ഇങ്ങനെ ഉണ്ടടാ.. ബോർ ആണോ.
ഒരു രെക്ഷയും ഇല്ല തുളസികുട്ടി… സൂപ്പർ ആയിട്ടുണ്ട്…
അവളുടെ കണ്ണുകൾ വിരിഞ്ഞു….
സത്യം… കൊള്ളാമോടാ..
സത്യമായും കിടു ആയിട്ടുണ്ട്..
അതൊക്കെ പോട്ടെ. നീ പോയി റെഡിയാവു…
അവനെ തള്ളി ബാത്‌റൂമിൽ കേറ്റി അവൾ.
6 മണിയോടെ അവർ അച്ഛനോടും, അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങി. ഇറങ്ങാൻ നേരം മാധവൻ കൃഷ്ണയെ അടുത്ത് വിളിച്ചു യാത്രയ്ക്ക് ഉള്ള പൈസ അവന്റെ പോക്കറ്റിൽ വെച്ച് കൊടുത്തു.
സൂക്ഷിച്ചു പോണം കേട്ടോ. അവിടെ ചെന്ന് വിളിക്കണം കേട്ടോ.. മോളെ സൂക്ഷിച്ചോണം.
8 മണിയോടെ കോതമംഗലം ടവുണിൽ എത്തി തുളസിക്കു ഓവർ കോട്ടും മറ്റു സാധനങ്ങളും മേടിച്ചു മൂന്നാറിനു തിരിച്ചു.
വണ്ടിയിൽ ഓരോ കാര്യങ്ങൾ പറഞ്ഞു സന്തോഷത്തോടെ അവർ യാത്ര തുടർന്നു.
കണ്ണാ.
എന്തോ.
പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടുമോ.
എന്തു പറ്റി… എന്താ ഇപ്പോൾ അങ്ങനെ ചോദിക്കാൻ..
ഹേയ്. ഒന്നുല്ല…. എന്നാലും എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ..
അത്രയ്ക്ക് സീരീസ്സ് ആണോ.
ഹേയ്… അത്രയ്യ്ക്കു ഒന്നും ഇല്ലടാ…
പിന്നെ..
ടാ… കണ്ണാ എനിക്ക് തരക്കേടില്ലാത്ത ഒരു വരുമാനം ഉണ്ട്… ഇനിയും നിനക്ക് പൈസയ്ക്ക് എന്തെങ്കിലും ആവിശ്യം ഉണ്ടെകിൽ എന്നോട് ചോദിച്ചാൽ മതിട്ടോ….. അവൾ അവനെ മുറുക്കെ കെട്ടിപിടിച്ചു.. അവനിലേക്ക് ചാഞ്ഞു..
ഹേയ്.. അതു സാരമില്ലടോ… തുളസികുട്ടി പറഞ്ഞത് എനിക്ക് മനസിലാകും. വേറെ ഒന്നും ഉദേശിച്ചല്ല ഇതു പറഞ്ഞത് എന്ന് എനിക്ക് നന്നായി അറിയാം.
അച്ഛനും, അമ്മയ്ക്കും ഞാൻ ഇപ്പോളും കുട്ടിയ.. ആ ഒരു സാഹചര്യത്തിൽ കൂടെയായിരുന്നു എന്റെ യാത്ര. അവർക്കു ഞാനെ ഉള്ളു ഇപ്പോൾ താനും. നമ്മടെ കാര്യത്തിനു അവർക്കു കരുതൽ കൂടുതൽ ആണ് . നമ്മളോട് ഉള്ള സ്നേഹവും, കരുതലും ഒക്കെ കൊണ്ട് ആണ്…. എനിക്ക് ഒരു വരുമാനം ആവുന്നത് വരെ നിങ്ങളെ ഞാൻ ബുദ്ധിമുട്ടിച്ചോളാം പോരെ….
കളിയും, ചിരിയും, തമാശയും, വഴിയിലെ കാഴ്ചകൾ കണ്ടും ചിലടത്തു ഇറങ്ങി ഫോട്ടോസ് എടുത്തും അവർ അവർ ലക്ഷ്യ സ്ഥാനത്തു എത്തി.