ആറുമാസങ്ങൾക്ക് ശേഷം ഡേ. ശിൽപയുടെ വീട്ടിൽ.
” ജ്യോതി….. ഇതും നാഗറ്റീവ് ആണല്ലോ…. ഐ.വി.എഫ് പ്രോപ്പർ ആയി ചെയ്തില്ലെങ്കിൽ ഫലം കാണില്ല എന്ന് ഞങ്ങൾ ആദ്യമേ പറഞ്ഞത് അല്ലെ…… നീ ക്ലിനികിൽ വന്നു പ്രൊപ്പർ ട്രീറ്റ്‌മെന്റ് നടത്തു അല്ലാതെ ശരിഅകില്ല ”
” അത് പറ്റില്ല ശിൽപ വെളിയിൽ അറിഞ്ഞാൽ പ്രശ്നം ആകും ….. ചിലപ്പോൾ വഞ്ചന കുറ്റത്തിന് അകത്തു പോകേണ്ടി വരും ”
” നീ ഇത്ര റിസ്ക് എടുക്കേണ്ട കാര്യം ഇല്ല…. ആ രാഹുലിനെ പറഞ്ഞു സമ്മദിപ്പിച്ചു കാര്യം സാധിക്കാൻ നോക്ക് ”
” അത് പറ്റില്ല ….. അവൻ ഇപ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞ് ഒഴിയുന്നത് തന്നെയാ നല്ലത്…. നാളെ കുഞ്ഞിന്റെ പേരിൽ അവകാശം പറഞ്ഞ് വരാൻ സാധ്യത ഉണ്ട്…. ഇങ്ങനെ ഞാൻ പ്രെഗ്നന്റ് ആയൽ അവന് കുഞ്ഞിന്റെ മേൽ ഒരു അവകാശവും കാണില്ല സ്വത്തിന് വേണ്ടി അവൻ മറ്റുള്ളവരോട് പറയുകയും ഇല്ല. അപ്പോൾ സ്വത്തിന്റെ കാര്യത്തിൽ എന്നെ ആരും ചോദ്യം ചെയ്യാൻ വരില്ല…. പിന്നെ പതിനെട്ടു വർഷം കഴിഞ്ഞു ഞാൻ മാത്രം വളർത്തുന്ന കുഞ്ഞ് എന്റെ വാക്ക് അല്ലെ കേൾക്കു. ”
” നിന്റെ ഈ കുനഷ്ട്ട് പരിപാടിക്ക് കൂട്ട് നിന്നാൽ ഞാനും മിക്കവാറും അകത്ത് ആകും ”
” പ്ലീസ് ….. നീ എന്നെ ഇപ്പോൾ കൈ വിടല്ലേ എന്റെ കൂടെ നിന്നാൽ നിനക്കും ഗുണം ഉണ്ടാകും ”
” ഐ. വി. എഫ് ചെയ്യുന്നതിനു ഒരുപാട് നിബന്ധനകൾ ഉണ്ട് അതൊന്നും നോക്കാതെ രഹസ്യം ആയി അണ് ഞാൻ നിന്നെ ചികിൽസിച്ചത്… അത് പ്രോപ്പർ ആയി ഫോളോ ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് നീ പ്രെഗ്നന്റ് ആവാത്തത്…. നിന്റെ മനസ്സും കൺഫ്യൂസ്ഡ് ആണല്ലോ അതുകൊണ്ടും ആവാം…..
പിന്നെ ഒരു വഴിഉള്ളത് രാഹുൽ പറഞ്ഞത് പോലെ നീ ആരെയെങ്കിലും കൂടെ… ”
” ഹെയ് ….ഇനി ഒരു ആണിന് വേണ്ടിയും ഞാൻ കാലകത്തത്തില്ല…. അത് ഞാൻ തീരുമാനിച്ചതാ…… നമുക്ക് ഒന്നുകൂടി ട്രൈ ചെയ്യാം “