രാമൻ തറവാട്ടിൽ നടന്നതും അതിന് ശേഷം സുന്ദരേഷൻ പറഞ്ഞതും ജ്യോതിയോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് അവൾ രാമനോട് ചോദിച്ചു.
” ഇതിൽ നമുക്ക് എന്താ ലാഭം…. ഞാൻ എന്റെ ജീവിതം കൊണ്ടല്ലേ കളിക്കേണ്ടത്…… സ്വത്തിന് എല്ലാവർക്കും തുല്ല്യ പങ്ക് അല്ലെ… അത് കേസ് നടത്തിയാലും കിട്ടില്ലേ”
” മോളെ അതെക്കെ ഒരുപാട് സമയം ആകില്ലേ…… നീ എന്താ പറഞ്ഞു വരുന്നത്….. നിനക്ക് ”
” ഇന്ന് രാവിലെ തറവാട്ടിൽ പോകാൻ നേരം അച്ഛന്റെ മുഖത്ത് ഒരു വെട്ടം ഞാൻ കണ്ടായിരുന്നു വർഷങ്ങൾ ആയി ഞാൻ കാണാതിരുന്ന ഒരു ചിരി…. ഇന്ന് ചിലപ്പോൾ സ്വത്ത് ഭാഗം വെക്കുമെന്ന് അച്ഛൻ പ്രതീക്ഷിച്ചിരുന്നു അല്ലെ…. ഞാനും അത് ആഗ്രഹിച്ചിരുന്നു…ഇപ്പോൾ നല്ല ടൈറ്റ്ഇൽ ആണ്…… ആക്ടിങ് അല്ലെ അല്ലെങ്കിലും കല്യാണത്തിന് ഒന്നും എനിക്ക് താല്പര്യം ഇല്ല….. പക്ഷെ നമുക്ക് എന്ത് ലാഭം ആണ് ഇതിൽ നിന്നും ഉണ്ടാവുന്നത് എന്ന് എനിക്ക് അറിയണം…. അവരോട് ഞാൻ സംസാരിക്കാനോ അതോ അച്ഛൻ തന്നെ കൈകാര്യം ചെയ്യുമോ? ”
ജ്യോതിയുടെ ചില നിബന്ധനയുടെ അടിസ്ഥാനത്തിൽ അവളും സുന്ദരേഷന്റെ മകൻ രാഹുലും ആയുള്ള വിവാഹം തറവാട്ടിൽ രാഘവൻ മാഷിന്റെ മുന്നിൽ വെച്ച് നടന്നു. ആ നാടക കല്യാണത്തിൽ ജ്യോതി ഒരു ഓറഞ്ച് സാരി ആയിരുന്നു ചുറ്റിയിരുന്നത്. അന്ന് അവൾ ഒരു ദേവതയെ പോലെ ആണ് കതിർ മണ്ഡപത്തിൽ വന്നത്. ടോപ്പിലും പന്റിലും മാത്രം അവളെ കണ്ട ഗംഗക്ക് അവളെ തന്നെ മരുമകൾ ആക്കിയാലോ എന്ന് തോന്നി. നിർമലക്ക് സ്വന്തം മകളുടെ സ്വാന്ദര്യത്തിൽ അഭിമാനം തോന്നി.
രാഘവൻ മാഷിനെ കബിളിപ്പിക്കാൻ ആദ്യ രാത്രിയും തറവാട്ടിൽ തന്നെ ആയിരുന്നു ഒരുക്കിയിരുന്നത്. രാത്രി അവളെ മറ്റ് സ്ത്രീ കൾ എല്ലാവരും കൂടി മണിയറയിലേക്ക് തള്ളി വിട്ടു. മുറിയിൽ കയറിയ ജ്യോതി തിരിഞ്ഞു നിന്ന് വാതിൽ അടച്ചു കുട്ടിയിട്ട ശേഷം തലയിലെ വിഗ്ഗും പുവും എല്ലാം കൂടി പറിച്ചെടുത്തു. കാട്ടിലിലേക്ക് കയറി എന്നിട്ട് രാഹുലിനെ നോക്കി പറഞ്ഞു.
” കല്യാണം ആണ്…. നാടകം ആണ്…. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കണം എല്ലാം ശെരി തന്നെ ….. പക്ഷെ നിന്റെ കൈ എങ്ങാനും എന്റെ ദേഹത്ത് തൊട്ടാൽ!!!”