ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Posted by

“പറയാം നീ അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യ്.”

“ഡാ നീ കുടിച്ചിട്ടുണ്ടോ?”

“ചെറുതായി അതിൻ്റെ ആവിശ്യം വന്നത് കൊണ്ടാണ്. ഞാൻ എല്ലാം പറയാം നീ വാതിൽ പൂട്ടി വാ “

കീർത്തന ആദ്യം പുറത്തിറങ്ങി ആരെങ്കിലും ഉണ്ടോ എന്ന് നോക്കി ഇല്ലെന്ന് കണ്ടതും ദീപുവും. ദീപു നേരെ അർജ്ജുവിൻ്റെ റൂമിൽ പോയി വാതിൽ പയ്യെ കൊട്ടി. റെസ്പോൺസ് ഇല്ല എന്ന് കണ്ടതും കീർത്തനയെയും കൊണ്ട് റൂമിൽ കയറി. അർജ്ജു നല്ല മയക്കത്തിൽ ആണ്. എങ്കിലും ഉറപ്പാക്കാൻ ഒന്ന് കൂടി വിളിച്ചു നോക്കി.

അവൻ വേഗം തന്നെ ബാക്കി കോള എടുത്ത്  ടോയ്‌ലെറ്റിൽ ഒഴിച്ചു കളഞ്ഞു. കീർത്തന ഇതൊക്കെ  കണ്ട് തരിച്ചു നിൽക്കുകയാണ്.

ദീപു ഒന്ന് ചിരിച്ചു കാണിച്ചു എന്നിട്ട് പറഞ്ഞു.

“നമക്ക് രണ്ട് ഓപ്ഷനാണ് ഉള്ളത്. ഒന്നെങ്കിൽ അന്നയുടെ ഡ്രസ്സ് മാറ്റിയിട്ട് കുറച്ചു ഫോട്ടോസ് എടുക്കണം. പക്ഷേ സംഭവം പാളിയാൽ നമ്മൾ അകത്തു പോകും. രണ്ടാമത്തെ ഓപ്ഷൻ അന്നയെ ഇവിടെ കൊണ്ട് പോയി കിടത്തിയാൽ മതി. രണ്ട് ഫോട്ടോസും എടുക്കാം. പക്ഷേ ഒരു കാരണവശാലും  ഇപ്പോൾ  പുറത്തു വിടില്ല. “

“പബ്ബിൽ പോയി വരുന്നവർ തിരിച്ചെത്തുമ്പോൾ  തന്നെ വിഷയമായിക്കൊള്ളും. പിന്നെ ഇവർ തമ്മിൽ ഡിങ്കോൾഫിക്കേഷൻ ഉണ്ടെന്ന് എല്ലാവർക്കും സംശയം ഉള്ളത് കൊണ്ട് നമ്മൾ സേഫ് ആയിരിക്കും. “

കീർത്തന ആലോചിച്ചപ്പോൾ ദീപു പറഞ്ഞത് ശരി ആണെന്ന് തോന്നി.

അവർ പതിയെ പുറത്തിറങ്ങി.  കൊറിഡോറിൽ ആരും ഇല്ല. വേഗം കീർത്തനയുടെ റൂമിൽ കയറി അന്നയെ രണ്ട് സൈഡിലായി താങ്ങി കൊണ്ട് പുറത്തിറങ്ങി നേരെ അർജ്ജുവിൻ്റെ റൂമിലേക്ക് എത്തിച്ചു എന്നിട്ട്  ബെഡിൽ അർജ്ജുവിൻ്റെ സൈഡിലായി കിടത്തി.   മലർന്നു കിടക്കുന്ന അർജ്ജുവിൻ്റെ ദേഹത്തേക്ക് കെട്ടിപിടിക്കുന്ന രീതിയിൽ ഒരു കൈയും കാലും കയറ്റി വെച്ചു.

കീർത്തനയുടെ മുഖത്തു ടെൻഷൻ ആണെങ്കിൽ ദീപുവിൻ്റെ മുഖത്തു ചിരിയാണ്. രണ്ട് നിമിഷത്തേക്ക് അവൻ അവൻ്റെ തന്നെ കരവിരുത് നോക്കി നിന്നു ആനന്ദിച്ചു.

“ഡി ഫോൺ ഇങ്ങു തന്നെ രണ്ടു ഫോട്ടോ എടുക്കട്ടെ. “

ദീപു കീർത്തനയുടെ ഫോൺ വാങ്ങി അന്നയുടെ മുഖം വരുന്ന രീതിയിൽ രണ്ട് ഫോട്ടോസ് എടുത്തു. പിന്നെ ബെഡിൽ കയറി നിന്ന് മുകളിലെ ആംഗിളിൽ നിന്ന് രണ്ടു ഫോട്ടോസ് കൂടി എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *