” മതി ഷോ ഇറക്കിയത്… ”
” ഷോയോ… അഹ് ഷോ തന്നാ.. നിനക്ക് എന്താടി പെട്ടെന്ന് ഒരു മാറ്റം ഏഹ് എന്നെ മടുത്തോ .. അതോ വരുന്നവന്റെ പണവും സ്വത്തും കണ്ട് മയങ്ങിയോ നീ ”
ഞാൻ നിന്ന് ചീരുവായിരുന്നു
” തോന്നിവാസം പറഞ്ഞാൽ അടിച്ചു കരണം ഞാൻ പോകായിക്കും,, നീ ഇത് എന്തോ അറിഞ്ഞോണ്ട.. സംഭവം കൈവിട്ട് പോയിന്ന്..”
അവൾ എന്തൊക്കയോ പറഞ്ഞ് അന്നേരം അതൊന്നും എന്നിൽ ഏൽക്കുന്നില്ലായിരുന്നു.
” ഇല്ലെടി ഇല്ല കൈവിട്ട് പോകാൻ ഞാൻ സമ്മതിക്കില്ല .. നിനക്ക് എന്നെ വേണ്ടാതെ അയോടി… ”
” ദേ ചെക്കാ നിന്ന് ചാടതെ പറയണ കേൾക് .. ”
ഞാൻ ഒരു തരത്തിലും അടങ്ങുന്നില്ല എന്ന് കണ്ട അവൾ എന്നെ തോളിൽ പിടിച്ചു നിർത്തി അത് പറയാൻ ശ്രമിക്കുമ്പോൾ, അവൾ ഇനി നമ്മക്ക് രണ്ടാൾക്കും നല്ലതേ വരു എന്നു വല്ലോം ആണ് പറയാൻ വരുന്നതെങ്കിൽ ഇന്ന് തന്നെ ഇവളെ കൊന്ന് കോളത്തിൽ താകും.. അയ്യോ.. അതിന് ഇവിടെ കോളം ഇല്ലല്ലോ., അഹ് എന്നാൽ കെണറ്റിൽ താകും….
” അവര് എല്ലാം അറിഞ്ഞു കുഞ്ചു നമ്മളെ ഒറ്റി .. നീയുംഞാനും ആയിട്ടുള്ള കല്യാണമാ ഉറപ്പിച്ചേ… ”