സലീം നിതിൻ്റെ മൊബൈൽ നമ്പർ കൈമാറി. ചിദംബരൻ തലയാട്ടി. ആറു മാസം മുൻപ് താൻ ട്രാക്ക് ചെയ്‌ത കൊടുത്ത അതെ നമ്പർ.
സലീം ആംഗ്യം കാണിച്ചതും ആദീൽ ചിദംബരത്തിൻ്റെ കൈകളിലെ കെട്ടഴിച്ചു. വായിൽ തിരുകിയ തുണിയും എടുത്തു മാറ്റി. എന്നിട്ട് അവിടെ ഇരുന്ന ഒരു ലാപ്ടോപ്പ് എടുത്തു കൊടുത്തു. ചിദംബരൻ പെട്ടന്ന് തന്നെ മൊബൈൽ ഫോൺ ലൊക്കേഷൻ എടുത്തു കൊടുത്തു.
ബാംഗ്ലൂർ സിറ്റിയിൽ തന്നെ cox ടൗൺ എന്ന സ്ഥലത്തു ഒരു വീടാണ് കാണിക്കുന്നത്.
ചിദംബരൻ വീണ്ടും എന്തോക്കയോ ചെയ്‌തു. മൊബൈൽ കമ്പനിയുടെ സെർവറിൽ കയറി എന്തൊക്കയോ നോക്കി.
“ഈ മൊബൈൽ സ്ഥിരമായിട്ട് ഈ ലൊക്കേഷൻ ആണ് കാണിക്കുന്നത്, ഇടക്ക് ഒക്കെ ടവർ മാറി സഞ്ചരിക്കുന്നുണ്ട്. എങ്കിലും കൂടുതൽ സമയം ഈ അഡ്രസ്സ് തന്നയാണ്. സലീം മൊബൈൽ ഫോണിൽ
ചിദംബരൻ പിന്നെയും എന്തൊക്കയോ ടൈപ്പ് ചെയ്‌തു.ആ അഡ്രസ്സിൻ്റെ ഫോട്ടോ എടുത്തു.
പിന്നെ ആറുമാസമായി ഔട്ട്ഗോയിംഗ് ഇൻകമിങ് കാൾസ് ഒന്നുമില്ല. മൊബൈൽ മാറിയിട്ടില്ല പഴയ IEMI കോഡ് പഴയതു തന്നയാണ്. മുൻപ് ട്രാക്ക് ചെയ്തിരുന്നപ്പോൾ ഈ നമ്പർ ഇന്ദ്രനഗർ വൈറ്റെഫീൽഡ് ഏരിയ ആയിരുന്നു.”
സലീമിന് അപ്പോൾ തന്നെ ഇത് കെണിയാണ് എന്ന് മനസ്സിലായി. കെണി വെച്ചവരെ വേട്ടയാടിയാണ് ആണ് സലീമിന് ശീലം.
സലീം crack bottle എടുത്തു ചിദംബരന് നേരെ നീട്ടി, അവൻ അതിൽ നിന്ന് ഒരെണ്ണമെടുത്തു വായിലിട്ടു ഉന്മാദാവസ്ഥയിലേക്ക് പോയി. അവൻ്റെ കഴുത്തിലൂടെ അദീലിൻ്റെ കത്തി കയറിയപ്പോളും അവൻ അതെ ഉന്മാദാവസ്ഥയിൽ തന്നയായിരുന്നു. അവിടന്ന് ഇറങ്ങി അവർ നേരെ രാജയുടെ വീട്ടിൽ ചെന്നു. കൂടുതൽ സംസാരമൊന്നുമുണ്ടായില്ല അദീലും ജാഫറും ചേർന്ന് ഭാരതിനെയും രാജെയും കത്തി കൊണ്ട് വെട്ടിയും കുത്തിയും കൊന്നു. പിന്നെ കുളിച്ചു വൃത്തിയായ ശേഷം അവിടയുണ്ടായിരുന്ന പണവും എടുത്തു.
“ആദീൽ നീ രാജയുടെ കാറുകൊണ്ട് ആന്ധ്ര സൈഡിലേക്ക് പോയിക്കോ. എന്നിട്ട് വാഹനം ഉപേക്ഷിച്ചിട്ട് ബാംഗ്ലൂർക്ക് ബസ് കയറിക്കോ. പിന്നെ നമ്മൾ ഇവിടെ താമസിച്ചിരുന്നപ്പോൾ ഉപയോഗിച്ച ഫോണും സിമ്മും അവിടെ ഉപയോഗിക്കുന്നില്ല. നിൻ്റെയും അദീലിൻ്റെയും മൊബൈൽ ഫോൺ മൊബൈൽ ഫോൺ അവിടെ എത്തുമ്പോൾ നശിപ്പിച്ചേരെ. വെള്ളിയാഴ്ച്ച കോക്സ് ടൗൺ മസ്ജിദിന് മുൻപിൽ 4 മണിക്ക് കാണാം. “