“ഇത് നീ ഇപ്പോൾ ആരെയും കാണിക്കരുത്. “
പിന്നെ നേരത്തെ അവൻ കുടിച്ച ബോട്ടിലിൽ നിന്ന് കുറച്ചു മദ്യം എടുത്തു അന്നയുടെയും അർജ്ജുവിൻ്റെയും ദേഹത്തു തളിച്ചു. വാ നമ്മക്ക് വേഗം തന്നെ തിരിച്ചു പബ്ബിൽ പോകാം. രണ്ട് റൂമിൽ നിന്നും കോള കുപ്പി എടുത്തു റൂമും അടച്ചിട്ട് തിരിച്ചു പബ്ബിലേക്ക് പോയി. പോകുന്ന വഴി കോള കുപ്പികളും ബാക്കി മയക്കു പൊടിയും റോഡിൽ കളഞ്ഞു.
തിരിച്ചു പബ്ബിൽ എത്തിയപ്പോളാണ് കീർത്തനക്ക് നല്ല ജീവൻ തിരിച്ചു കിട്ടിയത്. അവർ രണ്ടു പേരും ചേർന്ന് അവരുടെ വിജയം ആഘോഷിച്ച അവിടത്തെ പാട്ടിൻ്റെ ഒപ്പം തുള്ളി. എപ്പോഴോ ആരും കാണാതെ ചുംബനങ്ങൾ കൈമാറി,
ഏകദേശം ഒന്നരയോടെയാണ് പബ്ബിൽ പോയവർ തിരിച്ചു എത്തിയത്. രാത്രി ആയതു കൊണ്ട് കിടക്കുന്നവരെ വിളിക്കാൻ പോയില്ല. ഓരോരുത്തരും ഗുഡ് നൈറ്റ് പറഞ്ഞു പിരിഞ്ഞു. ടോണിയും മാത്യുവും റൂം തുറന്ന് അകത്തു കയറി.
“AC ഓണാണെല്ലോ അർജ്ജു നേരത്തെ വന്നു എന്ന് കിടന്നെന്നു തോന്നുന്നു .”
ലൈറ്റ് ഓണാക്കിയപ്പോൾ ഇരുവരും ആ കാഴ്ച്ച കണ്ട് ഞെട്ടി പോയി, അർജ്ജുവിനെ കെട്ടി പിടിച്ചു കിടക്കുന്ന അന്ന. അവർക്കിരുവർക്കും വിശ്വസിക്കാൻ പറ്റാത്ത കാഴ്ച്ച. അവർ അടിച്ചിട്ടുള്ളതിനാൽ അവർക്ക് മദ്യത്തിൻ്റെ മണമൊന്നും കിട്ടിയില്ല
“ടോണി നീ അന്നയെ ഏൽപ്പിക്കാതെ അർജ്ജുവിനെ ഒന്ന് വിളിച്ചേ “
മാത്യ ടെൻഷൻ അടിച്ചു പറഞ്ഞു. ടോണി വിളിച്ചിട്ടും അർജ്ജു ഉണർന്നില്ല
“ഡാ ഞാൻ പോയി രാഹുലിനെ വിളിച്ചിട്ടു വരാം.”
മാത്യു നേരെ രാഹുലിൻ്റെ റൂമിൽ പോയി. രാഹുലിൻ്റെ റൂമിൽ തന്നെയാണ് ദീപുവും ടോണിയും. അന്നയും ദീപുവും മുൻപ് വിഷയമുണ്ടായിട്ടുള്ളത് കൊണ്ട് മാത്യു രാഹുലിനെ പുറത്തേക്ക് വിളിച്ചു.
“രാഹുലെ ഒരു വിഷയമുണ്ട്. നീ റൂം വരെ വേഗം വരണം. “
കീർത്തനയും ദീപുവും ഏതു നിമിഷവും വെടിക്കെട്ട് പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്. മാത്യ സംഭവം ഒതുക്കാനുള്ള പരിപാടിയാണ് എന്ന് അവന് മനസ്സിലായി. അവൻ വേഗം തന്നെ കീർത്തനയെ ഫോണിൽ വിളിച്ചു
“ നീ വേഗം തന്നെ ബീന മിസ്സിനെ വിളിച്ചു അന്ന റൂമിൽ ഇല്ലെന്ന് പറ.”