അരുൺ -എന്റെ മാലുനെ വിട്ട് ഞങ്ങൾക്ക് ജീവിക്കാൻ പറ്റോ
മാലിനി -അങ്ങനെ വഴിക്ക് വാ. മാലു ഇല്ലാതെ ആർക്കും ജീവിക്കാൻ പറ്റില്ലെന്ന് മനസ്സിലായില്ലേ
ഓപ്പോള് -അത് പറഞ്ഞത് ശെരിയാ
അരുൺ -മ്മ്
അങ്ങനെ പ്രാതൽ അവർ സന്തോഷപൂർവ്വം കഴിച്ച് തീർത്തു എല്ലാം കഴിഞ്ഞ് മാലിനിയും ഓപ്പോളും പ്ലേറ്റ് ഒക്കെ എടുത്ത് അടുക്കളയിലേക്ക് ചെന്നു
ഓപ്പോള് -അരുണിന്റെ മൂഡ് ഒന്ന് മാറി അല്ലേ
മാലിനി -കുറെ നാളിന് ശേഷമാ അവൻ ഇത്രയും ചിരിച്ച് കാണുന്നത്
ഓപ്പോള് -അതെ
മാലിനി -ഓപ്പോള് പോയ് റസ്റ്റ് എടുക്ക് ഞാൻ ഇതെല്ലാം ചെയ്യ്തോളാം
ഓപ്പോള് -നീ പോയ് കുളിച്ച് റെഡി ആവാൻ നോക്ക് സ്വാമിയുടെ അടുത്ത് പോവേണ്ടത് അല്ലേ
മാലിനി -ഞാൻ ആ കാര്യം മറന്നു
ഓപ്പോള് -സമയം കളയണ്ടാ അരുണിന്റെയും അടുത്ത് പറയ്
മാലിനി -ഓപ്പോള് വരുന്നില്ലേ
ഓപ്പോള് -ഒരുപാട് ദൂരം ഇല്ലേ ഈ നടുവേദന വെച്ച് അത്രേയും ദൂരം വരാൻ പറ്റില്ല.പിന്നെ ഇവിടെ ഒരു ആൾ ഉള്ളത് നല്ലതാ
മാലിനി -മ്മ്
അങ്ങനെ മാലിനി പെട്ടെന്ന് തന്നെ അരുണിന്റെ അടുത്ത് കാര്യം പറഞ്ഞു എന്നിട്ട് രണ്ടാളും കുളിക്കാൻ പോയി. കുളി കഴിഞ്ഞ് രണ്ടാളും റെഡിയായ് എന്നിട്ട് പോകാൻ തയ്യാർ ആയ്യി
ഓപ്പോള് -രണ്ടാളും പ്രാർത്ഥിച്ചിട്ട് ഇറങ്ങിയാൽ മതി
അങ്ങനെ അവർ മൂന്ന് പേരും പൂജമുറിയിൽ കയറി പ്രാർത്ഥിച്ചു
ഓപ്പോള് -രാഹു കാലം കഴിയാൻ ഒരു മിനിറ്റ് കൂടി ഉണ്ട് അത് കഴിഞ്ഞ് ഇറങ്ങിയാൽ മതി
അരുൺ -ഈ ഓപ്പോളിന്റെ ഒരു കാര്യം
അങ്ങനെ ഓപ്പോള് ക്ലോക്കിൽ നോക്കി നിന്നും ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ഓപ്പോള് പറഞ്ഞു
ഓപ്പോള് -ഇനി പോക്കോ
അങ്ങനെ അവർ പോവാൻ തയ്യാർ ആയപ്പോൾ ഓപ്പോൾ പിന്നെയും അവരെ വിളിച്ചു
ഓപ്പോള് -അരുൺ ഒന്ന് നിന്നെ
അരുൺ -ഇനി എന്താ ഓപ്പോളേ
ഓപ്പോള് -ഒരു മിനിറ്റ് ഞാൻ ഇപ്പോൾ വരാം
അതും പറഞ്ഞ് ഓപ്പോൾ അകത്തേക്ക് ഓടി എന്നിട്ട് പൂജമുറിയിൽ നിന്ന് ഒരു തേങ്ങ എടുത്ത് കൊണ്ട് വന്ന് അരുണിന് കൊടുത്തു