രാവിലെ തന്നെ മംഗലാപുരത്തു എത്തി. അവിടെ ഒരു ഹോട്ടലിൽ ബ്രേക്ക് ഫാസ്റ്റ് പിന്നെ പ്രഭാതകർമ്മങ്ങൾക്ക് ഒക്കെയായി കുറച്ചു റൂംസ് സ്സെറ്റാക്കിയിട്ടുണ്ട്. കുറച്ചു സമയം കൂടുതൽ എടുത്തെങ്കിലും കാര്യങ്ങൾ ഒക്കെ നടന്നു. ഉച്ചക്ക് ലഞ്ച് കാർവാറിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത് പക്ഷേ ലേറ്റ് ആയി അത് കൊണ്ട് ഗോവ എത്താനും ലേറ്റ് ആയി.
അടിച്ചു പൊളിച്ചു ഗോവയിൽ എത്തിയപ്പോളേക്കും എല്ലാവരും വയ്യാണ്ടായി. ബസ്സിലുള്ളവർ ഡാൻസ് കളിച്ചു വയ്യാണ്ടായപ്പോൾ ട്രാവലറിൽ ഉള്ളവർ വെള്ളമടിച്ചാണ് വയ്യാണ്ടായത്.
രണ്ടാമത്തെ ദിവസം രാവിലെ ഓൾഡ് ഗോവയിലെ പള്ളിയിലൊക്കെ പോയി. ഇനി പരിപാടി ബീച്ചുകൾ മാത്രം എല്ലാ ദിവസവും വൈകിട്ട് ഓരോ ബീച്ചിൽ ബസിൽ കൊണ്ട് പോയി വിടും. എങ്ങനെ വേണേലും സമയം ചിലവഴിക്കാം. ബീച്ചിലെ ഷാക്കിലൊക്കെ കയറി ഫുഡ് ഒക്കെ അടിച്ചു പത്തു മണിക്ക് ബസിൽ തിരിച്ചെത്തണം പിന്നെ ഹോട്ടലിലേക്ക്. ഹോട്ടലിൽ എത്തിയാൽ പിന്നെ ക്യാമ്പ് ഫയർ പാട്ട് അങ്ങനെ കുറെ പരിപാടികൾ.
രാവിലെ എല്ലാവരും താമസിച്ചാണ് എഴുന്നേൽക്കുക. വൈകിട്ട് വരെ ഹോട്ടലിൽ തന്നെ. എങ്കിലും അടിപൊളി പൂൾ ഒക്കെ ഉള്ളത് കൊണ്ട് കുഴപ്പമില്ല. ക്ലാസ്സിലെ പെണ്ണുങ്ങൾ ഒന്നും പൂളിൽ ഇറങ്ങിയില്ലെങ്കിലും ആണുങ്ങൾ മിക്കവരും ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാൽ പൂളിലാണ്.
ബാംഗ്ലൂർ എഞ്ചിനീറിങ്ങിന് പഠിച്ചു കൊണ്ടിരുന്നപ്പോൾ പല പ്രാവിശ്യം ഞങ്ങൾ ഫ്രണ്ട്സായി ബൈക്കിൽ വരുന്ന സ്ഥലമാണ് ഗോവ. ഗോവയിലെ വൈബ് ഒക്കെ പഴയതിലും അടിപൊളി.
പക്ഷേ എല്ലാവരും അടിച്ചുപൊളിച്ചപ്പോളും ഞാൻ ഒരു കാണിയുടെ റോളിൽ മാത്രമായി. രണ്ടു ദിവസം ബീച്ചിൽ പോയെങ്കിലും കടലിൽ ഇറങ്ങാതെ നിന്നത് ഞാൻ മാത്രം. അല്ല അരുൺ സാറും ഉണ്ട്. ഞാൻ മാറി നിന്ന് എല്ലാവരെയും വീക്ഷിച്ചു കൊണ്ട് നിന്നു. അന്നയും അവളുടെ ഫ്രൻഡ്‌സും കടലിലിറങ്ങിയിട്ടുണ്ട്. ബീച്ച് കണ്ടാൽ പിന്നെ അന്നക്ക് കൊച്ചു കുട്ടികളുടെ സ്വാഭാവമാണ്. അവളുടെ പ്രവർത്തികൾ കണ്ടപ്പോൾ അഞ്ജലിയെയാണ് എനിക്ക് ഓർമ്മ വന്നത്. ഞങ്ങൾ പൂനെയിൽ ആയതിനാൽ അവൾ ബീച്ചിൽ പോയിട്ടേ ഇല്ല. എന്നങ്കിലും ഒരിക്കൽ അഞ്ജലിയെ ബീച്ചിൽ കൊണ്ടുവരണം എന്ന് ഞാനുറപ്പിച്ചു.