ദൂരെ ഒരാൾ 8 [വേടൻ]

Posted by

 

പിന്നെ ഒന്നും ഞാൻ കേട്ടില്ല വരുന്ന വണ്ടികളെ എല്ലാം ഞാൻ ഓവർടെക് ചെയുമ്പോൾ പുറകിൽ ഒരു ഹൃദയം ക്രമദീതമായി മിടിക്കുന്നുണ്ടായിരുന്നു.

ഹോസ്പിറ്റലിൽ വണ്ടിയും പാർക്ക്‌ ചെയ്തു ഞാൻ റിസപ്ഷനിൽ എത്തി റൂം ചോദിച്ചു മനസിലാക്കി ഞങ്ങൾ അങ്ങോട്ടേക് ചെന്ന്.

 

എല്ലാരും അവിടെ തന്നെ ഉണ്ട് അമ്മയും അമ്മായിയും എന്തെല്ലമോ പറഞ്ഞു കണ്ണ് നിറക്കുന്നു അച്ചന്മാർ എന്തെമോ ചർച്ചയിൽ ആണ്,കുഞ്ചു മുത്തശ്ശിയുടെ തോളിൽ ചാരി ഇരിക്കുന്നു എന്നെ കണ്ടതോടെ എന്റെ നെഞ്ചിൽ ആയി കിടത്തം..

ഞാൻ അപ്പോളേക്കും തീരുമാനിച്ചു മനസ്സിൽ തോന്നിയത് തന്നെ സംഭവിച്ചു കാണുമോ ഈശ്വര. ഞാൻ ഗൗരിയെ നോക്കുമ്പോൾ കാണുന്നത് നഖം കടിക്കുന്ന പെണ്ണിനെയാണ് ആ കടിച്ചോട്ടെ എന്ന് ഞാനും വെച്ച് ഒന്നുല്ലേലും പിച്ചിൽ നിന്ന് ഒരു മുക്തി കിട്ടുലോ… കുറച്ച് കഴിഞ്ഞപ്പോ എരുവ് വലിക്കണപോലെ ഒരു സ്വരം കേട്ട് നോക്കുമ്പോൾ കൈയിൽ നിന്ന് ചോര വന്നിട്ട് കിളി പാറി നിക്കണ അവളെയാണ്… കടിച്ചു കടിച്ചു തൊലി വരെ കടിച്ചു…

 

 

***********************************************

 

റൂമിൽ കേറി അവളെ കാണാൻ ഉള്ള ഒരു അവസ്ഥാ അല്ലായിരുന്നു എനിക്കു, ഞാൻ അറിഞ്ഞുകൊണ്ട് ആ പെണ്ണിനെ ചതിക്കുവല്ലായിരുന്നോ. ഞാൻ കാരണം ഇപ്പോ ഈ അവസ്ഥയും… എനിക്ക് ഒരേ സമയം എന്നോട് പുച്ഛവും വെറുപ്പും തോന്നി.. ഞാൻ ആശ കൊടുത്തിട്ടല്ലേ…

 

 

” വേണ്ട മോള് കിടന്നോ… ”

 

എന്നെ കണ്ടതെ എണീക്കാൻ നോക്കിയ അവളെ ഞാൻ വീണ്ടും ആ ബെഡിലേക്ക് കിടത്തി.. മുഖം കണ്ടാലേ അറിയാം നല്ല ഷീണം ഉണ്ടെന്നു പാവം..

 

” ഞാൻ കരുതി ഏട്ടൻ വരില്ലന്ന്.. ”

Leave a Reply

Your email address will not be published. Required fields are marked *