റൂമിൽ പോയി ഡ്രസ്സ് മാറി തുളസി താഴേക്കു പോയി.. കൃഷ്ണ കുറച്ചു നേരം കിടന്നു…
കണ്ണാ എണിറ്റെ എന്തു ഉറക്കാ ഇതു സന്ധ്യ ആകാറായി….
വെളക്കു വെക്കാൻ പോകുകയാണ് എണീറ്റെ..
അയ്യോ ഇത്രയും നേരം കിടന്നോ..
പിന്നെ….
ബാ എണിറ്റു ഫ്രഷ് ആയിവാ ഞാൻ വിളക്ക് കത്തിക്കട്ടെ…. റെഡിയായി താഴേക്കു വാട്ടോ ഞാൻ ചായ എടുത്തു വെക്കാം….
ഹും……..
അത്താഴം കഴിക്കുകയായിരുന്നു എല്ലാരും കുടെ…
അമ്മ എന്റെ കൂടെ പഠിക്കുന്ന ഫ്രെണ്ട് ഉണ്ട് അവന്റെ വീട് മൂന്നാർ ആണ് അവനു അവിടെ ഒരു ഹോം സ്റ്റേ ഒക്കെ ഉണ്ട്.. അവൻ കുറച്ചായി എന്നേ അങ്ങോട്ട് വിളിക്കുന്നു. ഞാനും തുളസിയും ഒന്ന് പോയി വരട്ടെ…
അതു കേട്ടു തുളസി കണ്ണുമിഴിച്ചു നോക്കി.. ഇതു ഇപ്പോൾ എന്ന മട്ടിൽ
അതിനു എന്താടാ.. മക്കള് പോയി വാ… ഇത്ര ദിവസത്തെ ട്രിപ്പ് ആണ് ഉദ്ദേശിക്കുന്നെ.. ഇങ്ങനെ പോകാൻ ആണ് കാറിലോ അതോ ബുള്ളറ്റിലോ…
രണ്ടു മൂന്നു ദിവസം നിക്കാൻ ആണ് നോക്കണേ..
അച്ഛാ ബുള്ളറ്റിൽ പോകാൻ ആണ്
സൂക്ഷിച്ചു പോണം….
എന്നാ അമ്മയും, അച്ഛനും കുടെ വാ ഞങ്ങളുടെ കൂടെ എല്ലാർക്കും പോയി വരല്ലോ… തുളസി ചോദിച്ചു..
അയ്യോ അതു വേണ്ട മോളെ കല്യാണിക്കു തണുപ്പ് പറ്റില്ല..നിങ്ങൾ പോയി വാ നമുക്ക് വേറെ ഒരു യാത്ര പ്ലാൻ ചെയ്യാം.
അങ്ങനെ അത്താഴം എല്ലാം കഴിഞ്ഞു അടുക്കളയിലെ ജോലി എല്ലാം ഒതുക്കി തുളസി റൂമിൽ വരുമ്പോൾ കൃഷ്ണ ഫോണിൽ ആയിരുന്നു..
അവൾ അവനെ നോക്കി ചിരിച്ചു ഫ്രഷാവാനായി ബാത്‌റൂമിൽ കേറി…
തിരിച്ചു ഇറങ്ങുമ്പോൾ കൃഷ്ണ ബെഡിൽ ഉണ്ടായിരുന്നു.
ആരോടായിരുന്നു ഫോണിൽ..
ഞാൻ നുമ്പേ പറഞ്ഞില്ലേ എന്റെ ഫ്രണ്ട്. അവൻ ആയിരുന്നു, നമ്മുടെ യാത്രയുടെ കാര്യം സംസാരിക്കുകയായിരുന്നു.
ഈ യാത്ര ഒക്കെ ഇപ്പോൾ പ്ലാൻ ചെയ്തു…