“ഞാൻ മിസ്സിനോട് പറഞ്ഞായിരുന്നു അവര് കഴിച്ചു തുടങ്ങിയിട്ടേ ഉള്ളു. “
കുറച്ചു നേരം ഓരോ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. കുറച്ചു കഴിഞ്ഞു ദീപു ചോദിച്ചു
“ഇവിടെ കുപ്പി വല്ലതും ഇരിക്കുന്നുണ്ടോ?”
“ആ അലമാരയിൽ കാണും. ടോണി അവിടെ വെച്ചിട്ടുണ്ട്.”
അവൻ പോയി അത് എടുത്തു കൊണ്ട് വന്ന് ഒരു പെഗ് ഒഴിച്ച്.
“അർജ്ജു ആ വെള്ള കുപ്പി ഒന്ന് എടുത്തേ”
“അർജ്ജു അടിക്കില്ല അല്ലേ?” പെഗ്ഗിലേക്ക് വെള്ളമൊഴിക്കുന്നതിനിടയിൽ ദീപു ചോദിച്ചു
“ഇല്ല, ഞാൻ പണ്ട് മുതലെ ഡ്രിങ്ക്സ് പരിപാടി ഇല്ല.”
“എങ്കിലും എനിക്ക് കമ്പനിക്ക് ഒരു ചിയേർസ് പറ. ആ കൊക്കോ കോളാ എടുത്തോ. “
“അർജ്ജു ഗ്ലാസ്സിലേക്ക് കോള ഒഴിച്ചു “
“അപ്പൊ ചീയർസ് “
ദീപു ഒറ്റ വലിക്കു അകത്താക്കി. എന്നിട്ട് അടുത്ത പെഗ് ഒഴിച്ച്. അർജ്ജു പതുക്കെ കോള കുടിച്ചിരുന്നു.
അവർ ഓരോന്ന് സംസാരിച്ചിരുന്നു. അർജ്ജുവിന് ഉറക്കം വരുന്നതായി തോന്നി. ദീപുവാണെങ്കിൽ പെഗ്ഗും പിടിച്ചിരിക്കുകയാണ്.
“ഞാൻ ഒന്ന് കിടക്കാൻ പോകുകയാണ്. “
എന്നാൽ ഞാൻ എൻ്റെ റൂമിലേക്ക് പോയേക്കാം.”
“വാതിൽ ലോക്ക് ആക്കാതെ വെച്ചേരെ മാത്യു അല്ലെങ്കിൽ ടോണി വന്നാൽ അകത്തു കയറേണ്ട. “
ശരി എന്ന് പറഞ്ഞു ദീപു ഇറങ്ങി. ഡോർ അടഞ്ഞു പോകാതിരിക്കാനുള്ള ലാച്ച ഇട്ടു വെച്ചു. പുറത്തിറങ്ങിയതും ദീപു തുള്ളി ചാടി. എന്നിട്ട് നേരെ കീർത്തനയുടെ വാതിലിൽ ചെന്ന് മുട്ടി. കീർത്തന വാതിൽ തുറന്നതും ദീപു അകത്തു കയറി, അന്ന അവിടെ മയങ്ങി ഉറങ്ങുന്നുണ്ട്.
“എന്തായി?”
“അവൾ വരുന്ന വഴി തന്നെ എൻ്റെ കയ്യിൽ നിന്ന് വാങ്ങി കുടിച്ചായിരുന്നു. റൂമിൽ എത്തിയതും അവൾക്ക് ഉറക്കം വരുന്നുണ്ട് എന്ന് പറഞ്ഞു കിടന്നുറങ്ങി. “
“നീയൊന്ന് അവളെ കുലിക്കി വിളിച്ചേ”
കീർത്തന പോയി അന്നയെ വിളിച്ചു. അന്ന എഴുന്നേറ്റതേ ഇല്ല.
“ആ കുപ്പി എന്തിയെ?”
കീർത്തന കുപ്പി കൊടുത്തതും ദീപു ബാക്കി ഉള്ള കോള ടോയ്‌ലെറ്റിൽ കൊണ്ട് പോയി ഒഴിച്ചു എന്നിട്ട് ഫ്ലഷ് ചെയ്‌തു കളഞ്ഞു.
“ഇനി എന്താ പരിപാടി.”