അന്ന വൈകിട്ട് തന്നെ സ്റ്റീഫനെ കണ്ട് പൂനെക്ക് പോകാനുള്ള പരിപാടി അവതരിപ്പിച്ചു. പക്ഷേ സ്റ്റീഫന് ആ ഡേറ്റുകളിൽ ലാബ് എക്സാം ഉള്ളത് കൊണ്ട് അത് നടക്കില്ല എന്ന് മനസ്സിലായി. അതുകൊണ്ട് അവളും ക്ലാസ്സ് ട്രിപ്പിന് പോകാൻ തീരുമാനിച്ചു.
ടൂർ അന്നൗൻസ് ചെയ്‌തതോടെ എല്ലാവരും ഭയങ്കര ഫോമിലായി. ചിലരൊക്ക സ്ഥിരം സ്ഥലങ്ങളായ ഊട്ടി കൊടൈക്കനാൽ ഒക്കെ നിർദേശിച്ചു. പക്ഷേ ആണുങ്ങൾ എല്ലാവരും ഗോവ എന്നുറച്ചു നിന്നതോടെ അവസാനം ഗോവ തന്നെ ഉറപ്പിച്ചു. ഒരു വോൾവോ ബസും പിന്നെ ഒരു ട്രാവലറുമാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. അരുൺ സാറും ബീന മിസ്സുമാണ് കൂടെ വരുന്നത് അത് കൊണ്ട് വലിയ കുഴപ്പമില്ല. ആദ്യ ദിവസം നേരെ ഗോവ പിന്നെ നാല് ദിവസം ഗോവയിൽ അടിച്ചു പൊളിക്കൽ തിരിച്ചു വരുന്ന വഴി മംഗലാപുരത്തു സ്റ്റേ. അതാണ് പരിപാടി. രമേഷും ദീപുവും ടോണിയുമാണ് കുപ്പികളുടെ ഇൻചാർജ്. ഗോവയിലേക്ക് ആയതു കൊണ്ട് ബസിൽ അടിക്കാനുള്ളത് മാത്രം മതി. ബാക്കി ഒക്കെ അവിടന്ന് കിട്ടും
ദീപു അന്നക്ക് പണി കൊടുക്കാനുള്ള സാധനം കൈയിൽ കരുതി. കീർത്തനയുടെ സഹായത്തോടെ അവളെ മയക്കി കടത്തി കുറച്ചു കോമ്പ്രോമിസിംഗ് ഫോട്ടോസ് എടുക്കണം അതായിരുന്നു അവൻ്റെ പ്ലാൻ. കീർത്തന സമ്മതിച്ചാലുമില്ലെങ്കിലും കാര്യം നടത്തണം എന്ന് അവനുറപ്പിച്ചു.
ഗോവയിൽ ബാഗാ ബീച്ചിൽ നിന്ന് 500 മീറ്റർ മാറി ഒരു 3 സ്റ്റാർ ഹോട്ടലിലാണ് റൂമുകൾ ബുക്ക് ചെയ്‌തിരിക്കുന്നത്. മൊത്തം 25 റൂം 23 റൂം സ്റുഡൻസിന് കൂടാതെ അരുൺ സാറിനും ബീന മിസ്സിനും വെവേറേ റൂം.
അരുണിൻ്റെ നിർദേശം അനുസരിച്ചു കോബ്ര ടീം അംഗങ്ങളായ റിഷിയും ഹരിയും അതേ ഹോട്ടലിൽ റൂം എടുത്തിട്ടുണ്ട്. സമയം ലാഭിക്കാനായി അവരുടെ പോക്കും വരവും വിമാനത്തിലാണ്.
അർജ്ജുവിൻ്റെ വാക്കുകളിലൂടെ:-
അങ്ങനെ ഞായറഴ്ച്ച രാത്രി ഞങ്ങൾ കോളേജിൽ നിന്ന് ട്രിപ്പ് സ്റ്റാർട്ട് ചെയ്‌തു . വെള്ളമടി ടീമ്സ് ഒക്കെ ട്രാവലറിലാണ്. ഞാൻ മാത്യു ടോണി രമേഷ് അങ്ങനെ 10 പേർ മാത്രം. ബാക്കി ആൺപിള്ളേരും പെണ്ണുങ്ങളും രാഹുലടക്കമുള്ള കാമുകന്മാർ ബസ്സിലാണ് യാത്ര. കിട്ടിയ അവസരത്തിൽ കപ്പിൾസായി ഇരിക്കാമെല്ലോ.