ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞപ്പോ അവൾ ശ്വാസം ഉള്ളിലേക്ക് എടുത്ത് വിട്ടു
” ഓഹ് ഹോ… അത്രക്ക് ഉറപ്പാണോ… ”
കുസൃതി നിറഞ്ഞ സ്വരം എന്റെ കാതുകളെ തേടി എത്തി..
” ഉറപ്പൊക്കെ ഉണ്ട്.. എന്തെ നിനക്ക് ഡൌട്ട് ഉണ്ടോ… ”
” എനിക്ക് ആരേം ഡൌട്ട് ഒന്നുല്ലേ… ”
” ഏയ്യ് ഡൌട്ട് ഒന്നുല്ലേ… നടക്കങ്ങോട്ട്… ”
അവളേം തള്ളി നേരെ അകത്തേക്ക് കേറി, അവളെ ആളുകൾ നോക്കുന്നതെല്ലാം ഞാൻ കാണാനുണ്ട് എന്നാൽ അത് അവൾ എന്നെ വിളിച്ചു കാണിച്ചു കണ്ടോടാ എന്നൊക്കെ പറയുന്നത് കേൾക്കുമ്പോ സത്യത്തിൽ ചിരിയാണ് വരുന്നേ… അവരുടെ കൂടെ ഫോട്ടോയും എടുത്ത് ഫുഡും കഴിച്ചിരിക്കുമ്പോളാണ് കൂടതന്നെ വർക്ക് ചെയുന്ന പാർവതി ഞങ്ങളുടെ അടുത്തേക്ക് വരുന്നേ കൂടെ അവളുടെ ഫ്രണ്ട്‌സ് ഉണ്ട്..
” ടാ നീ ഫുഡടിച്ചോ… ”
എന്റെ അടുത്തുള്ള കസേരയിൽ ഇരുന്ന് എന്നോട് അത് ചോദിക്കുമ്പോൾ കൂട്ടുകാരികളോടും ഇരിക്കാൻ കണ്ണുകൊണ്ട് കാണുന്നുണ്ട്.