ്പിടിച്ചു കിടക്കുന്ന അന്നയെയും അർജ്ജുവിനെയും അവർ കണ്ടു .
അതോടെ സംഭവം പാളി എന്ന് രാഹുലിന് മനസ്സിലായി ബീന മിസ്സ് ദേഷ്യത്തോടെ നോക്കുന്നുണ്ട്. അവരുടെ കണ്ണൊക്കെ നിറഞ്ഞൊഴുകി. വേഗം തന്നെ അരുൺ സർനെ വിളിക്കാൻ പുറത്തേക്കിറങ്ങി .
അതേ സമയം അനുപമയും അമൃതയും കൂടി നേരെ പോയി അന്നയെ കുലുക്കി വിളിച്ചു. അവൾ എഴുന്നേൽക്കാതയായപ്പോൾ അനുപമ കരച്ചിൽ തുടങ്ങി അതോടെ അടുത്ത റൂമിൽ ഉള്ളവരൊക്കെ ഇപ്പോൾ വരുമെന്ന് രാഹുലിന് മനസ്സിലായി. അവന് കൺട്രോൾ പോയി
“എല്ലാ പുന്നാര മക്കളും വെളിയിലേക്ക് ഇറങ്ങിക്കേ”
രാഹുൽ ആക്രോശിച്ചു. രാഹുലിൻ്റെ ആക്രോശം കേട്ടതും അനുപമ പേടിച്ചിറങ്ങി. ഇറങ്ങാൻ കൂട്ടാക്കാതെ നിന്ന അമൃതയെ ഉന്തി പുറത്താക്കിയിട്ട് രാഹുൽ വാതിലടച്ചു. മാത്യുവും ടോണിയും രാഹുലും മാത്രമാണ് റൂമിൽ ഉള്ളു. ബാക്കി എല്ലാവരും പുറത്തുണ്ട്. അരുൺ സർ വന്ന് വിളിച്ചപ്പോൾ പുള്ളിയെ കൂടി അകത്തു കയറ്റി.