” എടാ.. ആർക്ക് വേണ്ടിയും കാത്തുനിലക്കാത്ത ഒന്നാണ് സമയം അത് പോയ്കഴിഞ്ഞു കിടന്ന് വിഷമിച്ചിട്ടു കാര്യമില്ല,, നിനക്ക് രണ്ടു വീട്ടുകാരോടും പറയണ്ട സമയം ആയി എന്ന് നിനക്ക് തോന്നുന്നെങ്കിൽ നീ പോയി പറ.. നീ സ്നേഹിച്ചതിനെ എന്തിന് വേറെ ഒരുത്തന് വിട്ടുകൊടുക്കണം. ജസ്റ്റ് ടോക്ക് മാൻ … ”
ആ ഒരു നിമിഷം എനിക്ക് എവിടുന്നില്ലാത്ത ഒരു ഊർജം വന്നു മുഖത്ത് ഒരു പുഞ്ചിരി ഞാൻ പോലുമറിയാതെ ഉണ്ടായി.. അവളെ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല വിഷമം കാണുമായിരിക്കും പാവം..
കുറച്ച് ലേറ്റ് ആയിയാണ് എണ്ണിറ്റത് രാവിലെ വെളിയിലേക്ക് പോലും ഇറങ്ങാതെ മുറിയിൽ തന്നെ ഇരുന്ന് ഫുൾ ഫ്രഷ് ആയി താഴേക്ക് ഇറങ്ങിയ ഞാൻ അമ്മയെയും അച്ഛനെയും കുഞ്ചുവിനേം എല്ലാം മാറി മാറി വിളിച്ചു ആരും എടുക്കുന്നില്ല..
എന്നോട് പറയാതെ കല്യാണം ഉറപ്പിക്കാൻ പോയതായിരിക്കും, ഉറപ്പിച്ചു തരാം എല്ലാം ഞാൻ ഉറപ്പിച്ചു തരാം.. എടി നാറി നീയും എന്നെ തഴഞ്ഞല്ലേ.. കുഞ്ചുവും ഇതിന് കൂട്ടുനിന്നല്ലോ എന്നായിരുന്നു എനിക്ക്..
നേരെ ഗൗരിയുടെ വീടിന്റെ അങ്ങോട്ട് നടക്കുമ്പോൾ എതിർക്കുന്ന എല്ലാത്തിനേം കൊന്ന് അവളെ കൊണ്ട് വരും എന്നൊരു തീരുമാനം ഞാൻ എടുത്തിരുന്നു.. പിന്നെ ചേച്ചിയല്ലേ കോപ്പല്ലേ എന്നൊക്കെ പറഞ്ഞ് വരുന്ന ‘ 70 ‘ കളുടെ വസന്തത്തെ എല്ലാം എടുത്ത് ഭിത്തിയിൽ തേക്കും ഇന്ന് ഞാൻ.
എന്റെ ഊഹം തെറ്റിയില്ല ഉമ്മറത്തു തന്നെ ഉണ്ട് എല്ലാം , ഈ തള്ളക്ക് നാണം ഇല്ലേ സ്വന്തം മോന് വേണ്ടി സംസാരിക്കാതെ ശേ… നിങ്ങളൊരു അമ്മയാണോ അമ്മേ എന്ന് ചോദിക്കാൻ മനസ്സ് വെമ്പിയെങ്കിലും അടുത്തിരുന്നു പുട്ട് കേറ്റുന്ന കുഞ്ചുവിനെ കണ്ടപ്പോ അമ്മയൊക്കെ എന്ത് ഇവളല്ലേ നടി.. ഇതിവളുടെ അഭിനയം ആണെകിൽ ഇവൾക്ക് വീണ്ടും ഒരവർഡ് കൊടുക്കേണ്ടി വരും