എനിക്ക് കുടുതൽ ഒന്നും ആലോചിക്കണ്ട കാര്യമേ വേണ്ടി വന്നില്ല.
” മ്മ്.. എന്തായാലും കൊള്ളാം രണ്ടാളും.. ”
അവിടെ പിന്നെ ഒരു കൂട്ടചിരിയായിരുന്നു.. ഫുഡും കഴിച്ചു വീട്ടിൽ വന്ന ഞങ്ങൾക് പിന്നെ ദുഖിക്കുന്ന വാർത്തയാണ് കേൾക്കാൻ കഴിഞ്ഞെ
” മോനെ.. ഇവളുടെ കല്യാണം ഞങ്ങള് അങ്ങ് ഉറപ്പിച്ചു , ഈ വരണ ചിങ്ങത്തിൽ.. ”
പിന്നെ എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല.. ഗൗരി എന്തൊക്കെയോ പറയുന്നുണ്ട് ബട്ട് ഫുൾ mute ആയിട്ടാണ് എനിക്ക് കേള്ക്കുന്നെ.. ചെവിയടിച്ചു പോയോ.. കാലുകൾ ഉറക്കുന്നില്ല
തിരിച്ചു തളർന്ന ശരീരമായി വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് അസ്വാസ്റ്റം ആയിരുന്നു.. എന്തൊക്കെയോ ഓർത്തു… കൈ വിട്ട് പോകും എന്ന് തോന്നിയപ്പോ വേഗത്തിൽ വീട്ടിലെക്ക് നടന്നു.
അമ്മയും കുഞ്ചുവും ഒക്കെ എന്തെല്ലാമോ പറഞ്ഞു ഒന്നും കേൾക്കാൻ പറ്റിയ ഒരവസ്ഥയിൽ അല്ലായിരുന്നു ഞാൻ.. ജീവിതം കൈവിട്ട് പോകുവാണോ ദൈവമേ.. ഇതിനായിരുന്നോ നീ ഞങ്ങളെ സ്വപ്നം കാണിച്ചേ, പരസ്പരം പിരിയാൻ കഴിയാത്ത രീതിയിൽ ഒന്നാക്കിയത്
ഞാൻ ഫോണെടുത്തു ശാരിയെയും മിഥുവിനേം കോൺഫറൻസ് കാളിൽ ഇട്ട് വിളിച്ചു അവരും ഇനി ഇത് വെച്ച് നീട്ടണ്ട എന്നൊരു അഭിപ്രായം ആണ് പറഞ്ഞെ.. അവസാനം കാൾ കട്ട് ചെയ്തു മിഥു പോയതിന് ശേഷം ശാരി എന്നോട് ഒരു കാര്യം പറഞ്ഞ്,