വാ പോകാം.”
എന്ന് പറഞ്ഞു ഡ്രസ്സ് ഒക്കെ എടുത്തു അവളുടെ ബാഗിൽ വെക്കാൻ തുടങ്ങി.
“ഇയാൾക്ക് പിന്നെ എടുത്തു വെക്കാൻ ഒന്നും ഇല്ലാത്തത് കൊണ്ട് ചുമ്മാ നില്കാതെ വന്നു സഹായിക്കാഡോ.”
കാർത്തി ചിരിച്ചിട്ട് അവളെ സഹായിച്ചു.
പിന്നെ ഫുഡ് കഴിച്ച ശേഷം അവരോടു യാത്ര പറഞ്ഞു ഇറങ്ങി.
കാർത്തിക ഒരു ഡയറി എടുത്തു ഫോണിൽ വന്നാ വിവരങ്ങൾ ഒക്കെ എഴുതി വെച്ച് കൊണ്ട് ഇരുന്നു കാർത്തി ആണേൽ നോർത്ത് ഈസ്റ്റ് ലക്ഷ്യം ആക്കി വിട്ടു.
കാർത്തിക്കക് വലിയ ഇന്ട്രെസ്റ്റ് ആയി മാറി ആ യാത്ര. തനിക് എന്തോന്ന് ഇല്ലാത്ത മാറ്റം ഉണ്ടായിക്കുന്നു എന്ന് അവള്ക്ക് സ്വയം മനസ്സിലായി. താൻ ഒരു ഗർഭിണി ആണെന്ന് ഉള്ള കാര്യം അവൾ മറക്കാതെ തന്നെ നോക്കി ഇരുന്നു.
അതേപോലെ അവനും തന്റെ ഒപ്പം ഉള്ളത് തന്റെ കുഞ്ഞിനെ വയറ്റിൽ ഉള്ള ഭാര്യ ആണെന്ന് ഉള്ള കരുതൽ അവള്ക്ക് കൊടുക്കുന്നുണ്ടായിരുന്നു.
കാർത്തിക്കക് അറിയാം ആയിരുന്നു ഇവന്റെ കൂടെ പോകുമ്പോൾ ഒരു ലോക നേതാവിനെക്കാൾ കിട്ടുന്ന സുരക്ഷ ക് മെല്ലെ ആയിരിക്കും താൻ എന്ന് അറിയാം ആയിരുന്നു.
കാർത്തിക തന്റെ ചെറുപ്പകാലം ഒക്കെ കോളേജ് ലൈഫ് ഒക്കെ കാർത്തിയോട് പറയാൻ തുടങ്ങി.
തന്റെ പുറകെ ഒരുപാട് ആണുങ്ങൾ വല ഇട്ട് പിടിക്കാൻ നോക്കിയത് ആണെങ്കിലും ഈ ഞാൻ ഒന്നിലും വീണില്ല എന്നും. കോളേജിൽ നടന്ന ഫാഷൻ ഷോ കളിൽ വിജയിച്ചിട്ട് ഉണ്ടെന്ന് ഒക്കെ.
അങ്ങനെ വാ തോരാതെ പറഞ്ഞു കൊണ്ട് ഇരുന്നു.
ഒപ്പം വഴിയിൽ കാണുന്ന തണ്ണിമത്തൻ ജൂസും കരിക്കും വെള്ളവും എല്ലാം അവള്ക്ക് വേണം എന്ന് വാശി പിടികുമ്പോൾ നിർത്തി അത് വാങ്ങി കൊടുക്കും.
താൻ അന്ന് കണ്ടാ ips കാരി യേ പോലെ അല്ലാ ആൾ പഞ്ചപാവം ആണ് കാർത്തിക് മനസ്സിലായി.
പോകുന്നവഴി എല്ലാം അവൾ ഓരോ സ്ഥലത്തു ഇറങ്ങി കാർത്തി ആയി ഫോട്ടോ എടുക്കും ഇച്ചിരി നേരം റസ്റ്റ് പിന്നെ തിരക്ക് ഇല്ലാത്ത നല്ല ഹൈ സ്പീഡ് ഹൈവേ കയറിയാൽ പിന്നെ കാർത്തിക ആണ് ഓടിക്കുന്നെ.