കോക്സ് ടൗൺ ലൊക്കേഷൻ സലീമിൻെറ മൊബൈൽ ഫോണിൽ ആയതുകൊണ്ട് അതിൻ്റെ സിം മാത്രമേ ഊരിയുള്ളൂ. സലീമിനെയും ജാഫറിനെയും ടൗണിൽ ഡ്രോപ്പ് ചെയ്തിട്ട് ആദീൽ ആന്ധ്ര പ്രദേശിലെ vizag ലക്ഷ്യമാക്കി പോയി. സലീമും ജാഫറും ഓട്ടോ പിടിച്ചു ഒരു ട്രവേല്സിലേക്കും. അവിടന്ന് ബസിൽ ബാംഗ്ലൂരിലേക്കും.
ബാംഗ്ലൂരിൽ IEM ന് ആയി കെണി ഒരുക്കിയിരിക്കുന്നവരെ വേട്ടയാടാൻ….
കൊച്ചി:
ഏകദേശം രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ മീര മാം ക്ലാസ്സ്‌സിലേക്ക് കടന്ന് വന്നു. ഒപ്പം അരുൺ സാറും ബീന മിസ്സും ഉണ്ട്. സാധാരണ കാണുന്ന പോലെയല്ല ഒരു മുഖത്തു ഒരു പുഞ്ചിരിയൊക്കെയുണ്ട്.
“ഹലോ, പരീക്ഷയൊക്കെ എങ്ങനയുണ്ടായിരുന്നു?
ഞാൻ ഇവിടെ വേറെ ഒരു കാര്യം പറയാൻ വന്നതാണ്. നിങ്ങൾക്ക് ഈ സെമെസ്റ്ററിൽ ക്ലാസ്സ് ടൂർ പോകാം. മാക്സിമം ആറു ദിവസം മാത്രം. സ്ഥലം ട്രാൻസ്പോർടാഷൻ ഹോട്ടൽ എല്ലാം നിങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാം. പിന്നെ ഹോട്ടലും ബസും ഒക്കെ ബുക്ക് ചെയ്യുന്നതിന് മുൻപ് പേരും വിവരങ്ങളും ഓഫീസിൽ തന്ന് അപ്പ്രൂവൽ വാങ്ങണം. രണ്ട് ടീച്ചേർസ് കൂടെവരും അവർക്കുള്ള സൗകര്യങ്ങളും ചെയ്യണം.
കോളേജിൻ്റെ പേരു കളയുന്ന എന്തെങ്കിലും പ്രവർത്തി ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും ഉടനെ തന്നെ കോളേജിൽ നിന്ന് പുറത്താക്കും.”
“അപ്പോൾ ആരൊക്കെയാണ് ടൂർ ലീഡേഴ്‌സ്?”
അൽപം ചർച്ചകൾക്ക് ശേഷം മാത്യുവിനും അനുപമയുടെയും പേര് എല്ലാവരും നിർദേശിച്ചു. അന്നയുടെ പേരാണ് ആദ്യം ഉയർന്നു വന്നത് എന്നാൽ അവൾ ചിലപ്പോളെ വരുകയുള്ളു എന്ന് പറഞ്ഞൊഴിവായി. മീര മാം ടൂർ അന്നൗൻസ് ചെയ്‌തതും അർജ്ജുവിനെ കുറിച്ചു അന്വേഷിക്കാൻ പൂനെയിൽ പോകാം എന്നായിരുന്ന അന്നയുടെ ചിന്ത.
അർജ്ജുവും ടൂറിന് പോകണമോ എന്ന ചിന്തയിലാണ്. താൻ കാരണമാണോ അന്ന വരാതിരിക്കുന്നത് എന്നായി അവൻ്റെ സംശയം. എങ്കിലും ചുമ്മാ ഫ്ലാറ്റിൽ ഇരിക്കുന്നതിലും ഭേദം ഗോവ തന്നെ.
ടൂർ അന്നൗൻസ് ചെയ്‌തപ്പോൾ തന്നെ ദീപു മനസ്സിൽ ചില കാര്യങ്ങൾ ഉറപ്പിച്ചു. എന്നാൽ അന്ന ടൂറിന് ഇല്ല എന്നറിഞ്ഞതും അവൻ നിരാശനായി. ബ്രേക്കിന് തന്നെ കീർത്തനയെ കണ്ട് കാര്യം പറഞ്ഞു.
“കീർത്തു നീ എങ്ങനെയെങ്കിലും അന്നയെ ടൂറിന് നിർബന്ധിക്കണം. നമ്മൾ പ്ലാൻ ചെയ്‌താൽ അവൾക്കിട്ട് ഒരു പണി കൊടുക്കാം.”