അർജ്ജുവിൻ്റെ ഒപ്പം അന്ന പുറത്തേക്കിറങ്ങുന്നത് ദീപു ശ്രദ്ധിച്ചിരുന്ന. ഇത് തന്നെ അവസരമെന്ന് തോന്നിയ ദീപു വേഗം തന്നെ കീർത്തനയെ കൂട്ടി വേറെ വഴി പുറത്തേക്കിറങ്ങി. എന്നിട്ട് ചെറിയ പെറ്റ ബോട്ടിൽ കോകോ കോള വാങ്ങി ഒരു കവിൾ കുടിച്ച ശേഷം മയങ്ങാനുള്ള മരുന്ന് അളന്ന് അതിലേക്കൊഴിച്ചു. കീർത്തന ഇതൊക്കെ കണ്ട് അന്ധാളിച്ചു നിൽക്കുകയാണ്.
“ഡി നീ ഇത് ഒന്നുമറിയാത്ത പോലെ അന്നക്ക് കൊടുക്കണം. ഇത് പോലെ ഒരു അവസരം ഇനി കിട്ടില്ല.”
കീർത്തന തല കുലുക്കി സമ്മതിച്ചു. എന്നിട്ട് ഇരുവരും അവരുടെ പിന്നാലെ നടന്നു
ഞങ്ങൾ അൽപം നടന്നപ്പോൾ പിന്നിൽ നിന്ന് ഞങ്ങളെ ആരോ വിളിച്ചു നോക്കിയപ്പോൾ കീർത്തനയും ദീപുവുമാണ്. ദീപു എൻ്റെ അടുത്തേക്ക് വന്ന്. കീർത്തന അന്നയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അവരെ കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു അന്ന കണ്ണൊക്കെ തുടച്ചു ഫോൺ വിളി അവസാനിപ്പിച്ചു. ഞാനും ദീപുവും ഓരോ കാര്യങ്ങളൊക്കെ പറഞ്ഞു മുന്നേ നടന്നു. കീർത്തനയും അന്നയും പിന്നാലെയുണ്ട്. അവരൊന്നും സംസാരിക്കുന്നില്ല. ഹോട്ടൽ എത്തിയപ്പോൾ മിസ്സിനെയും ബാക്കിയുള്ളവരെയും കണ്ടില്ല. ഡിന്നർ കഴിക്കാൻ പോയതായിരിക്കുമെന്ന് ഞാൻ ഊഹിച്ചു. അന്നയും കീർത്തനയും അവരുടെ മുറിയിലേക്ക് പോയി.
“അർജ്ജു ബീന മിസ്സ് ഡൈനിങ്ങ് ഏരിയയിൽ കാണും ഞാൻ പോയി പറഞ്ഞിട്ട് വരാം ”
അതും പറഞ്ഞു ദീപു അങ്ങോട്ട് പോയി. എന്നാൽ ദീപു ലിഫ്റ്റിൽ കയറി താഴേക്ക് പോകുന്നത് പോലെ അഭിനയിച്ചു, കാരണം മിസ്സറിഞ്ഞാൽ അവൻ്റെ പരിപാടി നടക്കില്ല.
ദീപുവിന് പെട്ടന്ന് വേറെ ഐഡിയ തോന്നി ഒരു വെടിക്ക് രണ്ട് പക്ഷി. ഒന്ന് ട്രൈ ചെയ്‌ത് നോക്കാം. കിട്ടിയാൽ ഊട്ടി ഇല്ലേൽ ചട്ടി. അന്ന് അന്ന അർജ്ജുവിനിട്ട് വെച്ചത് എനിക്ക് കിട്ടി. ഇന്ന് ഞാൻ അന്നക്ക് വെക്കുന്നത് അന്നക്കും കിട്ടും ഭാഗ്യമുണ്ടെങ്കിൽ അർജ്ജുവിനും
അവൻ വേഗം തന്നെ പുറത്തു പോയി ഒരു കൊക്കോ കോള കുപ്പി കൂടി വാങ്ങി എന്നിട്ട് അതിലും മയങ്ങാനുള്ള മരുന്ന് കലക്കി. തിരികെ അർജ്ജുവിൻ്റെ റൂമിൽ വന്ന് വാതിലിൽ കൊട്ടി. അർജ്ജു വാതിൽ തുറന്നതും അവൻ അകത്തേക്ക് കയറി. എന്നിട്ട് കട്ടിലിൽ ഇരുന്നു. കൊക്കോ കോള മേശ പുറത്തു അർജ്ജു കാണുന്ന രീതിയിൽ വെച്ചു.